Monday, February 25, 2019

മഗ്ദലീനയുടെയും എന്റെയും പെൺ സുവിശേഷം

മഗ്ദലീനയുടെയും എന്റെയും പെൺ സുവിശേഷം
THE GOSPEL OF MARY MAGDALEENA AND ME
രതി ദേവി എഴുതിയ ഈ പുസ്തകം വലിയ കൗതുകത്തോടെയാണ് വായിക്കാൻ എടുത്തത്
പ്രണയവും കാമവും എന്നും കത്തോലിക്കാ മതത്തിനു നിഷിദ്ധ വസ്തുക്കൾ ആയിരുന്നു..ആദവും ഹവ്വയും ചെയ്തത് അതും കൊണ്ടാണ് ക്രിസ്ത്യാനികൾക്ക് ആദി പാപം ആയത്
കുട്ടികളെ വളർത്തുമ്പോൾ വലിയ നിയന്ത്രണങ്ങൾ ആണ് നമുക്ക് ചുറ്റും..പെൺ കുട്ടികൾ പ്രത്യേകിച്ചും
അവളുടെ മുലകൾ യോനി..ഇതെല്ലാം അവൾ പോലും സ്പർശിച്ചു കൂടാ എന്നതാണ് ഇപ്പോഴും ഈ ആധൂനിക ഭാരതത്തിലെ അലിഖിത നിയമം .തനിക്കു സ്പർശിക്കാൻ അനുമതിയില്ലാത്തത് മറ്റൊരാൾ സ്പർശിച്ചാലോ ..ശരീരത്തിൽ മുഴുവൻ ഹൃദയം .എവിടെ തൊട്ടാലും പൊള്ളുന്നത് നായികയുടെ ദുഖമാണ് .അത് ഈ അധമ ബോധത്തിന്റെ ..അവളിൽ അടിച്ചേല്പിക്കപ്പെട്ട നിരാകരിക്കപ്പെട്ട സ്ത്രീ സത്വത്തിന്റെ ഒരു പരിണിത ഫലമാണ് ..
ബൈബിൾ കേന്ദ്രമാക്കി ഭാരതീയ പൗരാണികതയും സംസ്ക്കാരവും ചരിത്രവുമായി കൂട്ടിച്ചേർത്തെഴുതിയ ഒരു പുസ്തകംണിത്.അഭിജ്ഞാന ശാകുന്തളം ..മഹാഭാരതത്തിൽ നിന്നും കടം കൊണ്ട ഒരാശയം ആണ് എന്ന് പറയുന്നത് പോലെയേ ഉള്ളൂ ..ഈ നോവലും ബൈബിളിനോട് ചേർന്ന് നിൽക്കുന്നു എന്ന് പറയുമ്പോൾ..നമ്മൾ അതിനപ്പുറം ചിന്തിക്കേണ്ടതില്ല
സ്വയം നിരാകരണം..കാമം ..രതി ഇതെല്ലാം ഈ നോവലിൽ കൂടി കുഴയുന്ന..യേശുവിനെ കൃത്യമായും താനൊരു ദൈവമാണ് എന്നറിയാം..അത് കൊണ്ട് തന്നെ താൻ ഇന്ദ്രിയ മുക്തി നേടണം എന്നൊരു ആഗ്രഹവും അവനുണ്ട് ഉണ്ട്.എന്നാൽ മഗ്ദലീനയുടെ ചുവന്ന ചുണ്ടുകൾ വലിയ പ്രലോഭനവും ആണ്..അവരുടെ ആദ്യ രാത്രിയിൽ നിന്നാണ് കഥ തുടങ്ങുന്നത്.അതെ രതി നമുക്ക് തരുന്നത് മഗ്ദലീനയെ യേശുവിന്റെ ഭാര്യയായാണ് ..തീവ്ര പ്രണയത്തിൽ ആയ ദമ്പതികൾ.പക്ഷെ അയാൾ കിടപ്പു മുറിയിൽ നിന്നും പലായനം ചെയ്യുകയാണ്.സ്വയം നിരാകരിയ്ക്കാൻ ശ്രമിക്കുന്ന പുരുഷന്റെ നിസ്സഹായത..ശക്തി ആർജിക്കാൻ ഉള്ള ശ്രമം എല്ലാം ഇതിൽ കാണാം
നായികയൈ വിവാഹ നാളിൽ ഉപേക്ഷിക്കപ്പെട്ട മഗ്ദലീനയുടെ യുടെ വ്യഥ..കാത്തിരിപ്പ്..അപമാന ബോധം..കടുത്ത ഏകാന്തത എല്ലാം പിന്നീടുള്ള താളുകളിൽ ഇതൾ വിടരുന്നു.കന്യകയായ വധു ..ആദ്യ നാളിൽ തന്നെ ത്യജിക്കപ്പെടുന്നു.കാരണം അവൾക്കറിയില്ല.തന്നിലെ സ്ത്രീയെന്ന അധമ ബോധം ആണ് അവളെ പിന്നെയും വേട്ട ആടുന്നത്
മഗ്ദലേന യേശുവിനെ പ്പോലെ തന്നെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് .അവൾ ജനിക്കുന്നതിനു മുൻപ് തന്നെ അവളുടെ ജനനം പ്രവചിക്കപ്പെട്ടിരുന്നു.
യേശുവിന്റെ 'അമ്മ മേരിയുടെ കഥ നമ്മൾ കേൾക്കുന്നു..അവൾ ദേവാലയത്തിനു സമർപ്പിക്കപ്പെട്ട കുഞ്ഞായിരുന്നു.മൂന്നു വയസു മുതൽ അവൾ ദേവാലയത്തിലാണ് വളർന്നത്.പതിനേഴു വയസു തികഞ്ഞ ഒരു പെസഹാ നാളിൽ അവളെ പുരോഹിതൻ 'അമ്മ അന്നയുടെ അടുത്തേക്കയയ്ക്കുന്നു ..എന്നാൽ പകുതി വഴിയിൽ മേരി അമ്മയെ സന്ദർശിക്കാതേ തിരികെ പോന്നു .
..യേശുവിന്റെ ജനനത്തിനു കാരണമായതെന്തോ ആ യാത്രയിൽ നടന്നിരിക്കാം എന്ന സൂചനയാണ് കഥാകാരി നമുക്ക് തരുന്നത് മഗ്ദലന .. കന്യക മാതാവല്ല .ചക്രവർത്തിഹെരോദിന്റെ കാമ പൂരണത്തിനുള്ള ഒരു ഇരയായി തീരുകയാണ് ആ പതിനേഴുകാരി .ദൈവ ദാസൻ യോഹന്നാന്റെ ജനനത്തെ കുറിച്ചും ഇതിൽ പറയുന്നുണ്ട് .ഫെറോദിനു വലിയ സംശയങ്ങൾ ഉണ്ട്..തനിക്കൊരു കാലൻ പിറന്നിരിക്കുന്നു എന്നരീതിയിൽ
അതെ ബൈബിൾ പുതിയൊരു വെളിപാടിൽ ചുരുൾ നിവരുന്നു ..ഹൈന്ദവ കഥകളിൽ കംസൻ കൃഷ്ണനെ കൊല്ലാൻ ആളയച്ചു കഥ ..ഫെറോദിലൂടെ നമ്മൾ വീണ്ടും കാണുകയാണ്..മിഥ്യയും സത്യവും ബോധവും അബോധവും..ഭ്രമവും വിഭ്രമവും..കഥ പറച്ചിലിന്റെ ലാളിത്യവും ..ഈ പുസ്തകത്തിലുണ്ട്
സ്ത്രീയുടെ സമ്മോഹനത..പ്രണയത്തിന്റെ മൃദു ഗന്ധം..രാജാക്കന്മാരുടെ നൃശംമ്യത ..കോപം താപം അസൂയ വൈരാഗ്യം വെറുപ്പ് രാജാക്കന്മാരുടെ ആഡംബരം..എല്ലാം ഒന്നൊന്നായി നമ്മളറിയുന്നു ..ജീസസ് കേരളത്തിൽ വരുന്നതാണ് കഥയുടെ ഒരു ട്വിസ്റ്റ് എന്ന് തന്നെ പറയാം .ജൂതരുടെ പലായനത്തിന്റെ പോരാട്ടത്തിന്റെ ചെറുത്തു നിൽപ്പിന്റെ ..അവരനുഭവിയ്ക്കുന്ന യാതനയുടെ കഥകൾ നമ്മൾ ധാരാളം അറിയുന്നു ..
മാന്ത്രികമായ ഒരു മുഗ്ധ ലോകത്തേക്ക് നമ്മെ നയിക്കുന്ന ഒരു മഹത്തായ കഥനമാണിത്
വാഴുന്നോരോട് എതിർത്ത അപമാനിക്കപ്പെട്ട ..മഗ്ദലേന..ഒരു ശക്തമായ കഥാപാത്രമായി ഇവിടെ ഉരുത്തിരിയുന്നു .അവൾ ലോപ മുദ്രയെപ്പോലെ പണ്ഡിതയും ജ്ഞാനിയും വിദുഷിയും ആണ് .റബ്ബിൽ നിന്നും മരുന്നുകൾ പഠിച്ച അവൾ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നു
അമിഷ് ത്രിപാഠി സീതയെ കുറിച്ച് ഇത് പോലെ ശ്രദ്ധേയമായ ഒരു നോവൽ തന്റെ രാമ കഥകളിൽ ഒന്നിൽ എഴുതിയിരുന്നു .സീതയെക്കുറിച്ച നമ്മുടെ എഴുതപെട്ട എല്ലാ സങ്കൽപ്പനകളെയും അത് മറി കടക്കുന്നു ണ്ട്
അത് പോലെ തന്നെ വെളിപാടിന്റെ ഈ പുസ്തകം വിപ്ലവകാരിയായ മഗ്ദലനയുടെ കഥയാണ് നമ്മളോട് പറയുന്നത്..ആ ഭാവനയ്ക്ക് മുന്നിൽ ശിരസു നമിക്കുന്നു
ആദ്യമൊക്കെ വായന അലപം ക്ലിഷ്‌ട്ടം എങ്കിലും ..[പിന്നീട് നമ്മൾ ഈ നോവലിൽ ലയിച്ചു പോകും അഭിനന്ദനങ്ങൾ രതി ദേവി
..ഗ്രീൻ ബുക്ക്സ് ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത്..man ബുക്കർ പ്രൈസ് സ്‌ക്രീനിങ്ങ് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട ഈ പുസ്തകം മലയാളത്തിനും മലയാളിക്കും അഭിമാനമാണ്

No comments:

Post a Comment