Friday, December 31, 2010

കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ -- അലക്സാണ്ടര്‍ ഡുമാസ്വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരാത്ത ചില പുസ്തകങ്ങള്‍ ഉണ്ട്.
അതിലൊന്നാണ് ഈ മെഗാ നോവല്‍.
എഡ്മണ്ട് ഡാന്റെ എന്ന യുവ നാവികന്റെ കഥയാണ്‌ ഇത്.നപ്പോളിയന്‍ സൈന്റ് ഹെലീന ദീപില്‍ ഒളിവില്‍ കഴിയുന്ന കാലം.
കാപ്റ്റന്‍ മരിച്ചപ്പോള്‍ എഡ്മണ്ട് ആണ് ആ ജോലികള്‍ ഭംഗിയായി ചെയ്തത്.അത് കൊണ്ട് കപ്പല്‍ മുതലാളി മോറിയാല്‍ അവനെ കപ്പിത്താന്‍ ആക്കാന്‍ തീരുമാനികുയാണ്
ജോലിയില്‍ കയറ്റം കിട്ടും എന്ന ഉറപ്പോടെ നാട്ടില്‍ വരികയാണ് എഡ്മണ്ട് .അവനെ കാത്തു അതി സുന്ദരിയായ കാമുകിയും.മെഴ്സിടെസ്
ചില കുബുധികളുടെ സഹായത്താല്‍ അവനെ ഒരു ചാരന്‍ ആകുകയാണ് മൂന്നു പേര്‍ ചേര്‍ന്ന്.ഈ വരുന്ന ആള്‍ ഒരു നെപ്പോളിയന്‍ ചാരന്‍ ആണ് എന്ന് കത്തെഴ്ഴുതി അവനെ അവര്‍ പോലീസ് അധികാരിയുടെ അടുത്തേക്കാണ് അയക്കുന്നത്.
ഒരു കള്ള കത്തും ഉണ്ടാക്കി കൊടുക്കുന്നു.അത് നെപ്പോളിയന്‍ എഴുതിയത് എന്ന് വരുത്തി.
വളരെ പെട്ടന്ന് തന്നെ ശുഭാപ്തി വിശ്വാസക്കാരന്‍ ആ യുവാവ് ഫ്രാന്‍സിലെ ഏറ്റവും കുപ്രസിധം ആയ ഒരു ജയിലില്‍ അടക്കപെടുകായാണ്.അതും ഏകാന്ത തടവില്‍ (Chateau D'If ) ഒരു ദ്വീപിലെ ആ ജയിലില്‍ അവന്‍ ദിവസങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുന്നു.ആയിടക്കു അവന്റെ ഏകാന്ത ദീപിലേക്ക് ഫാരിയ എന്നൊരു പാതിരി എത്ത്തുകയാണ്.
പുള്ളി രക്ഷപെടാന്‍ കടലിലേക്ക്‌ കുഴിച്ച ഭൂഗര്‍ഭ ഗുഹ
കഷ്ട്ട കാലത്തിനു എഡ് മണ്ടിന്റെ അറയില്‍ ആണ് എത്തുന്നത്.
ആ വഴി അവര്‍ മറച്ചു വയ്ക്കുന്നു.എന്നും പട്ടാളക്കാര്‍ വരുന്ന സമയം ഒഴിഹ്ചു ബാക്കി സമയം മുഴുവന്‍ അവര്‍ ഒരുമിച്ചാവും
അസാധാരണ ബുദ്ധിമാനും പന്ടിതനും ആയ ഫാരിയ
എന്താവും എട്മോന്റിനെ ജയിലില്‍ ആക്കാന്‍ സംഭവിച്ചിരിക്കുക എന്ന് ഊഹിച്ചു പറഞ്ഞു കൊടുക്കുന്നു.
അപ്പോഴാണ്‌ എട്മോന്റിനു തന്നെ ചുറ്റി പറ്റി ഉണ്ടായ ഗൂഢാലോചന മനസിലാവുന്നത്.
രണ്ടാം കാപ്ടനായ ദാങ്ങല്ര്സിനു അവന്‍ ഇല്ലങ്കില്‍ കാപ്റ്റന്‍ ആകാം
മോന്ടിഗോക്ക് മെഴ്സിടെസിനെ സ്വന്തമാക്കാം .
കാര്‍ലോസിനു അവന്‍ നന്നാവുന്നതില്‍ കുശുമ്പും .
കപ്പല്‍ മുതലാളി മോറിയാല്‍ അല്ലാതെ ആരും അവന്റെ വിടുതലിനായി ശ്രേമിക്കുന്നില്ല
ഫാരിയ അവനെ താന്‍ ആര്‍ജിച്ച അറിവുകള്‍ മുഴുവന്‍ പഠിപ്പിക്കുന്നു.
മോണ്ടി ക്രിസ്ടോ ദീപില്‍ ഒളിച്ചു വച്ചിരിക്കുന്ന ഒരു നിധിയുടെ സ്ഥാനവും പറഞ്ഞു കൊടുക്കുന്നു
.ഫാരിയ മരിക്കുമ്പോള്‍..ആ ചാക്കില്‍ പകരം കയറി കൂടി പട്ടാളക്കാര്‍ ചാക്ക് വെള്ളത്തില്‍ താഴ്ത്തുമ്പോള്‍ എഡ്മണ്ട് രക്ഷപെടുകയാണ്.
പിന്നെ സാവധാനം പുറത്തു വന്നു ദീപില്‍ പോയി നിധി എടുത്തു സ്വയം പ്രഭുവായി അവരോധിക്കുന്നു
പിന്നെ പ്രതികാരത്തിന്റെ കാലം ആണ്.ശത്രുക്കളെ നിഷ്ട്ടുരം സാവധാനം സ്വഭാവ ഹത്യയും മാന ഹാനിയും വരുത്തി ആത്മഹത്യയിലേക്ക് എത്തിക്കുന്നു
അല്ലെങ്കില്‍ കൊല്ലുന്നു
അവരുടെ പല തരം ദുര്‍ ചെയ്തികളെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ചാണ് അതു ചെയുന്നത് .
പിന്നെ തന്റെ പ്രീയപെട്ടവല്‍ ആയ ഹൈടി എന്ന അടിമയുമായി കപ്പലില്‍ രാജ്യം വിടുന്നു
അതി മനോഹരമായ ഈ കഥ വായിച്ചാലും വായിച്ചാലും മതി വരില്ല
പടയോട്ടം എന്ന സിനിമ ഈ കഥയെ ആസ്പദം ആക്കി ആണ് നിര്‍മിച്ചിരിക്കുന്നത്

Saturday, December 25, 2010

കുഞ്ചന്‍ നമ്പ്യാര്‍


കുഞ്ചന്‍ നമ്പ്യാര്‍

തുള്ളന്‍ പ്രസ്ഥാനം
കേരളത്തിലെ ക്ഷേത്ര കലയോട് ബന്ധപെട്ടു കിടക്കുന്ന ഒരു ഭക്തി ഗാന രൂപം ആണ്
അമ്പലനഗളില്‍ സംസ്കൃതം മാത്രം പ്രചാരത്തില്‍ ഇരുന്നപ്പോള്‍
ദേവി സ്തുതികളും കീര്തങ്ങളും മന്ത്രങ്ങളും എല്ലാം ദേവ ഭാഷയില്‍
കഴകക്കാര്‍ വളര്‍ത്തി എടുത്ത ഗാന രൂപമാണ്‌ തുള്ളല്‍ .
നമ്പൂതിരിമാരെയും തമ്പുരക്കന്മാരെയും തുറന്നു കളിയാക്കാന്‍
കൂത്തും തുള്ളലും..ആരംഭിച്ചു എന്നതാണ് വാസ്തവം
.ഹരികഥ കാലക്ഷേപവും യാഗങ്ങളും നടക്കുന്ന സ്ഥലങ്ങളിലും
സാധാരണക്കാര്‍ ഈ ചാക്യാന്മാരെയും നംബ്യാന്മാരെയും കാണാന്‍ കൂട്ടം കൂടി നിന്നു
ശുദ്ധ മലയാളത്തില്‍ ഉള്ള കണക്കിന് കൊള്ളുന്ന കളിയാക്കല്‍
അതായിരുന്നു തുള്ളല്‍
അതിലെ മുന്‍ നിരക്കാരന്‍ ആയിരുന്നു കുഞ്ചന്‍ നമ്പ്യാര്‍
നമ്പ്യാരെ കുറിച്ച് അല്‍പ്പം ആവാം ഇനി


കൂത്ത് കേള്‍ക്കാന്‍ ഇരുന്നവരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ ആയിരുന്നു പുള്ളിയുടെ ശ്രമം
കാലനില്ലാത്ത കാലം എന്നൊരു തുള്ളല്‍ കഥയുണ്ട്
അതിലെ രസകരമായ ചില ഭാഗങ്ങള്‍..
പണ്ട് കേട്ടതാണ് ഇതാ
അഞ്ഞൂറ് വയസുള്ളോരപ്പൂപ്പന്‍ മാരുമിപ്പോള്‍
കുഞായിട്ടിരിക്കുന്നോ
രപ്പൂപ്പന വര്കുണ്ട്
അങ്ങിനെ വയസന്മാരുടെ ഒരു ലോകം
അത് സതി മരിച്ചപ്പോള്‍ ശിവന്‍ ചെയ്ത ഒരു കടും കൈ കൊണ്ട് സംഭവിച്ച കാര്യങ്ങള്‍ ആണ്
അത് പോലെ തന്നെ വളരെ രസകരമാണ് ഭീമന്റെ അഹങ്കാരം തീര്‍ക്കുന്ന ഹനുമാന്‍
ചിരം ജീവിയായ ഹനുമാന്‍ വഴിയില്‍ ഒരു വയസ്സന്‍ കുരങ്ങന്‍ ആയി നടിച്ചു കിടക്കുകയാണ്..
പാഞ്ചാലി ക്കായി പൂവിനു പോവുകയാണ്
കല്യാണ സൌഗന്ധികം ഓട്ടന്‍ തുള്ളല്‍
കേട്ടവര്‍ മറക്കില്ല
... നമ്മുടെ മാര്‍ഗെ കിടക്കുന്ന മര്‍ക്കട നീയങ്ങു മാറി കിടാ ശടാ
പൂര് വംശത്തില്‍ പിറന്നു വളര്‍ന്നൊരു പൂരുഷ ശ്രേഷ്ട്ടന്‍
വൃകോദര നെന്നൊരു വീരനെ കേട്ടറി വില്ലെ നിനക്കെടോ
വീരനാ മധെഹ മിധേഹ മോര്ക്കാ നീ
എന്നാ വീരസ്യം കേട്ടിട്ടുംവൃദ്ധ വാനരനു ഒരു കുലുക്കവുമില്ല
കണ്ണും തിരിയ ശരീരം വിറക്കുന്നു
ദണ്ണം പലതുണ്ട് പൊയ്യല്ല മാനുഷ

അത് കൊണ്ട് മകനെ നീ ആ വാല് എടുത്തങ്ങു മാറി വച്ചിട്ട് പൊയ്ക്കോ എന്നായി ഹനുമാന്‍
എന്നിട്ടോ
അനങ്ങാന്‍ പറ്റുമോ
ഇല്ല
"കണ്ട വസ്തുക്കളില്‍ കാംക്ഷ ഉണ്ടായവള്‍
കൊണ്ട് വാ കൊണ്ട് വാ എന്ന് കല്പ്പികുകയും
ശണ്ട കൂടീട് മെന്നോര്‍ത്തു ഭയപെട്ടു മണ്ടി തുടങ്ങുമെ നിങ്ങളും തല്‍ ക്ഷണം"
എന്ന് ഭീമനെ കണക്കിന് കളിയാക്കുകയും ചെയ്യുന്നു
അത് പോലെ പല ഭാര്യമാരുള്ള കൃഷന് ഒരു പണി കൊടുക്കാന്‍ നാരദര്‍ ആഗ്രഹിക്കുന്നു
ഇപ്പോള്‍ മറ്റേ ഭാര്യയുടെ അടുത്താണ് കൃഷ്ണന്‍ എന്ന് പറയാം എന്ന് വിചാരിച്ചു അന്തപുരങ്ങളില്‍ നാരദര്‍ മാറി മാറി കയറി
എന്നാലോ
"ചതുരന്‍ കൃഷ്ണനും ഒരു സുന്ദരിയും ചതുരകം വൈക്കുന്നത് കണ്ടു
വട്ടന്‍ കൃഷ്ണനും ഒരു സുന്ദരിയും വട്ടങ്കം വൈക്കുന്നത് കണ്ടു
നീളന്‍ കൃഷണനും ഒരു സുന്ദരിയും നീളങ്കം വൈക്കുന്നത് കണ്ടു "
അങ്ങിനെ അങ്ങിനെ

സ്യമന്തകം

സ്യമന്തകം ആണ് നമ്പ്യാരുടെ ഒരു മാസ്റെര്‍ പീസ്‌ എന്ന് തന്നെ പറയാം
സത്രജിത്തിനു സൂര്യന്‍ ഒരു രത്നം സമ്മാനിക്കുന്നു
എത്റെട്ടു ഭാരം ധനം തരുന്നു ഒരു ഭംഗിയുള്ള രത്നം.കൃഷ്ണന്‍ ആണല്ലോ രാജാവ്
പുള്ളി സത്രജിത്തിനോട് ചെന്ന് പറഞ്ഞു
നീ ഈ രത്നം ഇവിടെ സൂഖിച്ചാല്‍ ശരിയാവില്ല,ഞാന്‍ രാജാവല്ലേ ഞാന്‍ സൂഖിക്കാം അവിടെയാണ് ഇത് സേഫ് എന്നൊക്കെ
സത്രാജിത്തു അത് കേട്ടില്ല.
അത്രമാത്രം തപസ്സു ചെയ്തു നേടിയ മണി എങ്ങിനെ കൈ വിടും
ഒരു ദിവസം അനിയന്‍ പ്രസേനന്‍ ഈ രത്നം കഴുത്തില്‍ അണിഞ്ഞു കാട്ടില്‍ വേട്ടക്കു പോയി
അവിടെ വച്ച് പ്രസേനനെ ആരോ കൊന്നു
രത്നവും അടിച്ചു മാറ്റി
മലയാളമല്ലേ ദേശം
ഇപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ അടിച്ചു വിടുന്ന പോലെ സ്കൂപ്പുകള്‍ അങ്ങിനെ വെളിയില്‍ വരാന്‍ തുടങ്ങി
അച്ഛനും അമ്മയും എല്ലാം മക്കളെ താക്കീത് കൊടുത്ത് വിടാന്‍ തുടങ്ങി
മക്കളെ നിങ്ങള്‍ കൃഷ്ണനുമായി കളിക്കരുത് കൂട്ട് കൂടരുത്

"അരി പോയാല് മതുണ്ടാക്കീടാം
തുണി പോയാല് മതുണ്ടാക്കീടം
പ്രാണന്‍ പോയാലുണ്ണികളെ
പുനരുണ്ടാകില്ലെ ന്നമ്മ പറഞ്ഞു"

മാത്രമല്ല

"കണ്ടാലിരക്കുന്ന മനുഷ്യനുണ്ടോ
കപ്പാന്‍ മടിക്കുന്നു തരം വരുമ്പോള്‍ "

എന്നൊരു കൂട്ടി ചേര്‍ക്കലും
ഏതോ മണിയങ്ങു സത്രജിത്തിന്നങ്ങു ജാതാദരം
പണ്ട അരുളി പോലും ആ മണി ദിന മണി അന്തരീക്ഷ മണി

"പ്രസേനനെ നീ കൊല ചെയ്തില്ലേ
സ്യമന്തകം മണി മോഷ്ട്ടിചില്ലേ "

എന്ന് ആളുകള്‍ ചോദിക്കാനും തുടങ്ങി
പിന്നെ കൃഷ്ണന്‍ ഇതെല്ലാം കേട്ട് മണി അന്വേഷിച്ചു പോവുകയാണ്.
ഉല്‍ കാട്ടില്‍ പ്രസേനന്റെ ശവം കിടന്നിടത്ത് നിന്നു നോക്കി ചെല്ലുമ്പോള്‍ ഒരു സിംഹം ചത്തു കിടക്കുന്നു
പിന്നെയും ചെല്ലുമ്പോള്‍ ഒരു വൃദ്ധ വാനരന്‍
ജാംബവാന്‍
അയാളുടെ ഗുഹയില്‍ ഉണ്ട് രത്നം
വാനര പിള്ളേര്‍ക്ക് കളിക്കാന്‍ കൊടുത്തിരിക്കുകയാണ് ആ മണി

"എട്ടെട്ടു ഭാരം ധനം തരുന്നീടുന്ന
ചട്ടറ്റ രത്നത്തിനൊട്ടല്ല സങ്കടം "
എന്താ കാര്യം..ഇങ്ങനെ വാനര പിള്ളേര്‍ ഇട്ടു തട്ടി കളിക്കുന്നതില്‍
പിന്നെ ജാമ്പവാനുമായി വലിയ യുദ്ധം ..
പിന്നെ സത്യഭാമ പരിണയം..
കൂടെ ഒരു രാക്ഷസന്‍ തടവില്‍
പാര്‍പ്പിച്ചിരുന്ന പതിനാറായിരം രാജ കുമാരികളെ മോചിപ്പിക്കല്‍
അവരെ എല്ലാവരെയും പരിഗ്രഹം
അങ്ങിനെ കൃഷ്ണന്‍ തെറ്റി ധാരണകള്‍ അകറ്റി തിരിച്ചു വരുന്നു
നമ്പ്യാരെ പോലെ നായന്മാരെ ഇത് പോലെ കളിയാക്കിയ വേറൊരു കവി ഇല്ലാ എന്ന് തന്നെ പറയാം .
"പടക്ക് പിന്‍പും പന്തിയില്‍ മുന്‍പും ,,
എന്നൊരു പ്രയോഗം തന്നെ പുള്ളിയുടെ ആണ്
നായര്‍ സ്ത്രീകളുടെ ഹുങ്കും വന്പും അഹങ്കാരവും താന്‍ പോരിമയും..
അതും കാണാതെ പോകുന്നില്ല
.അവരുടെ പൊങ്ങച്ചവും രഹസ്യ സേവയും എല്ലാം കവിതകളില്‍ അങ്ങിനെ തെളിഞ്ഞു വരും
വൈകീട്ട് നായര്‍ വരുമ്പോള്‍ ഊണ് കാലമായിട്ടില്ല
അങ്ങേര്‍ക്കു വന്ന ഒരു ദേഷ്യം .
വീട്ടിലുള്ള സര്‍വ സാധനവും അങ്ങേര്‍ നശിപ്പിച്ചു
പിന്നെ ഇതൊന്നും പോരാഞ്ഞു അമ്മി എടുത്തു കിണറ്റില്‍ ഇട്ടു
"അത് കൊണ്ടരിശം തീരാഞ്ഞവന
പുരയുടെ ചുറ്റും മണ്ടി നടന്നു "
എന്നാണ് കവി പറയുന്നേ
"പത്തു നൂറു മനുജന്മാര്‍ വീട് കുത്തി കവരുമ്പോള്‍
ഉത്തരത്തിന്‍ മുകളേറി പാര്‍ത്തു പോലും കുഞ്ഞി രാമന്‍ "
എന്ന് ഭീരുവായ നായരെ കളിയാക്കുകയും ചെയ്യുന്നു
അതി പ്രതാപവന്മാരായ തിരുവിതാംകൂര്‍ രാജാവിന്റെ കൂടെ കൂടി കവി
അപ്പോള്‍ ദിവസം രണ്ടെകാലും കോപ്പും എന്ന് രാജാവ് ചാര്‍ത്തിച്ചു കൊടുത്തു.
രണ്ടേകാല്‍ ഇടങ്ങഴി അരിയും
അതിനു ചേര്‍ന്ന ഉപ്പു മുളക് വെളിച്ചെണ്ണ ഇത്യാദി സാധനങ്ങള്‍
കൊട്ടാരം കലവറയില്‍ നിന്ന് വാങ്ങി കൊള്ളാന്‍ അനുമതി കിട്ടി
എന്നാല്‍ കലവറക്കാരന് (പണ്ടാല നായര്‍ )സംശയം
രണ്ടേകാല്‍ എന്നതൊരു പൂര്‍ണ അളവല്ലല്ലോ
"രണ്ടേ കാലെന്ന് കല്‍പ്പിച്ചു
ഉണ്ടോ കാലെന്നു പണ്ടാല
ഉണ്ടീലിന്നിത്ര നേരവും"
എന്നൊരു ഓല എഴുതി രാജാവിനു കൊടുത്ത് പോല്‍
രാജാവിന് അത് നന്നാ സുഖിച്ചു കേട്ടോ

"മുന്‍പേ ഗമിക്കുന്നൊരു ഗോവു തന്റെ
പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം "

"നിന്നോതിക്കന്‍ മുള്ളും നേരം
ഉണ്ണികള്‍ മരമേറീട്ടും മുള്ളും "

ഇതെല്ലാം കൈരളിക്കു തന്നത് നംബിയാര്‍ ആണ്


"കേട്ടീലയോ കിഞ്ചന വര്‍ത്തമാനം
നാട്ടില്‍ പൊറുക്കാന്‍ എളുതല്ല മേലില്‍
വേട്ടക്കു പോയാനൊരു യാദവന്‍ പോല്‍
കൂട്ടം തിരിഞ്ഞിട്ടവനെകനായി പോല്‍
അവന്റെ കണ്ട്ടത്തില്‍ അണിഞ്ഞ രേത്നം
കവര്‍ന്നു കൊണ്ടാശു ഗമിച്ചു പോലും
പ്രസേണനെ കൊന്നവാനാര് താന്‍ പോല്‍
പ്രസേനനെ കൊന്നവ്നീശ്വരന്‍ താന്‍ "

നമ്പ്യാരുടെ ക്ലാസിക് വരികള്‍ ആണ്
ഇപ്പോള്‍ നമ്മുടെ പോള്‍ മുത്തൂറ്റ് കൊലക്കേസ്
മാധ്യമങ്ങള്‍ കൈ കാര്യം ചെയ്ത അതെ രീതി
അതെ അതാണ്‌ നമ്പ്യാര്‍
പകരം വൈക്കാന്‍ വേറെ ഒരാള്‍ ഇന്ന് വരെ ഇല്ല


Friday, December 24, 2010

ഉള്ളൂര്‍ എസ പരമേശ്വര അയ്യര്‍

ഉള്ളൂര്‍ എസ പരമേശ്വര അയ്യര്‍

ഉള്ളൂര്‍ കവിതകള്‍ അതിന്റെ പാരമ്പര്യത്തില്‍ ഊന്നി നിന്ന ശൈലി കൊണ്ട് അത്ര ഹൃദായവര്‍ജകം ആയി തോന്നിയിട്ട്ടില്ല.
എന്നാല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന ഉള്ളൂരിന്റെ ചിന്താ ധാരകള്‍ സ്ജ്രധേയം ആണ്
.ഉമാ കേരളം എല്ലാം ഓരോ അധ്യായത്തിന്റെയും ആദ്യ ഭാഗത്ത് കഥ സാരം കൊടുത്തിട്ടുണ്ടാവും..
അത് വായിച്ചു കഥ മനസിലാക്കി പോയി എന്നെ ഉള്ളൂ
വളരെ ജടിലമായ രചന ശൈലി..പൊതുവേ സാധാരണക്കാരന് വേണ്ടി അല്ല ഉള്ളൂര്‍ എഴുതിയിരുന്നതും
എന്നാല്‍ സ്കൂള്‍ ക്ലാസില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു പ്രേമാമൃതം വളരെ നന്നായി തോന്നി
ഉള്ളൂര്‍ ഉല്ലേഖ ഗായകന്‍..സ്നേഹ ഗായകന്‍ എന്ന് വിശേഷിപ്പിക്കപെടാന്‍ ഇടയാകിയത് ആ കാവ്യം ആണ്
"പര സുഖമേ സുഖ മെനിക്കു നിയതം
പര ദുഃഖം ദുഃഖം
പരമാര്‍ത്ഥ ത്തില്‍
പരനും ഞാനും ഭവാനുമോന്നല്ലീ
ഭാവാനധീനം പരനെന്നുടലും
പ്രാണനു മവ രണ്ടും
പരാര്‍ത്ത മാക്കുക രാവും പകലും
പ്രഭോ നമസ്കാരം"
എന്ന സ്തുതിയും
"എന്‍ പ്രാണ നിശ്വാസ മെടുത്തു വേണം
പാഴ് പുല്‍ ക്കളില്‍ പ്രാണ ഞരമ്പ് തീര്‍ക്കാന്‍
എന്നെന്കിലാട്ടെ
എന്തിന്നുനടന്‍ താന്‍ കരി തേച്ചു മേലെ
ജഗത്തി തിന്നു ത്തരമോതിടട്ടെ "
എന്ന ദൈവത്തോടുള്ള ചോദ്യവും..ഒരിക്കല്‍ വായിച്ചാല്‍ നമ്മള്‍ മറക്കില്ല തന്നെ
പൊതുവേ വളരെ ബഹുമാനിക്കപെട്ടിരിക്കുന്ന ഒരു കവിയാണ്‌
ഉള്ളൂര്‍ എസ പരമേശ്വര അയ്യര്‍
അധൂനിക ലോകം ഉള്ളൂരിനെ വേണ്ടത്ര മാനിക്കുന്നോ ഒര്മിക്കുന്നോ ഇല്ല എന്നതാണ് വാസ്തവം

ചിന്ത വിഷ്ട്ടയായ സീത

ചിന്ത വിഷ്ട്ടയായ സീത
ആശാന്റെ വളരെ പ്രകീര്‍ത്തിക്കപെട്ട കവിതകളില്‍ ഒന്നാണ്
വാല്മീകിയുടെ ആശരംതില്‍ രാമനെ കുറിച്ചുള്ള ഓര്‍മകളാല്‍..വളരെ ദുഖിതയായി,ഭയന്നും എകയായും..ഭാവി എന്താവും എന്ന ആശങ്കയോടെ സീത

രവി പോയ്‌ മറഞ്ഞതും
സ്വയം ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും
അവനീശ്വരി ഓര്‍ത്തില്ല താന്‍
അവിടെ താന്‍ തനിയെ ഇരിപ്പതു
പുളകങ്ങള്‍ കയത്തില്‍ അംബാലാല്‍ തെളിയിക്കും
താമസാ സമീരനില്‍
ഇളകും വന രാജി വെണ്ണിലാ വൊളിയില്‍
വെള്ളിയില്‍ വാര്‍ത്ത പോലെ ആയി
...................
അങ്ങിനെ തനിയെ ഇരിക്കുന്ന സീതയുടെ മനോ വ്യാപാരങ്ങള്‍ ആണ്
സ്ത്രീയുടെ മനസ്സില്‍ എന്താവാം അപ്പോള്‍

രാജ കുമാരിയായി അതീവ പ്രഗല്ഭനും കേംകേമനും ആയ ഭര്‍ത്താവ്,,
പൂര്‍ണ ഗര്‍ഭിണിയും
വെറും സംശയത്തിന്റെ പേരില്‍ കൊടും കാട്ടില്‍ ഉപേക്ഷികപെട്ട അവസ്ഥ
നമ്മില്‍ ഓരോ സ്ത്രീയിലും ഇങ്ങനെ പ്രീയപെട്ടവരാല്‍ പരിത്യജിക്കപെട്ടവര്‍ ആയിരിക്കും എന്നാണു എന്റെ തോന്നല്‍
സംശയങ്ങളുടെ ചുഴിയില്‍ ഭൂമി പിളര്‍ന്നു താഴേക്കു പോകാന്‍ ആഗ്രഹിക്കാതെ സ്ത്രീ ജന്മങ്ങള്‍ കുറവാണ് താനും .
സീതയുടെ മനോ വ്യാപാരങ്ങളെ ആശാന്‍ നന്നായി തന്നെ ചിത്രീകരിച്ചു

ആശാന്റെ ബാക്കി കൃതികള്‍ ഒന്നും തന്നെ അത്രയേറെ ഹൃദയഹാരി ആയി തോന്നിയില്ല

Wednesday, December 22, 2010

ദുരവസ്ഥ


ജാതി വ്യവസ്ഥ കൂലം കുത്തി വാണിരുന്ന കാലം..
ഒരു ഗ്രാമത്തിലെ കിണറ്റില്‍ ..
അവിടെ എല്ലാം ഹീന ജാതിക്കാര്‍ക്ക് വേറെ കുളവും കിണറും ആണ് പതിവ്
വെള്ളം കോ രുകയായിരുന്ന ഒരു യുവതിയോട്
ബുദ്ധ സന്യാസി ഒരു കൈ ക്കുംമ്പിൾ  വെള്ളം ചോദിക്കുന്നു.
ഹീന ജാതിക്കാരിയായ തന്നില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചാല്‍ സന്യാസിയെ ജാതിയില്‍ നിന്നും ഗ്രാമത്തില്‍ നിന്നും പുറത്താക്കും എന്നറിയാനുള്ള വിവേകം അവള്‍ക്കുണ്ട്
അവള്‍ പറയുന്നു..
ഞാന്‍ ചാമാര്‍ വശത്തില്‍ പെട്ടവള്‍ ആണ്.
എന്റെ കയ്യില്‍ നിന്ന് അങ്ങ് ജലം വാങ്ങി കുടിച്ചു കൂടാ.
സന്യാസിക്കു ഒരു കുലുക്കവും ഇല്ല.
"അല്ലല്ലെന്തു കഥയിതു കഷ്ട്ടമേ
അല്ലലാലങ്ങ് ജാതി മറന്നിതോ
നീച നാരി തന്‍ കയ്യാല്‍ ജലം വാങ്ങി യാ ചമിക്കുമോ
ചൊല്ലെഴു മാ ര്ര്യന്മാര്‍ ?
"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ
ചോദി കുന്നൂ നീര്‍ നാവു വരണ്ടഹോ
ഭീതി വേണ്ട തരികതെനിക്ക് നീ"
എന്നാണു അയാളുടെ മറുപടി
കുലുക്കമില്ലാതെ തന്നെ അയാള്‍ അവള്‍ നല്‍കിയ ജലം കുടിച്ചു നന്ദി പറഞ്ഞു മുന്നോട്ട് പോയി.
ബുദ്ധ മത സ്വാധീനം എല്ലാം മനുഷ്യ ജീവികളെയും തുല്യതയോടെ കാണാന്‍ ഉള്ള വിവേകം ആശാന് നല്‍കിയിരുന്നു
വടക്കേ ഭാരതത്തിലെ ജാതി വ്യവസ്ഥകള്‍..
സത്യം പറഞ്ഞാല്‍ ഇപ്പോഴും ഇത് പോലെ ഒക്കെ തന്നെ അധമം ആണ് താനും.
ജനിക്കുന്ന സമയത്തെ ജാതി ഒരു വ്യക്തിയേയും ഉത്തമന്‍ ആക്കുന്നില്ല.
മനുഷ്യൻ  സ്വന്തം ജീവിത ചര്യ കൊണ്ടും സംസ്കാരം കൊണ്ടും ഹീനനും അധമനും,അസ്പ്രുശ്യനും ഒക്കെ ആവുകയാണ് പതിവ്.
എന്നാല്‍ ഇന്നത്തെ സ്ഥിതി അതാണോ
വരേണ്യ വര്‍ഗ്ഗത്തിന്റെ കയ്യില്‍ ജാതിയും മതവും ഭരണവും രാഷ്ട്രീയവും പൊതു മുതലും എത്തി നില്‍ക്കുകയാണ്
ജാതി വ്യവസ്ഥ അതിന്റെ വളരെ വളരെ മോശമായ തലത്തില്‍ ഭാരതത്തില്‍ വീണ്ടും വേര് പിടിക്കയാണ്
ആ സാഹചര്യത്തില്‍ ഈ കവിത വീണ്ടു വീണ്ടും പ്രസക്തമാവുകയാണ്‌ താനും

karuna


അതീവ സുനരിയായ ഒരു നാഗരിക വേശ്യ..
അവള്‍ക്കു അതി കോമളനായ ഒരു ബുദ്ധ സന്യാസിയോട് തോന്നുന്ന പ്രണയം ആണ് ഈ കവിത
അവള്‍ നിപുഅനയായ തോഴിയെ അയക്കുന്നു ..പ്രലോഭാങ്ങളും സ്നേഹ വാക്യങ്ങളും എല്ലാം ആയി..പ്രണയം അവളെ വിവഷയും പറവഷയും ആകുകയാണ്..
എന്നാല്‍ സമയം ആയില്ല എന്ന് പറഞ്ഞു സന്യാസി അവളുടെ തോഴിയെ മടക്കി അയക്കുന്നു
അവളുടെ ദുഖത്തിന് കുറച്ചേ ആയുസുള്ളൂ ..

karuna
ഒരു വലിയ ധനികന്‍ അവളെ തേടി വരുന്നു..
ഇപ്പോള്‍ ഉള്ള ഭര്‍ത്താവിനെ അവള്‍ കൊന്നു കുഴിച്ചു മൂടി
പുതിയ ഭര്‍ത്താവിനെ വരിക്കുന്നു.എന്നാല്‍ രാജാവിന്റെ പട്ടാളക്കാര്‍ അവളെ പിടി കൂടുന്നു.
കയ്യും കാലും മൂക്കും മുലകളും ചേദിച്ചു
അവളെ മരണത്തിനായി ചുടു കാട്ടില്‍ വിട്ടു രാജ കിങ്കരന്മാര്‍ സ്ഥലം വിടുന്നു.
അവളുടെ ശരീരത്തിലെ ജീവന്‍ വിട്ടിട്ടു കൊത്തി പറിക്കാന്‍ കഴുകന്മാര്‍ ചുറ്റി പറക്കുകയാണ്..
തോഴി ഈച്ചയും കഴുകന്മാരെയും ആട്ടി ഓടിച്ചു അവളുടെ അടുത്തു അപ്പോഴും ഉണ്ട്
അപ്പോള്‍ സന്യാസി അവളെ തേടി ചെല്ലുകയാണ്.
ധര്മിഷ്ട്ടയായി സുച രിതയായ് നിര്‍മല മനസോടെ മരണത്തെ പുല്‍കാന്‍
സ്ഥിത ചിത്തനായ സന്യാസി അവളെ ഉപദേശിക്കുന്നു

http://4.bp.blogspot.com/_8yEgYNApWew/SzGzbHg0LQI/AAAAAAAAAM0/T79VW5BsR2Q/s1600/karuna.jpg

കുമാരനാശാന്‍

പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്താന്‍ വിഷമം ..അത്ര സ്നേഹമാണ് എനിക്ക് ആശാന്‍ കൃതികളോട്
നളിനി ലീല തുടങ്ങിയ കടുത്ത വേദാന്ത പരമായ കൃതികളെ സ്നേഹമില്ല എങ്കില്‍ കൂടി അതീവ ശ്രദ്ധയോടെ വിഷയം തിരഞ്ഞെടുത്തും വാക്കുകള്‍ തിരഞ്ഞെടുട്ടും ചെതോഹരങ്ങളായ വാഗ് മായ ചിത്രങ്ങള്‍ കൊണ്ട് കവിത രചിച്ചും
ഒരു മഹാ കാവ്യം എഴുതാതെ തന്നെ ആശാന്‍ മഹാ കവി ആയി

വീണ പൂവ്

ആശാന്റെ കാവിതകളില്‍ ആദ്യത്തേത്..
ഒരു വീണ പൂവുമായാണ് ആശാന്‍ കൈരളിയില്‍ എത്തിയത് എന്നാണു സത്യം
"ഹാ പുഷ്പ്പമേ അധിക തുങ്ഗ പദത്തിലെ -
ത്ര ശോഭിച്ചിരു ന്നതയി രാജ്ഞി കണക്കയെ നീ
ശ്രീ ഭൂവി ലസ്തിര അസംശയ മന്നു
നിന്റെ യാ ഭൂതി എന്ത് പുനരിങ്ങു
കിടപ്പിതോര്‍ത്താല്‍ "
...
എന്നുതുടങ്ങുന്ന കാവ്യം ആര്‍ക്കാണ് മറക്കാന്‍ കഴിയുക

കരുണ ,ചന്ധാല ഭിക്ഷുകി ,ദുരവസ്ഥ ,നളിനി, ലീല
ചിന്താവിഷട്ടയായ സീത ഇതെല്ലാം മലയാളികള്‍ നന്ദി യോടെ സ്മരിക്കുന്ന കാവ്യങ്ങൾ ആണ്.ഖണ്ട കാവ്യ  പ്രസ്ഥാനത്തിന് ഒരു പുതിയ മുഖം നല്‍കി ആശാന്‍
ഒരു ബുദ്ധ മത അനുയായി ആയിരന്നു ആശാന്‍.
പ്രരോദനം എന്നൊരു കവിതയും രാജ രാജ  വര്‍മയുടെ മരണത്തില്‍ അനുശോചിച്ചു ആശാന്‍ എഴുതിയിട്ടുണ്ട് .
ബുദ്ധനെ ക്കുറിച്ചുള്ള ഒരു ഒരു ജീവ ചരിത്രവും


Tuesday, December 21, 2010

ബന്ധനസ്ഥനായ അനിരുദ്ധന്‍വള്ളത്തോളിന്റെ വിഖ്യാതമായ ഒരു ചെറു കാവ്യം ആണിത്
ബാണന്‍ ശക്തനായ ഒരു അസുര രാജാവാണ്.

ഒരു വര പ്രസാദത്താല്‍ ബാണന്റെ ഗോപുരം കാവല്‍ സാക്ഷാല്‍ ശിവ പെരുമാളിനാണ്
അപ്പോഴേ ഊഹിക്കാമല്ലോ ബാണന്റെ  പ്രതാപവും ശക്തിയും.
ബാ പുത്രിയായ ഉഷ ഒരു രാത്രിയില്‍ അതി സുന്ദരനായ ഒരു ചെറുപ്പക്കാരനെ സ്വപ്നം കാണുന്നു
ഉറക്കം ഉണര്‍ന്ന അവള്‍ അപ്പോഴേക്കും അവനില്‍ അനുരാഗ വിവശ ആയിക്കഴിഞ്ഞിരുന്നു താനും .
മന്ത്രി കുംഭാണ്ടന്റെ പുത്രി ചിതാംഗാദ ആണ് ഉഷയുടെ പ്രീയ തോഴി
അവള്‍ മാന്ത്രികമായ സിദ്ധികള്‍ ഉള്ള ഒരു ചിത്രം എഴുത്ത് കാരി  ആണ്
നാട്ടിലെ അറിയപ്പെടുന്ന സുന്ദരന്മാരെ ... രാജാക്കന്മാരെ എല്ലാം അവൾ ഉഷയെ വരച്ചു കാണിച്ചു..
ഒന്നുമല്ല.
പിന്നെ അവൾ കൃഷ്ണനെ വരച്ചു.
ഏതാണ്ട് മുഖ സാമ്യം.
അങ്ങിനെയാണ് അവര്‍ ചെറുമകന്‍ ആയ അനിരുദ്ധനില്‍ എത്തിയത്.ഉഷയ്ക്ക് അപ്പോള്‍ തന്നെ അവനെ കാണണം..
തോഴി ഉടനെ തന്നെ പോയി ഉറങ്ങി കിടന്ന അവനെ കിടക്കയോടെ പൊക്കി എടുത്തു ഉഷയുടെ അന്ത പുരത്തില്‍ ആക്കി കൊടുത്ത്.
കിടക്കയോടെ ആവും എന്നാണ് എന്റെ ഒരു ധാരണ കേട്ടോ

പിന്നെ കയ്യും മെയ്യും മറന്ന പൂത്ത പ്രണയം..
കൊട്ടാരമല്ലേ ..
കാര്യങ്ങള്‍ കുറേശ്ശെ കുറേശ്ശെ ആയി ചോര്‍ന്നു..
അങ്ങിനെ ബാണന്‍ വിവരം അറിഞ്ഞു.
അനിരുദ്ധനെ തൂക്കിയെടുത്തു ജയിലിലും ആക്കി
ഉഷ 
മന്ത്രിയെ സ്വാധീനിച്ചു അവന്റെ കാരാഗൃഹത്തില്‍ എത്തുകയാണ്
കരച്ചിലും പിഴിച്ചിലും..തന്നെ 
ചുമ്മാ ഇരുന്ന ചെക്കനെ ജയിലില്‍ എത്തിച്ചത് അവള്‍ ആണല്ലോ

ദ്വാരകയില്‍ ആണെങ്കില്‍ മുറിയില്‍ കിടന്നു ഉറങ്ങിയ ചെക്കനെ കാണുന്നില്ല
അന്വേഷണം തകൃതി നടക്കുന്നു.
കൃഷ്ണന്‍ കാര്യം അറിഞ്ഞു സൈന്യവുമായി ബാണ രാജാവിന്റെ കൊട്ടാര മുറ്റത്തു.
പോരെ പൂരം.ഇന്നത്തെ ആണവ യുദ്ധം പോലെ ആവും കാര്യങ്ങള്‍ .
ശിവനും കൃഷ്ണനും തമ്മില്‍ യുദ്ധം ആയാല്‍
എല്ല്ലാം ഒരു വിധം മംഗളം ആയി കലാശിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ
അതാണീ  കഥ  

അതി മനോഹരമായ ചില വരികള്‍ അതില്‍ ഉണ്ട്

"നാനാ ബാണാളി താങ്ങു വതിനീയൊരു നെഞ്ചു പോരും
ബാണാത്മജ നയന നീരൊരു തുള്ളി പോലും
താങ്ങാനനിരുദ്ധ നശക്തനത്ത്രെ"
ബാണന്റെ അമ്പുകള്‍ എല്ലാം ഞാന്‍ സഹിക്കാം..
എന്നാല്‍ പ്രിയേ നിന്റെ കണ്ണീരു താങ്ങാന്‍ അനിരുദ്ധന് ആവില്ല എന്ന കാമുകന്റെ സങ്കടം

അവന്‍ ഒളിച്ചു പുറത്തു പോയി രക്ഷ പെടാനുള്ള അവളുടെ അഭ്യര്‍ത്ഥന മാനികുന്നും ഇല്ല

അതി മനോഹരമായി എഴുതിയ ഒരു പ്രണയ കാവ്യം തന്നെ
വീണ്ടും വായിച്ചാല്‍ നഷ്ട്ടം വരില്ല..
ഓര്‍മിക്കാന്‍ ചില വരികള്‍ എന്നേക്കുമായി കിട്ടിയെക്കുകയും ചെയ്യും

വള്ളത്തോളിന്റെ മറ്റു പ്രധാന കൃതികള്‍ മഗടലന മറിയം, കൊച്ചു സീത തുടങ്ങിയവ ആണ്
പിന്നെയും നമ്മുടെ ഹൃദയം കവരുന്ന ചില കവിതകള്‍ വള്ളത്തോ ളിന്റെതായി ഉണ്ട്
നല്ലൊരു സ്വാതന്ത്ര്യ സമര പോരാളിയും കേരള കലാ മണ്ഡലം തുടങ്ങി ,കൊണ്ട് നടന്നു, ലോകമെങ്ങും എത്തിച്ചതും വള്ളത്തോള്‍ ആയിരുന്നു
ഇടക്കാലത് ബാധിര്യം ബാധിച്ച വള്ളത്തോള്‍ എഴുതിയ ബധിര വിലാപവും അക്കാലത്ത് വളരെ ശ്രേധിക്കപെട്ടു
"ഞാനിരക്കുവാന്‍ ചെന്നാല്‍ വയലേകില്ല ധാന്യം..
ന്ജ്ഞാനിയല്ലല്ലോ  വയല്‍ വേദാന്തം ഗ്രഹികുവാന്‍ "
എന്ന് ബുദ്ധ സന്യാസിയോട് പറഞ്ഞ കര്‍ഷകന്‍ വള്ളതോളിന്റെയാണ്


അത് കൊണ്ട് പോയി ജോലി ചെയ്യുവാന്‍ ബുദ്ധ സന്യാസിയോട് പറഞ്ഞു കര്‍ഷകന്‍..


മേലാകെ എണ്ണ തേച്ചു
അരയില്‍ ഒറ്റ മുണ്ടുമായി ഇരിക്കുന്ന സുന്ദരിയെ വള്ളത്തോള്‍ വര്‍ണിച്ചിരിക്കുന്ന കേട്ടാല്‍
ഏതു വൈദികനും ഒന്ന് നിന്ന്നു പോം എന്നെ പറയാന്‍ പറ്റൂപ്രീയപെട്ട കവി കുമാരന്‍ ആശാന്‍ ആണ് കവി ത്രയത്തിലെ പിന്നെ ഒരാള്‍
പുള്ളിയെ ക്കുറിച്ച് പിന്നീട്
r