Monday, February 25, 2019

ജയ ചന്ദ്രൻ തക്കീജ്ജ

മൂടിക്കെട്ടിയ മനസുമായാണ് ഈ പുസ്തകം വായിക്കാൻ എടുത്തത്.വായനയുടെ ഒരു സ്റ്റേജ് കഴിഞ്ഞാൽ ..പ്രായവും കുറച്ചായാൽ വായനയിൽ ആളുകൾ പ്രണയം ഇഷ്ടപ്പെടാൻ തുടങ്ങും എന്ന് എവിടെയോ വായിച്ചു.അത് ശരിയാണെന്നു ഈ പുസ്തകം വായിക്കാൻ എടുത്തപ്പോൾ തോന്നി .മറ്റൊരാളുടെ ദുഃഖം താങ്ങാൻ ഉള്ള ഒരു മാനസികാവസ്ഥ പണ്ടേ എനിക്കില്ല..
ജയചന്ദ്രൻ മൊകേരിയെ ജയിലിൽ അടച്ചപ്പോൾ അത് ഹൃദയ ഭേദകമായ ഒരു വാർത്ത ആയിരുന്നു.അദ്ദേഹത്തിന്റെ മാലി ബ്ലോഗുകൾ വളരെ താല്പര്യത്തോടെയാണ് വായിച്ചിരുന്നത് ..അവയുടെ രചന സൗകുമാര്യം മനസിനെ ആകർഷിക്കുകയും ചെയ്തിരുന്നു
അദ്ദേഹം ജയിലിൽ പെട്ട് എന്നും വിമോചനം അകലെയാണ് എന്നും ഉള്ള അറിവ് വല്ലാത്ത വികാരങ്ങൾ ഉണ്ടാക്കി.മുസ്ലിം രാജ്യങ്ങളിൽ ജയിൽ പലപ്പോഴും നരക കുഴികൾ ആണ്.ഏതു രാജ്യത്തിലെയും ജയിൽ സത്യത്തിൽ മരണ ക്കെണികൾ dungeons ..തന്നെയാണ് ..അവിടെ കിടന്നു മനുഷ്യൻ ദ്രവിച്ചു പോകും..സഹയാത്രികൻറെ വിമോചനം,, എങ്ങിനെ സാധ്യമാവും..അതിൽ ഒരു സാമൂഹ്യജീവി എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം അന്ന് ചെയ്തിരുന്നു ..എങ്കിൽ കൂടി അദ്ദേഹം നാട്ടിൽ എത്തിയതിനു ശേഷമേ മനസ് ആശ്വസിച്ചുള്ളൂ
മാലി ദ്വീപിൽ അധ്യാപകൻ ആയിരിക്കെ ഒരു ആൺ കുട്ടിയായ വിദ്യാർത്ഥി വീട്ടിൽ ചെന്ന് നൽകിയ തെറ്റായ പരാതിയിൽ ജയിലിൽ അടക്കപ്പെട്ട ഒരു അധ്യാപകൻ ആണ് ശ്രീ ജയചന്ദ്രൻ മൊകേരി .അദ്ദേഹത്തിന്റെ മാലിയിലെ ജയിൽ ജീവിത സ്മരണകൾ ആണ് ഈ പുസ്തകം .
മാലിയിലെ സാംസ്കാരിക ..സാമൂഹ്യ ജീവിതത്തെ കുറിച്ച് നൽകുന്ന ഉൾക്കാഴ്ചകൾ ..അതിനും അപ്പുറം മാലി ജയിലിന്റെ ..ജയിൽ ജീവിതത്തിന്റെ തീക്ഷ്ണത ..തടവുകാരന്റെ നിസ്സഹായത ..ഇതെല്ലാം നമ്മെ പിടിച്ചുലയ്ക്കും ..ഓരോ പ്രാവശ്യവും ജയന്റെ കൈ പിറകോട്ടു പിടിച്ചു അവർ വിലങ്ങിടുമ്പോഴും എന്റെ സഹോദരന്റെ കൈകളിൽ വിലങ്ങു വീഴുന്ന ദുഃഖം ഞാൻ അനുഭവിച്ചു .ഉന്നത വിദ്യാഭ്യാസവും അദ്ധ്യാപന പരിചയവും എഴുത്തുകാരൻ എന്ന പദവിയും..നല്ല തറവാട്ടു മഹിമയും എല്ലാം ഉണ്ടായിട്ടും ..കുത്താൻ വരുന്ന കൊതുകുകളെ ആട്ടി അകറ്റാൻ ആകാതെ വിലങ്ങിട്ട കയ്യുകൾ കൊണ്ട് നിസ്സഹായമായി രാത്രി കഴിച്ചു കൂട്ടേണ്ടി വരുന്ന ജയന്റെ നിസ്സഹായത ഹൃദയം കുത്തിക്കേറുന്ന വേദന ഉണ്ടാക്കുന്നതാണ്
എവിടെ വിദ്യാഭ്യാസം ഹൃദയ പൂർവ്വം നടത്തപ്പെടുന്നില്ലയോ അവിടെ ഉത്തരവാദി ആ സർക്കാരാണ് ..സിലബസ് നിർദേശിക്കുന്ന കമ്മിറ്റിയാണ് ഇതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് ..കുട്ടികളെ നേർവഴിക്കു നടത്താൻ എഴുത്തും വായനയും സയൻസും കണക്കും ലോക വിജ്ഞാനവും വാന ശാസ്ത്രവും ..ജിയോളജിയും മാത്രമാണ് നിർബന്ധം എന്ന് എപ്പോൾ അധികാരികൾ തീരുമാനിക്കുന്നുവോ അവിടെ വിദ്യാഭ്യാസം തകരുകയാണ് .. കുട്ടികളോട് ശെരി എന്താണ് എന്ന് പറഞ്ഞു കൊടുക്കാൻ നമ്മൾ ശ്രമിക്കുന്നേയില്ല ..എന്നതാണ് വാസ്തവം
മഹാന്മാരുടെ ജീവ ചരിത്രം അവരെ പഠിപ്പി പ്പിക്കാൻ നമ്മൾ ശ്രമിക്കുന്നില്ല..ടോൾസ്റ്റോയുടെ കഥകൾ അവർ പഠിക്കുന്നില്ല..ഗാന്ധിജിയുടെ ആത്മകഥ ഇന്നത്തെ കരിക്കുലത്തിൽ എവിടെ എങ്കിലും ഉണ്ടോ ആവോ ..എബ്രഹാം ലിങ്കൺ എത്ര കുഞ്ഞുങ്ങൾക്കറിയാം.തങ്ങളിൽ ഉറങ്ങി കിടക്കുന്ന അദമ്യമായ കഴിവുകളെ ക്കുറിച്ചു അവരെ ബോധവാന്മാരാകാൻ ഹെലൻ കെല്ലറുടെ കഥ നമ്മൾ അവരെ പഠിപ്പിക്കുന്നുണ്ടോ ..ബധിരനായിട്ടും സംഗീതം പുനർജ്ജനിപ്പിച്ച ബിഥോവനെ നമ്മളുടെ കുട്ടികൾ വായിക്കുന്നുണ്ടോ ..സ്‌കൂളിൽ നമ്മൾ അത് പഠിപ്പിച്ചില്ലെങ്കിൽ ..പിന്നെ അച്ഛനമ്മമാർ ആ പുസ്തകങ്ങൾ മക്കൾക്ക് കാശ് കൊടുത്ത വാങ്ങി കൊടുക്കും എന്നാണോ നിങ്ങൾ കരുതുന്നത്
ഇവിടെ പരിചയമുള്ള ഒരു സ്‌കൂളിൽ ടീച്ചർമാർ കോട്ടിട്ടാണ് സ്‌കൂളിൽ പോകുന്നത് ..സുകുമാര കഥ അവരെ ആരും പഠിപ്പിച്ചിട്ടില്ല എന്നെ അതിനർഥമുള്ളൂ ..മാലിയിൽ എന്താണോ അതാണ് കേരളം പോകുന്ന വഴിയും എന്ന ഹൃദയ വ്യഥയോടെ തിരിച്ചറിഞ്ഞു കൊണ്ട് ഈ പുസ്‌തകത്തിലേക്കു വരാം .
കുഞ്ഞുങ്ങളുടെ ലൈംഗീക അതി പ്രസരമുള്ള സംഭാഷണ ..ജീവിത ശൈലി ..അധ്യാപകരെ പ്പോലും ഭീഷണിപ്പെടുത്താൻ അവർക്കുള്ള ഭ യമില്ലായ്മ്മ ..ഇതെല്ലാം പേടിപ്പെടുത്തുന്ന കാര്യങ്ങൾ ആണ്
ജയന് മനസിലാവാത്ത ഒരു കാര്യമുണ്ട് ..എന്തിനു സ്‌കൂൾ എന്നെ പിന്നിൽ നിന്നും കുത്തി ..നടപടി എടുക്കില്ല എന്ന് പറഞ്ഞിട്ട് ..പിന്നെ എന്തിനു പിരിച്ചു വിട്ടു ?
കേരളീയരുടെ നൃശംമ്യത എന്നതാണ് ഒറ്റ വാക്ക് ..കൂടെയുള്ള ഏതെങ്കിലും അധ്യാപകനോ അധ്യാപികക്കോ ഒരു അനിയനോ സഹോദരിയോ വേണ്ടപ്പെട്ടവരോ ..ഒരു ജോലിക്കായി പറഞ്ഞു വച്ചിട്ടുണ്ടാകും..ചിലപ്പോൾ പണവും വാങ്ങിയിട്ടുണ്ടാകും ..അവരെ കൊണ്ട് വരണം എങ്കിൽ ഒരു വേ ക്കൻസി ഉണ്ടാവണമല്ലോ ..അവർ ഒരു വേക്കന്സി ഉണ്ടാക്കി..കേസിൽ നിന്നും അവർ സ്വന്തം അനസാക്ഷിയെ ഒഴിവാക്കി,കാരണം പയ്യന്റെ വീട്ടുകാർ കേസ് ഇല്ലെന്നു എഴുതി കൊടുത്തത് അത് കൊണ്ടാണ്.കേസ് ഉണ്ടാക്കിയവർക്ക് ജയ ചന്ദ്രനെ അവിടെ ജയിൽ ദീർഘകാലം കിടത്തണം എന്നില്ല..അത് കൊണ്ടാണ് പരാതി പിൻവലിച്ചത്.ജോലിയിൽ നിന്നും പിരിച്ചു വിട്ടത് സിലബസ് അറിയാഞ്ഞിട്ടാണ്.കാരണം കേസില്ല എങ്കിൽ ജയൻ വീണ്ടും ജോലിക്കു ക്ലൈം ആയി ചെന്നാലോ .ഇതിപ്പോൾ സംഗതി ക്ളീൻ ആയി ഒതുക്കി.ജയനവിടെ ജോലിക്കു ചെല്ലില്ല..അവർ വിചാരിച്ചവർക്ക് ജോലിയുമായി . ഒരു പുതിയ മലയാളി ..ആണായാലും പെണ്ണായാലും..ആ രാജ്യത്തു ചെന്ന് പെടുകയാണ്.നല്ല സാലറി ഉണ്ടല്ലോ..ഒന്ന് ചീയുന്നത് മറ്റൊന്നിനു വളം ആണല്ലോ ..അത് ലോക നടപ്പാണ്
വീണ്ടും പുസ്തകത്തിലേക്ക്
ജയിൽ ഒരു വല്ലാത്ത ലോകമാണ്.ക്രിമിനലുകളുടെ ലോകം..മയക്കു മരുന്നുപ്രയോഗിക്കുന്ന സ്‌കൂൾ കുട്ടികൾ.. ചെറുപ്പക്കാർ..സുഖത്തിനും ലഹരിക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ജനത ..ആ രാജ്യം വലിയ ആഭ്യന്തര കലാപങ്ങളിൽ ചെന്ന് വീഴും എന്നുറപ്പാണ് .
ഇത്രയും എഴുതിയപ്പോൾ ഓർമ്മ വന്നു.മാലിദീപിൽ ആഭ്യന്തര കാലാപം എന്ന് വാർത്ത കണ്ടല്ലോ എന്ന് ..5 / 2 / 2018 ഇൽ അവിടെ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഈയിടെ വാർത്ത ആയിരുന്നല്ലോ .ജയന്റെ പുസ്തകവുമായി ചേർത്ത് വായിച്ചു നോക്കണം.നമുക്കൊരു കാര്യം മനസിലാവും..എവിടെ നിരപരാധി ജയിലിൽ അടയ്ക്കപ്പെടുന്നോ..എവിടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം വെറും പ്രഹസനം മാത്രമാവുന്നു..എവിടെ മക്കൾക്ക് എത്തിക്കൽ ആയ ശിക്ഷണം നൽകാൻ സമൂഹവും സ്‌കൂളും സർക്കാരും മുൻ കൈ എടുക്കാൻ ശ്രദ്ധിക്കാതിരിക്കുന്നുവോ അവിടം ജീർണ്ണിച്ചു നാമാവശേഷമാവും .മാൽഡീവ്സ് അത്തരം ജീർണ്ണതയിലാണ് ..
.പൊട്ടാറായ ഒരു അഗ്നിപർവത മുഖപ്പിൽ നിന്നും ജയൻ കഷ്ട്ടിച്ചു രക്ഷപ്പെട്ടു എന്ന് മനസിലായില്ലേ..എല്ലാം നല്ലതിനാണ് എന്ന് കരുതാൻ ഇപ്പോൾ ജയനായിട്ടുണ്ട് എന്നു കരുതുന്നു .2012 ഇൽ ജനാധിപത്യം അവസാനിച്ചപ്പോൾ ജയൻ ആ രാജ്യം വിടേണ്ടതായിരുന്നു .പിന്നെ ആ രാജ്യം മറ്റൊരു പാകിസ്ഥാൻ ആണ് എന്ന് കരുതണമായിരുന്നു
അത് പോട്ടെ വീണ്ടും പുസ്തകത്തിലേക്ക് വരാം ..ജയിലിൽ അച്ഛൻ കൂടെയുണ്ട് എന്ന് പതിഞ്ഞ സ്വരത്തിൽ ചെവിയിൽ പറയുന്നത് വായിച്ചപ്പോൾ മനസ് ഒന്ന് കൂമ്പി ..സ്നേഹത്തിന്റെ തരളത തുളുമ്പുന്ന വരികൾ ..എന്നും നടക്കാൻ പോകുമ്പോൾ പി ലീലയുടെ ഹരിനാമം കീർത്തനം കേൾക്കുന്നതാണ് ശീലം..'അമ്മ എല്ലായ്പ്പോഴും ഹരിനാമ കീർത്തനം പാടുമായിരുന്നു.ആ സ്വരം എത്തിപ്പിടിക്കാൻ മനസിന്റെ ഒരു ത്വര ആണതെന്നുഇപ്പോൾ ജയനെ വായിച്ചപ്പോഴാണ് മനസിലായത്
ജയിലിൽ സഹ തടവുകാരുടെ കഥകൾ പറയുമ്പോൾ ജയൻ ഒരിക്കലും അവരെ ജഡ്ജ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ടില്ല..ഞാൻ ഒരു മഹാൻ..ബാക്കി എല്ലാവരും തെമ്മാടികൾ..ക്രിമിനലുകൾ എന്നൊരു അസഹ്യത ഇല്ല..കുളിക്കാത്ത ...ടോയ്‌ലെറ്റിൽ വെള്ളമൊഴിക്കാത്ത സഹ തടവുകാരെ ക്കുറിച്ചു എഴുതുമ്പോൾ കൂടി ഈ നിർമ്മമായ നിലപാട് വളരെ വ്യക്തമാണ്.അത് സ്വാഗാതാർ ഹമാണ് താനും
നെറ്റിയിൽ വന്നിരുന്ന ആ പഞ്ചവര്ണ കിളിയെ ആരെങ്കിലും കൊന്നു കാണുമോ എന്നൊരു സംശയം എനിക്കില്ലാതില്ല..ഒത്തിരി സിനിമ കാണുന്നതിന്റെ തകരാർ ആകും ..
തക്കിജ്ജ എന്ന വാക്കിന്റെ അർഥം ..പുറത്തേക്ക് എന്നാണ്.വിടുതൽ ലഭിക്കുന്ന തടവുകാരുടെ പേര് വിളിച്ചു ..തക്കിജ്ജ എന്ന് ഉറക്കെ പറഞ്ഞാൽ അയാളുടെ ശിക്ഷ അവസാനിച്ചു എന്നാണു ..
ഇവിടെ നോവലിൽ ജയചന്ദ്രൻ തക്കിജ്ജ എന്ന് ആരോ വിളിച്ചത് വായിച്ചപ്പോൾ .അസഹ്യമായ എന്തോ വികാരത്താൽ ഞാൻ വല്ലാതെ കരഞ്ഞു പോയി ..
അന്നും ഇന്നും ഭൂമി സമുദ്രത്തിൽ മുങ്ങാതെ നിലനിൽക്കുന്നത് ഭൂമിയിലെ നല്ലവരായ മനുഷ്യരുടെ കരുണ കൊണ്ടാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ..ഭൂമി മുഴുവൻ സ്വാർഥരും ക്രൂരരും അക്രമികളും ആയിരുന്നെങ്കിലോ
ഭൂമി പണ്ടേക്കും പണ്ടേ ദുഷ്ട ജന ഭാരം സഹിയാതെ സമുദ്രത്തിൽ താണു പോയേനെ
നല്ലൊരു വായന അനുഭൂതി ന;ൽകിയതിനു ..ഹൃദയത്തിൽ തറച്ച നന്ദി
അഭിനന്ദനങ്ങൾ
രാജാ ഹരിശ്ചന്ദ്രൻ കടന്നു പോയ അനുഭവങ്ങൾ ഓർത്ത് നോക്കൂ
ഇവനീതു ഭവിക്കേണം
അവശതകൾ ഭവിക്കേണം
അർത്ഥ നാശം വരേണം
എന്നൊക്കെ ഓരോരുത്തരുടെയും തലയിൽ എഴുതിയിട്ടുണ്ട്
അങ്ങിനെയങ്ങു ആശ്വസിക്കുക
ആരും ഇതിൽ നിന്നൊന്നും മോചിതരല്ല
ഡിസി ബുക്ക്സ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്
വില 275 രൂപ

No comments:

Post a Comment