Saturday, January 15, 2011

three idiots ..chethan bhagath

ഇന്ന് ഒരു നല്ല ഞായര്‍
ഇന്നി പോകുന്നതിനു മുന്‍പ് ഒരു നല്ല പുസ്തകം
അതിനെ ക്കുറിച്ച് എഴുതാം എന്ന് കരുതി പുസ്തക അലമാരിയിലേക്ക് നോക്കി 
ഏറ്റവും താഴെ തട്ടില്‍ ഇരിക്കുന്നു 
ചേതന്‍ ഭഗത് 
വലിയ സന്തോഷമായി 
പൊതുവേ എനിക്ക് ഭാരതീയരായ എഴുത്തുകാരുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുക വലിയ മടുപ്പാണ്
"ഹാസ് ബീന്‍ "(has been )  ,"ഹാഡ് ബീന്‍ "മുട്ടിയിട്ടു നടക്കാന്‍ വഴിയുണ്ടാവില്ല
ഈസ്‌ ,വാസ്  എല്ലായിടത്തും നമുക്ക് നാവില്‍ തടയും 
വളരെ ചെറിയ പദ സഞ്ചയികയും 
ആയിരം നല്ല പുസ്തകങ്ങള്‍ എങ്കിലും വായിക്കാതെ ഇംഗ്ലീഷില്‍ നോവല്‍
 എഴുതാന്‍ പുറപ്പെടുന്നവന്റെ ഭാഷ പരമായ കഴിവ് കേടും 
എല്ലാം ആണ് കാരണം  .
എന്നാല്‍ എന്നെ പലപ്പോഴും നല്ല സിനിമാകളിലെക്കും  സംഗീതത്തിലേക്കും  എത്തിക്കുക വീട്ടില്‍ പ്രവീണ്‍ ആണ്
അവനാണ് പറഞ്ഞത് 
ചിറ്റെ  ഇത് ക്ലാസ്സ്‌ സാധനം ആണ് ..വായിക്കാതെ ഇരിക്കരുത് 
ഒരു വിരുന്നിനു പോയപ്പോള്‍ അവ്വിടുത്തെ മകള്‍ എനിക്കവളുടെ കയ്യിലുള്ള കോപ്പി തന്നു 
പൊതുവേ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മാര്‍ ബുക്ക് കണ്ടാല്‍ ഓടും.
ഈ(e) ബുക്ക്‌ ആണേല്‍ വായിക്കാം എന്ന നിലപാടുകാര്‍ ആണ്   
അത് കൊണ്ട് തന്നെ അവരുടെ ഇടയില്‍ വലിയ പ്രചാരം കിട്ടിയ നോവല്‍ കൊള്ളാമായിരിക്കും  എന്നൊരു ചിന്തയും  വന്നു.
എന്നാല്‍ മൊത്തം ചോരയില്‍ ഉള്ള indi ---ഇംഗ്ലീഷ് എഴുത്തുകാരെ ക്കുറിച്ചുള്ള ഒരു ബഹുമാന ക്കുറവു  മാറ്റി വച്ചതും ഇല്ല 
അങ്ങിനെയാണ് ത്രീ ഇടിയട്ട്സ്  വായിക്കാന്‍ ഇടയായത് 
പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ ഏതാണ്ട് വൈകീട്ട് ഏഴു മണിയായി
അങ്ങേരുടെ വേറെ ബുക്സും ഉണ്ട് 
എന്നാല്‍ അതും വായിച്ചു കളയാം
അപ്പോള്‍ തന്നെ വേഷം മാറി ഇറങ്ങി 
ഡി സി ബൂക്സിനു എറണാകുളത്തു രണ്ടു മൂന്നു ഷോറൂമുകള്‍ ഉണ്ട് 
അതില്‍  എല്ലാം കയറി ഒന്‍പതു മണി ആയപ്പോഴേക്കും ബാക്കി ഇറങ്ങിയ പുസ്തകങ്ങള്‍ എല്ലാം തപ്പി എടുത്തു 
ഒരു തരം സിനിസിസം ..
അതിനോട് അടുക്കാവുന്ന നിര്‍മമതയോടെ പുസ്തകങ്ങള്‍ വായിക്കുന്ന 
എന്നെ പോലെ ഒരു കടുത്ത വായന ഭ്രാന്തിയില്‍
(അമ്പതു പുസ്തകം വായിച്ചാല്‍ അതില്‍ ഒരെണ്ണം പോലും നല്ല വായനാനുഭവം തരാതെ നമ്മെ നിരാശര്‍ ആക്കുമ്പോള്‍ ഉണ്ടാവുന്നതാണ് ഈ സിനിസിസം )
 വളരെ ശക്തമായ അനുരണനങ്ങള്‍ ഉണ്ടാക്കി ഈ പുസ്തകങ്ങള്‍ എങ്കില്‍
നിങ്ങള്‍ കരുതുക ഇത് ഒരു നല്ല പുസ്തകവും അയാള്‍ കഥ എഴുതാന്‍  അറിയുന്ന ഒന്നാം തരം ഒരു കഥാകാരനും  ആണെന്ന് 
ഇത് സിനിമ ആയി വളരെ പോപുലാര്‍ ആയി .
എന്നാല്‍ അത് ചേതന്റെ  പുസ്തകങ്ങളുടെ ഒരു സങ്കലനം ആണ് എന്നാണു തോന്നിയത് 
(IIT )യില്‍ പഠിക്കാന്‍ എത്തുന്ന അതി മിടുക്കന്മാരായ കുറച്ചു വിദ്യാര്തികളുടെ അതി രസകരമായ കഥയാണ് ഈ പുസ്തകം 
അധൂനിക തലമുറയുടെ മോഹങ്ങള്‍, മോഹ ഭംഗങ്ങള്‍..
ആധുനിക വിദ്യഭ്യാസ സമ്പ്രദായം ജയിലിനേക്കാള്‍ വിദ്യാര്‍ഥികളെ പീടിപ്പികുന്ന അറവു ശാലകള്‍ 
ആയി മാറുന്നതിന്റെ ഒരു നേര്‍ ചിത്രം 
തലയില്‍ മാത്രമല്ല   ഹൃദയത്തിലും ശാസ്ത്രം ഉള്ളവന്‍ ആണ് ഇതിലെ നായകന്‍ 
കാരണം അവന്‍ തന്റെ പഠന വിഷയത്തെ സ്നേഹിക്കുന്നത് ഒരു വയറ്റു പിഴപ്പിനുള്ള ഉപകരണം ആയല്ല 
അവനെ തന്നെ കൊല്ലുന്ന തരത്തില്‍  ഉള്ള ഒരു അന്വേഷണ ത്വരയുടെ ,കടുത്ത അഭിവാഞ്ചയുടെ   ഭാഗമായാണ് 
മൂന്നു  കൂട്ടുകാര്‍
ഒരേ സമയം ഹോസ്റ്റലില്‍ ഒരു മുറിയില്‍ താമസിക്കാന്‍ എത്തുകയാണ് 
അവര്‍ പരീക്ഷ  പാസായി പുറത്തു പോകുന്നത് വരെയുള്ള സംഭവങ്ങള്‍ 
രസ ചരട്  പൊട്ടാതെ ഹൃദ്യമായി നമുക്ക് തരുന്നു നോവലിസ്റ്റ് 
കഥ വൈകീട്ട് വന്നു വിശദമായി പറഞ്ഞു തരാം 
ഇപ്പോള്‍ പോകട്ടെ
കുറച്ചധികം കാര്യങ്ങള്‍ ചെയ്തു തീര്കേണ്ട ദിവസമാണ് 

Tuesday, January 11, 2011

മലയാറ്റൂര്‍ രാമകൃഷ്ണന്‍---യക്ഷി-

മലയാറ്റൂര്‍ രാമകൃഷ്ണന്‍---യക്ഷി---

നിങ്ങള്‍ ഇദ്ദേഹത്തെ കുറിച്ച് കേട്ട് കാണും
യക്ഷി ,യന്ത്രം, വേരുകള്‍ ,എന്റെ സര്‍വീസ് കഥകള്‍
എല്ലാം നമുക്ക് വളരെ ഇഷ്ട്ടപെടും
അതിലും യക്ഷി
അമ്മോ
അതിന്റെ ഭാവ തലങ്ങള്‍..വായിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മെ ഹോന്റ്റ് ചെയ്യും
സുന്ദരനായ ഒരു കോളേജു അദ്ധ്യാപകന്‍
ഒരു അപകടത്തില്‍ മുഖത്തിന്റെ പകുതി ഭാഗം അസിട് വീണു കരിഞ്ഞു ഒരു വികൃത രൂപി ആവുകയാണ്
കോളേജിലെ പരീക്ഷണ ശാലയില്‍ സംഭവിക്കുന്ന അപകടമാണ്
വീണ്ടും ജോലിയില്‍ പ്രവേശിച്ചു
കാമുകി ഉപേക്ഷിച്ചു പോയി
അയാളുടെ ജീവിതത്തിലേക്ക് അതി സുന്ദരിയായ ഒരു യുവതി കടന്നു വരികയാണ്.അവന്റെ എകാന്തയില്‍ ഒരു സ്വപ്നം പോലെ
ഇത് സത്യമോ മിദ്ധ്യയോ..
അവന്റെ മനസ് വല്ലാത്ത ആശയ കുഴപ്പത്തില്‍ പെടുന്നു
എപ്പോഴാണ് അവള്‍ ഒരു യക്ഷിയാണ് എന്ന് അവനു തോന്നി തുടങ്ങിയത് എന്ന് അവനും നമുക്കും അറിയില്ല
സംശയം,ഭയം ഇതെല്ലാം അവനെ നിരന്തരം പീഡിപ്പിക്കുന്നു
പിന്നെ എപ്പോഴോ അവനു അവളെ ഭയമാവുകയാണ്
അവള്‍ തന്നെ കൊന്നെക്കും എന്നൊരു ഭയം
ഭര്‍ത്താവിനെ പ്രാണന് തുല്യം സ്നേഹിക്കുന്ന ആ അനാഥയായ അവള്‍
അനുഭവിക്കുന്ന അന്തമില്ലാത്ത നോവുകള്‍
നിങ്ങള്‍ വായിച്ചില്ലെങ്കില്‍
വാങ്ങിയോ വാടകക്കോ വായിച്ചോളൂ .
ക്ലൈമാക്സ്  പറഞ്ഞു അതിന്റെ രസം കളയുന്നില്ല

യന്ത്രം

ബാല ചന്ദ്രന്‍ എന്ന യുവ IASകാരന്റെ കഥയാണ്‌ യന്ത്രം
ഭരണ യന്ത്രത്തിനെ ഭാഗമായി തീരുന്ന ബാലാ ചന്ദ്രന്‍.
അധികാര രാഷ്ട്രീയത്തിന്റെ കാണാ ക്കയങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു
നാട്ടിന്‍പുറത്തെ നാടന്‍ സ്കൂളില്‍ പഠിച്ച ബാലന്‍ അവനു വിവാഹം ഒരു ഊര കുരുക്കും ആയി പോയി
മേലുദ്യോഗസ്ഥന്റെ മകളെ വിവാഹം കഴികേണ്ടി വന്നു.
അവള്‍ക്കുണ്ടോ നമ്മുടെ നാടന്‍ ചെറുപ്പക്കാരനെ ഉള്‍ കൊള്ളാന്‍ കഴിയൂ
വളരെ വിഷമം ഏറിയ ഒരു ദാമ്പത്യം..
ജോലിയില്‍ അവനു നേരെയുള്ള കുത്സിത ശ്രേമങ്ങള്‍
എല്ലാം ഈ കഥയില്‍ ചുരുള്‍ നിവരുകയാണ്‌
എന്നാല്‍ ജെയിംസ്‌ എന്ന നിശ്ചയ ദാര്‍ത്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് ഈ പുസ്തകം
ആദര്‍ശ ശീലനായ ജെയിംസ്‌ ആണ് നമ്മുടെ ഹൃദയം കവരുക
അതി ജീവനതിനായി പെടാ പാട് പെടുംപോഴും സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി
അയാള്‍ അതെല്ലാം സധീരം നേരിടുകയാണ്
ഒരു മന്‍ഷ്യന്‍ എങ്ങിനെ ആയിരിക്കണം എന്ന് ജെയിംസ്‌ നമുക്ക് കാണിച്ചു തരുന്നു
മനോഹരമായി എഴുതിയ ഒരു നോവല്‍

വേരുകള്‍

പിന്നീട് സര്‍വീസ് സ്റ്റോറിയും ആയി വീണ്ടും മലയാറ്റൂര്‍ എത്തി.
പലരെയും തുറന്നു കാട്ടാന്‍ അതില്‍ മടി കാണിച്ചുമില്ല.
ഒത്തിരി ചര്‍ച്ച ചെയ്യപെട്ട ഒരു ആത്മ കധയാണ് അത്
ഖണ്ടശ പുറത്തു വന്ന അത് അക്കാലത്ത് വളരെ പോപുലാര്‍ ആവുകയും ചെയ്തു
എന്നാല്‍ വയസായ കാലത്ത് എഴുതിയ വേരുകള്‍ ശുദ്ധ ബോര്‍ ആവുകയും ചെയ്തു
അക്കാലത്ത് മലയാറ്റൂര്‍ മല ബന്ധം മൂലം വളരെ കഷ്ട്ടപെടുക ആയിരുന്നു എന്നാണു എന്റെ നിഗമനം
കാരണം വേരുകള്‍ പറയുന്നത് വേര് പോലെ ഉറച്ചു പോയ ഒരു ഗുദത്തിന്റെ കഥയാണ്‌ താനും
വയസായാല്‍ രാഷ്ട്രീയക്കാരും എഴുത്തുകാരും ജോലി നിര്‍ത്തണം എന്ന് തോന്നാന്‍ കാരണം മലയാറ്റൂരിന്റെ ഈ നോവല്‍ ആണ്

Saturday, January 8, 2011

മോഹിനി ---ചങ്ങമ്പുഴ

മോഹിനി 
എനിക്ക് ചങ്ങമ്പുഴയുടെ ഏറ്റവും മോഹിപ്പിക്കുന്ന  കവിതയായി തോന്നിയത് മോഹിനിയാണ് 
ബ്രൌണിങ്ങിന്റെ  പോര്‍ഫീറിയയുടെ    കാമുകന്‍ എന്നാ വിഖായ്ത കാവ്യത്തെ ഉപ ജീവിച്ചാണ് കവി ഈ കാവ്യം എഴുതിയത് 
സോമ ശേഖരനും , മോഹിനിയും 
മോഹിനി അതീവ സുന്ദരി..
അണിഞ്ഞൊരുങ്ങി അവള്‍ കാമുകനെ കാണാന്‍ വരികപതിവാണ് 
എന്നും ഒരു ചെമ്പനീര്‍ പൂവുമായി 
അന്ന് അവന്‍ വല്ലാതെ സങ്കട പെടുകയാണ്   
അവന്റെ വാടിയ മുഖം അവളെ വല്ലാതെ അലട്ടുന്നു .
"ജീവ നാഥ ,വിഷാദ മാഗ്നമാം   
ഭാവ മോന്നിതു മാറ്റണേ   
തന്നിടാമല്ലോ വേണെമെങ്കില്‍ ഭവാ 
നിന്ന് മല്‍ പ്രാണന്‍ പോലും ഞാന്‍ "

അത് കേട്ടതും അവന്റെ മനസ്സില്‍ ഒരു മിന്നല്‍ പിണര്‍ മിന്നി
തനിക്കായി ഇവള്‍ പ്രാണന്‍ പോലും ത്യജിക്കാന്‍ തയ്യാറാണു
അവളുടെ അഭൌമ സൌന്ദര്യം കാലം ചെല്ലുംതോറും മോശമാകുമെന്നും
അവള്‍ ഒരു വൃദ്ധയും  വികൃത രൂപിയും ആകുമെന്ന ചിന്തയാണ് അവനെ അലട്ടുന്നത്
അവന്റെ ഹൃദയം പിന്നെയും പിന്നെയും മന്ത്രിക്കുന്നതും ഒന്ന് മാത്രമാണ്

"അത്യനര്‍ഖ, മാമിമ്മുഹൂര്‍ത്തത്തി
ലുത്തമേ നീ മരിക്കണം  
മാമകാശയം ക്രൂരമാണെന്‍കി-
ലോമനെ,   നീ പൊറുക്കണം "
കയ്യില്‍ കരുതിയ കടാര കൊണ്ട് അവളുടെ നെഞ്ചില്‍ അവന്‍ ആഞ്ഞു കുത്തി 
പാവം 
"കയ്യടിച്ചില്ല,കാലടിച്ചില്ല ,
തയ്യലാളാര്‍ത്ത് കേണില്ല  
ആഗമിച്ചില്ലവളില്‍ നിന്നൊരു 
ദീന രോദനം പോലുമേ"
എങ്കിലും അവളുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ അടര്‍ന്നു വീണു 

കാരണമെന്ത് തെന്നെയീവിധം 
ഖോര നിഗ്രഹം ചെയ്യുവാന്‍ 
ഉദ് ഭവിച്ചതക്കണ്ണിണയിലീ 
ശബ്ദ ശൂന്യമാം സംശയം 
നെഞ്ചില്‍ അആഞ്ഞടിച്ചു അവനു കരയുകായ്നു 
ചെയ്തിട്ടില്ല പരാധമോന്നും നീ 
ചൈതന്യത്തിന്‍ വികാസമേ 
സങ്കടമെനികുണ്ടിത് കാണാ -
നെങ്കിലും നീ മരിക്കണം 
നിഗ്രഹിച്ചു നിനക്ക് വേണ്ടി ഞാന്‍ 
നിര്‍ദയം, നിന്നെയോമാലെ 
ജീവിതാനു ഭോഗത്തിലും കാമ്യം 
പാവനെ, ഹാ ,നിന്‍ സൌന്ദര്യം 
മണ്ണില്‍ നിന്നും മറഞ്ഞിദം നിന്റെ 
മഞ്ജിമ നിത്യമാക്കി  നീ 

---------
അത്യനര്‍ഖ മുഹൂര്‍ത്തത്തില്‍ തന്നെ 
യുത്തമേ ,ഹാ ,മരിച്ചു നീ 
മാമക കൃത്യം സാഹസമാമെങ്കി-
ലോമനെ നീ പൊറുക്കണം "

അതെ കാമിനിയുടെ കമനീയ കാന്തി അങ്ങിനെ തന്നെ നില നില്‍ക്കാന്‍ വേണ്ടി അവളെ കൊല്ലുന്ന സോമന്‍.
മരിച്ചു വീഴുമ്പോഴും അവനെ കുറ്റപെടുത്താത്ത  മോഹിനി
വായിച്ചിട്ടും അവള്‍ എന്നെ പിന്നെയും പിന്നെയും പിന്തുടര്‍ന്നു
പ്രേമത്താല്‍ വിവശയായ കാമുകി
സ്വന്തം കാമുകനാല്‍ കുത്തേറ്റു  വീഴുക
മനോ വൈകല്യം  ഉള്ള കാമുകനില്‍ നിന്നും രക്ഷ പെടാന്‍ അവള്‍ ശ്രേമിക്കുന്നെ യില്ല
അത്രയേറെ ചര്‍ച്ച ചെയ്യപെട്ട കവിയുടെ ഒരു കൃതിയുമല്ല  ഇത് 
കവിയെ അറിയുന്നതിന്റെ ഭാഗമായി എഴുതിയെന്നെ ഉള്ളൂ 

Friday, January 7, 2011

വാഴക്കുല

സ്നേഹ ഗായകന്‍ എന്ന വിശേഷണം എന്ത് കൊണ്ടും ചങ്ങമ്പുഴ  അര്‍ഹിക്കുന്നു എന്നതാണ് വാസ്തവം 
യഥാര്‍ത്തത്തില്‍ യവന സ്വാധീനം ആ കവിതകളില്‍ ഒരു അന്തര്‍ധാരയും ആണ്.എന്നല്ല യൂറോപ്പിന്റെ അന്നത്തെ     നവീന കവിത ധാരകള്‍ നമുക്ക് കവിയുടെ രചനകളില്‍ കാണാം.കീറ്റ്സ്, ബ്രൌണിംഗ് ,ഷെല്ലി തുടങ്ങിയവര്‍ കവിയെ വളരെ നന്നായി തന്നെ സ്വാധീനിച്ചിട്ടും ഉണ്ട് 
ലീലാവതി  കവിയെ ഓര്ഫുസ് എന്ന് വിളിച്ചത് എന്ത് കൊണ്ടും ഉചിതമായ വിശേഷണം തന്നെ
ഇനി നമുക്ക് റൊമാന്റിക് ആയ ചങ്ങമ്പുഴയില്‍  നിന്ന് മനുഷ്യ സ്നേഹി ആയ ചങ്ങമ്പുഴയെ ഒന്ന് നോക്കാം
രക്ത പുഷ്പ്പങ്ങള്‍ എന്ന സമാഹാരത്തിലെ 
വാഴക്കുല
 മലയാള സാഹിത്യ നഭസ്സില്‍ ഒരു കൊടുംകാറ്റു തന്നെ ഉയര്‍ത്തിയതാണ് 
ജന്മി കുടിയാന്‍ ബാധം നില നിന്നിരുന്ന കാലം.
ഓരോ ജന്മിയും തന്റെ പണിക്കാര്‍ക്ക് പറമ്പില്‍ തന്നെ എവിടെ എങ്കിലും അല്‍പ്പം സ്ഥലം കാണിച്ചു കൊടുത്ത് അതില്‍ ഒരു പുര വയ്ക്കാന്‍ അനുമതി കൊടുക്കും.പറമ്പിലെ മുളം കൂട്ടത്തില്‍ നിന്ന് രണ്ടു മുളയും അത് കീറി വാരിയാക്കി മേല്‍ക്കൂരയ്ക്ക് ഉപയോഗിക്കാം
പനയില്‍ നിന്നും മൂന്നോ നാല പനയോലയും ,മൂത്ത് വീഴാറായി നില്‍ക്കുന്ന ഒരു അടക്കാമരവും കൊടുക്കും 
കുറച്ചു മണ്ണ് കൂട്ടി ഇട്ടു തറ പൊക്കി ചുറ്റോടു ചുറ്റും 
മെടെഞ്ഞ തെങ്ങോല കൊണ്ട് മറച്ചു 
വാരി കൊണ്ട് മേല്‍ക്കൂര കെട്ടി മീതെ പനയോല   മേഞ്ഞു ഒരു കുടുമ്പം അവിടെ താമസം തുടങ്ങുകയാണ്,
ആ കൊച്ചു കുടില്‍ അവന്റെ സ്വന്തമാണ്.
അതിനപ്പുറം അത് ജന്മിയുടെ ഭൂമി തന്നെ 
വെറും കുടിയാന്‍
ഈ എം എസ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ കൊണ്ട് വന്ന ഏറ്റവും സമഗ്രമായ ഒരു ഭൂ പരിഷക്കരണം ഇങ്ങനെ കുടിയാന്മാര്‍   ആയി കഴിയുന്നവര്‍ക്ക് പത്തു സെന്റു ഭൂമി വീതം ജന്മികള്‍ നല്‍കണം എന്നതായിരുന്നു.
അങ്ങിനെ ഭൂ രഹിത ആയിരുന്ന ഒരു കര്‍ഷക തൊഴിലാളികള്‍ ആദ്യമായി അഞ്ചു സെന്റോ പത്തു സെന്റോ സ്ഥലത്തിന്റെ യജമാനന്മാര്‍ ആയി 
ആ ഭൂമി ഒരു തരത്തില്‍  ഒരു വിമോചനം തന്നെ ആയിരുന്നു .
അത് പണയം വച്ച് അവര്‍ക്ക് നല്ല വീടുകള്‍ പണിയാം.കച്ചവടത്തിന് സ്ഥലം പണയം വൈക്കം.എല്ലാത്തിനും ഉപരിയായി അടിമത്വം എന്നതിന്റെ മറ്റൊരു പേരായ കുടിയാന്‍ എന്ന പേരില്‍ നിന്നും ഒരു മോചനം ..
അതായിരുന്നു ഭൂ നിയമം നമുക്ക് തന്നത്.
അടിയാന്മാര്‍ ഇല്ലാതായ ഒരു നവ യുഗം 
ലോകത്തെ തന്നെ ഏറ്റവും പുകഴ്ത്തപെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥ ഭാരതത്തില്‍ മറ്റെങ്ങും ഇല്ലാതെ കേരളത്തില്‍ മാത്രം വികസിക്കാന്‍ കാര്യവും ഈ നിയമം ആണ് എന്ന് നിസംശയം പറയാം.ബംഗാളും ത്രിപുരയും എല്ലാംവളരെ കാലം ഇടതു ഭരണത്തില്‍ ആയിട്ടും അവിടെ ഈ സാമൂഹ്യ വികസനം എത്താതിരുന്നതും ഇത് കൊണ്ടാണ്.സമൂഹത്തിലെ താഴെ തട്ടില്‍ ഉള്ളവര്‍ക്ക് വികസനം എത്തിക്കുന്നതില്‍ അവര്‍ക്ക് വന്ന പരാജയം തന്നെയാണ് ഇത്

"മലയ പുലയനാ മാടത്തിന്‍ മുറ്റത്തു
മഴ വന്ന നാളൊരു വാഴ നാട്ടു
മനതാരിലാശകള്‍
പോലതിലോരോരോ
മരതക കൂമ്പു പൊടിച്ചു വന്നു
അരുമ കിടാങ്ങളില്‍ ഒന്നയതിനെയു
മഴകി പുലക്കള്ളി ഓമനിച്ചു
ഉഴുകുവാന്‍ രാവിലെ പോകും മലയനും
മഴകിയും പോരുമ്പോളന്തിയാവും
ചെറു വാഴ തയ്യിനു വെള്ള മോഴിക്കുവാന്‍
മറവി പറ്റാരില്ലവര്‍ക്ക് ചെറ്റും "

അങ്ങിനെ വാഴ വളര്‍ന്നു

വലുതായി ..അതില്‍ ഒരു കുല വിരിഞ്ഞു
പിന്നെ കുടുമ്പത്തിന്റെ പ്രതീക്ഷ മുഴുവന്‍ ആ കുലയില്‍ ആണ്
കുട്ടികള്‍ പകല്‍ മുഴുവന്‍ വെയിലത്ത് ആ വഴ ചുവട്ടില്‍ ആണ് കളിയും
പൊരി വെയിലില്‍ ആരും നോക്കാനില്ലാതെ ആ കൊച്ചുങ്ങള്‍ വെള്ളം പോലും കുടിക്കാനോ
കൊടുക്കാനോ ആരുമില്ലാതെ കളിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് സങ്കടം വരാത്തത്

"അവശന്മാരാര്തനമാരാലംബ ഹീനന്മാര്‍
അവരുടെ സങ്കട മാരരിയാന്‍
അവരര്ഥ നഗ്നന്മാരാതപമഗ്നന്മാര്‍
അവരുടെ പട്ടിണിയെന്ന്‌ തീരാന്‍
..........
ഉമി നീറിരക്കാതി പാവങ്ങള്‍ ചാവുമ്പോള്‍
ഉദക ക്രിയ പോലും ചെയ്തിടെണ്ട
മദ മത്ത വിത്ത പ്രതാപമേ
നീ നിന്റെ മദിരോല്‍സവങ്ങളില്‍ പങ്കു കൊള്ളൂ "


എന്ന് കവി അരിശം കൊള്ളുന്നു
കുല വെട്ടാറായി .നല്ല മുഴുത്ത ഒന്നാം തരാം കുല.
അത് വെട്ടി പഴുപ്പിക്കുന്നതിനെ കുറിച്ച് വലിയ സംസാരങ്ങള്‍ ആണ് വീട്ടില്‍ നടക്കുന്നത്
വലിയ സ്വപ്നങ്ങളും ,ആഗ്രഹങ്ങളും,വെല്ലു വിളികളും ..
മലയനും കുല വെട്ടാന്‍ തിടുക്കമായി

അവരോമല്‍ പൈതങ്ങള്‍ക്ക ങ്ങിനെയെങ്കിലും
മവനൊരു സമ്മാന മേകാമല്ലോ
അരുതവനെല്ല് നുറുങ്ങി യത്നിക്കില്
മരവയര്‍ കഞ്ഞിയവര്‍ക്ക് നല്കാന്‍
ഉടയോന്റെ മേടയില്ണ്ണികള്‍ പഞ്ചാര
ചുടു പാലടയുണ്ട്റങ്ങിടുമ്പോള്‍
അവനുടെ കണ്മണി കുഞ്ഞുങ്ങള്‍ പട്ടിണി
ക്കലായണ മുച്ച ക്കൊടും വെയിലില്‍

എന്നാല്‍ ജന്മി ആ കുല കണ്ടു മോഹിച്ചിരുന്നു
അത് തന്റെ വീട്ടിലേക്കു വെട്ടി എത്തിച്ചു കൊടുക്കാന്‍ മലയനോട് പറയുകയാണ്
കുല വെട്ടുന്നത് കാണുമ്പൊള്‍ പിള്ളേര്‍ സന്തോഷം കൊണ്ട് തുള്ളിചാടുകയാണ്
ഇന്ന് തന്നെ പഴുപ്പിക്കാന്‍ വിക്കും പഴം തിന്നാം എന്നെല്ലാം ഉള്ള ശിശു സഹജമായ പ്രതീക്ഷകള്‍
മലയന്‍ ഒരു പ്രേതം പോലെയായി പോയി
കൊച്ചു കുട്ടികളോട് എന്ത് പറയും.
ഈ വ്യവസ്ഥയെ കുറിച്ച് അവര്‍ക്ക് എന്തറിയാം
കവി പൊട്ടി തെറിക്കുകയാണ്

"അഴിമതി,യക്രമ,മത്യന്ത രൂക്ഷമാ
മാപരാധം,നിശിത മാമശനി പാതം
കളവെന്തെന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റ ലോകം കപട ലോകം "


----------------------
-------------------------
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍ "


എന്ന് പാടി കവി പിന്മാറുന്നു 
ഹൃദയ ദ്രവീകരണ ശക്തിയുള്ള കവിത തന്നെ 
അധകൃതന്റെ അഹം ബോധത്തിലെക്കുള്ള ആദ്യത്തെ ചവിട്ടു പടി ആയിരുന്നു  ഈ കവിത 
മലയാള സാഹിത്യത്തിലെ ഒരു വെള്ളിടി 
ജന്മിയുടെ സപ്ത മഞ്ചത്തില്‍ നിന്നും കവിത ഇതാ 
പുലയന്റെ പുല്‍ ക്കുടിലില്‍
ഒരു ഞെട്ടലോടെയാണ്
കേരളം ഈ കവിതയെ സ്വീകരിച്ചത്
അല്ല രണ്ടു കയ്യും നീട്ടി വാരി മാറോടു ചേര്‍ത്തത് 
വായിച്ചിരിക്കുക തന്നെ വേണം ഈ കവിത 
നമ്മള്‍ ,
 മലയാളികള്‍  
  സ്പന്തി ക്കുന്ന  അസ്ഥി മാടം ,പാടുന്ന പിശാശു ..
രണ്ടും എന്നെ അത്ര ആകര്‍ഷിച്ചില്ല 
എന്നാല്‍ 
ദേവ ഗീത 
നിരന്തരം എന്റെ കാല്‍പ്പനിക ഹൃദയം തേടി കൊണ്ടേ ഇരിക്കുന്നു  എന്നതാണ് വാസ്തവം 
ജയ ദേവന്റെ ഗീത ഗോവിന്ദം മലയാളത്തില്‍ അത്ര പ്രാചാരം ഉള്ള ഒരു സംസ്കൃത കാവ്യം ആയിരുന്നില്ല 
അതി മൃദുലമായ ഒരു പ്രണയ ഭക്തി വിരഹ കാവ്യം ആണ് ഗീത ഗോവിന്ദം
അതിനു ചങ്ങമ്പുഴ നല്‍കിയ പരിഭാഷ 
രാധയുടെയും കൃഷ്ണന്റെയും  അഭൌമ പ്രണയത്തിന്റെ തീരാ ക്കുതിപ്പുകള്‍
അതാണാ   കാവ്യം
" പൂക്കാലം   വന്ന കാലം പ്രണയ വിവശയായ് 
കൃഷ്ണനെ തേടി,പിച്ചി --
പ്പൂക്കള്‍ക്കൊപ്പം മൃദുത്വം കലരു മവയവം 
സര്‍വവും താന്തമായി 
അക്കാന്താരാന്തരത്തില്‍ ,ത്വരയോടു മദനാ- വേശ വൈവശ്യ മുളച്ചേ -
ന്നുള്‍ കാമ്പില്‍ ദീപ്തമാകും രതിയോടുഴറമാ     
രാധയോടോതി തോഴി 
അവിടെയക്കാണുന്ന കാഴ്ച യെന്താ-
ണയി സഖി രാധേ നീയങ്ങു നോക്കൂ "
കാത്തിരിക്കുന്ന രാധയുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ആയി തോഴി വളരെ ശര്മിക്കുന്നു
എന്നാല്‍ കൃഷ്ണന്‍ എത്തിയിട്ടില്ല
രാധക്ക് ദേഷ്യം വന്നിട്ട് സഹിക്കുന്നില്ല 
ആ കഥയാണ് ദേവ ഗീത 


ദിവ്യ ഗീതം 
ബൈബിള്‍ പറയുന്ന സോളമന്‍ ഗീതങ്ങളുടെ മനോഹര ചിത്രങ്ങളാണ് 

"പല ദിക്കില്‍ ത്തിരക്കി ഞാന്‍ ---ഹാ പക്ഷെ 
ഫലമില്ല കണ്ടില്ലെന്‍ കാമുകനെ 
തടവെന്യേ നഗരത്തില്‍ റോന്തു ച്ചുട്ടീടുമ   
ത്തവണ പ്പറാവുകാര്‍ കണ്ടിതെന്നെ 
ഈണ്ടല്‍ പൂണ്ടവരോട് ചോദിച്ചേ "നാരാനും 
കണ്ടായോ നിങ്ങളെന്‍ കാമുകനെ "
ചങ്ങപുഴയുടെ സ്ത്രീ വര്‍ണന അത് ഇവിടെ പകര്‍ത്തി എഴുതിയാല്‍ 
നല്ല രസമായിരിക്കൂമ്
അത്ര മനോഹരമാണ് ഉപമകളും വാക്കുകളുടെ ഭംഗിയും എല്ലാം 

"കണ്ടാലും സുന്ദരി യാണായി നീ ..യോമനെ 
കണ്ടാലും കമനീയ രൂപിണി നീ 
അയി നിനക്കുണ്ടല്ലോ കുഞ്ഞരി പ്രാവിന് 
ള്ളഴകേലും മിഴികള്‍ മുടിച്ചുരുകള്‍ക്കുള്ളില്‍ "

-----------------------
"ചെമ്പട്ട് നൂല്‍ തിരി പോലാണ് നിന്‍ ചുണ്ടുക-
ളിമ്പമിയട്ടുന്നവയാം നിന്‍ മൊഴികള്‍ 
കുനു കൂന്തല്‍ ചുരുളുകള്‍ ക്കുള്ളി .ലൊരു മാതള 
ക്കനിയല്‍പ്പ മാണ ക്കവിള്‍ ത്തടങ്ങള്‍ "

പിന്നെ അങ്ങിനെ അങ്ങിനെ 
അതെല്ലാം ഞാന്‍ എഴുതി തന്നിട്ട് വായിക്കാം എന്ന് കരുതേണ്ട
തന്നത്താന്‍ പുസ്തകം തപ്പി എടുത്തു വായിച്ചാല്‍ വായിക്കാം  

 

  

Thursday, January 6, 2011

ആ പൂമാല --ചങ്ങമ്പുഴ"കപട ലോകത്തില്‍
ആത്മാര്തമായൊരു
ഹൃദയ മുണ്ടായതാണെന്‍  പരാജയം"
എന്ന് കവി പാടുമ്പോള്‍ നമുക്കറിയാം നമ്മളും കവിയും രണ്ടല്ല എന്ന്.
നമ്മള്‍ ചിന്തിക്കുന്നതും  കവി ചിന്തിക്കുന്നതും  ഒന്ന് തന്നെ 
ചങ്ങമ്പുഴയുടെ ചില നല്ല കവിതകളില്‍ കൂടി നമുക്ക് ഒന്നേ വേഗം പോകാം 
ആ പൂമാല   വായിക്കാത്തവര്‍ കാണുമോ
രാവിലെ മനോഹരമായ ഒരു പൂമാലയുമായി  ബാലിക വഴിയില്‍ കൂടി പോവുകയാണ്
എല്ലാവര്ക്കും ആ മാല വേണം 

"ആര് വാങ്ങു മിന്നാര് വാങ്ങു മീ 
യാരാമത്തിന്റെ രോമാഞ്ചം "

കാണുന്നവര്‍ക്കെല്ലാം ആ മാല വേണം.
അത്ര മനോഹരം തന്നെ അത് 

"സന്ഖ്യയില്ലാതെ കൂടിനാര്‍ ചുറ്റും
തങ്ക നാണയം തന്കുവോര്‍ 
ആശയുല്‍ താരിലെ വനുമുണ്ടാ 
പെശാല മാല്യം വാങ്ങുവാന്‍ 
എന്തതിന്‍ വിലയാകട്ടെ വാങ്ങാന്‍ 
സന്തോഷം ചെറ്റല്ലേവനും "

ആര്‍ക്കും അവള്‍ ആ മാല കൊടുക്കുന്നില്ല

"ക്കാട്ടിലാ  മരചോട്ടിലായുണ്ടോരാ   
ട്ടിടയ കുമാരകന്‍
ഉച്ച വെയിലെല്‍ക്കാതുല്ലസിക്കുന്നു "
പച്ച പുല്‍   തട്ടിലെകനായ്   "

അവനു മാല നല്‍കി അവള്‍ ചോദിക്കുകയാണ്

"ബാലെ ,മത്തുച്ച സമ്മാന മാകും 
മാല നീയിതു വാങ്ങുമോ "

അവനോ പാപ്പരും 

"ഇല്ലല്ലോ നിനക്കേകുവാനൊരു 
ചില്ലി കാശുമെന്‍ കൈ വശം "

അവള്‍ക്കു സംശയെമേ ഇല്ല 
പലരും തങ്ക നാണയങ്ങള്‍ കൊടുക്കാം എന്ന് പറഞ്ഞ പൂമാല ആണെന്ന് ഓര്‍ക്കണം 

"പുഞ്ചിരിയില്‍ കുളിര്‍ത്ത നല്‍ ക്കിളി 
കൊഞ്ചല്‍ തൂകിനാല്‍ കണ്മണി  
ആ മുരളിയില്‍ നിന്നൊരു വെറും
 കോമള ഗാനം പോരുമേ "

ഗാനവും ,സൌന്ദര്യവും,
 സംഗീതവും,സുഗന്ധവും,
നിസ്വാര്തതയും ,
 മൃദു മനസുകള്‍ തമ്മിലുള്ള കൂടി ചേരലും 
അതായിരുന്നു ആ കവിത 
ആദ്യത്തെ കവിത കൊണ്ട് തന്നെ കവി പ്രശസ്തനായി എന്നതാണ് വാസ്തവം   

    

Wednesday, January 5, 2011

ചങ്ങമ്പുഴ --രമണന്‍

"
ഹൃദയത്തില്‍ അലിയുന്ന നിലാവ് പോലെ
മനോഹരമായ ശൈലി 
പ്രേമം തുളുമ്പുന്ന മനോഹര ഗീതകങ്ങള്‍
മലയാളിയുടെ എന്നേക്കും പ്രീയപ്പെട്ട ഈ സ്നേഹ ഗായകന് 
നമുക്ക് എന്ത് പേരാണ്  നല്‍കുവാന്‍ കഴിയുക
അതാണ്‌ ചങ്ങമ്പുഴ 
ബ്രൌനിങ്ങിനെ പോലെ അയത്ന  ലളിതമായി നെഞ്ചില്‍ തട്ടുന്ന മനോഹര പദാവലികളോടെ ചങ്ങപുഴ
അദ്ദേഹത്തിന്റെ കവിതകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം 
ഇതൊരു പഠനം ഒന്നുമല്ല.
എന്നെ വല്ലാതെ ആകര്‍ഷിച്ച കവിതകള്‍ 

രമണന്‍ 
"അങ്കുശമില്ലാത്ത ചാപല്യമേ 
നിന്നെ മന്നില്‍ അംഗനയെന്ന്
വിളിക്കുന്നു നിന്നെ ഞാന്‍ "

എന്ന് അവതാരികക്ക് എഴുതിയത് ഇതിലാണ്   

"മലരണി കാടുകള്‍ തിങ്ങി വിങ്ങി 
മരതക കാന്തിയില്‍ മുങ്ങി മുങ്ങി 
കരളും മിഴിയും കവര്‍ന്നു മിന്നി 
കറയറ്റോരാലസ്സല്‍  ഗ്രാമ ഭംഗി "
അവിടെ കയ്യില്‍ മുരളിയുമായി ഒരു ആട്ടിടയന്‍ 
നമ്മുടെ നാട്ടില്‍ ഉണ്ടോ ഇങ്ങനെ ആട്ടിടയന്മാര്‍.

യൂറോപ്പില്‍ നിന്നും വന്ന ആരണ്യക  കവിതകളുടെ 
ഒരു സ്വതന്ത്ര അനുകരണം ആയിരുന്നു യഥാര്‍ഥത്തില്‍ രമണന്‍
സുന്ദരിയായ ചന്ദ്രിക  ..ധനിക 
 അവള്‍ക്കു അജപാല ബാലനില്‍ ഉണ്ടായ പ്രണയം..
അതും എന്ത് മഹത്തായ പ്രണയം 
അവന്‍ പറയുന്നുണ്ട്
"എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും
സങ്കല്‍പ്പ ലോകമല്ലീ  യുലകം 
സംഗീത സാന്ദ്രമാം മാനസങ്ങള്‍ 
ഇങ്ങോട്ട് നോക്കിയാല്‍ ഞെട്ടുമേതും
ഖോര സമുദായ ഗൃധ്ര നേത്രം 
കൂരിരുട്ടത്തും തുറിച്ചു നില്‍പ്പൂ "

"എങ്കിലും ചന്ദ്രികേ ലോകമല്ലേ 
പങ്കില മാനസര്‍ കാണുകില്ലേ"

"തുച്ചനാ മെന്നെ നീ സ്വീകരിച്ചാല്‍ 
ലച്ചനു മമ്മക്കും എന്ത് തോന്നും "
"കൊച്ചു മകളുടെ രാഗ വായ്പ്പില്‍  
അച്ചനുമമ്മക്കു മെന്തുതോന്നാന്‍ "

ഒന്നാ വനത്തിലെ കാഴ്ച കാണാന്‍ 
എന്നെയും കൂടൊന്നു കൊണ്ട് പോമോ 
നിന്നെ യൊരിക്കല്‍ ഞാന്‍ കൊണ്ട് പോകാം..
ഇന്ന് വേണ്ടിന്നു വേണ്ടോമലാളെ "

പിന്നെ കാര്യങ്ങള്‍ എല്ലാം തകിടം മറിയുന്നു.
ഒരു പാടു കൂറ്റന്‍ വളര്‍ത്തുനായയും മായി 
ഒരു ധനികന്‍ ,സുന്ദരന്‍ 
അവളെ വിവാഹം കഴിക്കാന്‍  എത്തുകയായി.
അവള്‍ അല്‍പ്പം ചഞ്ചല പെടുന്നുണ്ട്
മരിച്ചാലോ..പിന്നെ ഓര്‍ത്തു വേണ്ട 
"എന്ത് വന്നാലു മെനിക്കാസ്വദിക്കണം
മുന്തിരിചാറു പോലുള്ളോ രി    ജ്ജീവിതം"

അവന്‍ ഇനി എന്നെ ഒരു സഹോദരിയെ പോലെ കാണും 
എന്ന് ആശ്വസിക്കുകയും ചെയ്യുന്നു 

പാവം കാമുകനോ
അവന്റെ കാര്യം തുലോ വിഷമം  തന്നെ 
അവന്‍ ജീവന്‍ വെടിയുക ആണ് 

"മണി മുഴക്കം സമയമായ്    
മാരണ മണി മുഴക്കം ..
വിട തരൂ 
പോട്ടെ ഞാന്‍ "

ആ മണി മുഴക്കം കേരളത്തിന്റെ കവിത ചരിത്രത്തില്‍ ഉണ്ടാക്കിയ കൊടുംകാട്ടുകള്‍ ചില്ലറയല്ല.
യാഥാസ്ഥിക കവികളുടെ പാടി പ്പതിഞ്ഞ വൃത്തങ്ങള്‍ ക്കകത്ത് നിന്നും കവിതയെ യൂറോപ്പിലേക്കും 
 അതിനുമപ്പുറം അനന്ത വിഹായസ്സിലെക്കും കൊണ്ട് പോയി കവി 
മാത്രമല്ല
പാടത്തെ കൊയ്ത്തുകാരികള്‍..ഈണത്തില്‍ പാടി ഈ കവിതയെ ജനകീയ വല്ക്കരിക്കുകയും ചെയ്തു.നാടന്‍ പാടുകളുടെ ശീലുകളില്‍ നിന്നും
അക്ഷരം അഭ്യസിക്കാത്തവരുടെ  ചുണ്ടില്‍   എത്തി ആ അധൂനിക കവിത എന്നതാണ് ഏറ്റവും മഹനീയം 
പ്രതികള്‍ അടിച്ചു ഇറങ്ങി വിറ്റു പോയി അല്ല രമണന്‍ പോപ്പുലര്‍ ആയത്
ആളുകള്‍ പാടി കേട്ടാണ്  
     

  

Saturday, January 1, 2011

രണ്ടാമൂഴം-- എം .ടി .വാസു ദേവന്‍ നായര്‍

മഹാ ഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല  ഭീമന്‍
പാണ്ഡവരില്‍ രണ്ടാമന്‍.
ധര്‍മ ചിന്തയുമായി യുധിഷ്ട്ടിരന്‍,
തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍,
വില്ലനില്‍ വില്ലനായ സുയോധനന്‍,
ചാതുരിയും മിഴിവുമായി കൃഷ്ണന്‍..
പിന്നെ സൌന്ദര്യവും ശോഭയുമായി ദ്രൌപദിയും..
അവര്‍ എല്ലാം അരങ്ങു അടക്കി വാഴുമ്പോള്‍
പുറകില്‍ ആക്കപെട്ട  ഭീമന്റെ കണ്ണീരാണ് ഈ കഥ
മഹായാനത്തില്‍
പുറകില്‍ മരിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ജനതയെയും രാജ്യത്തെയും വിട്ടു മുന്നോട്ടു    നീങ്ങുന്ന   പാണ്ടവര്‍
സ്ഥിത പ്രഞ്ഞ്നായി അവര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ആദ്യം പാഞ്ചാലിയാണ് തളര്‍ന്നു  വീഴുന്നത്
അറിയാതെ ഭീമന്‍ അവളുടെ അടുത്തേക്ക് ചെല്ലുകയാണ്
ചുരുളഴിയുന്നത് മനോഹരമായ ഒരു നിശബ്ദ പ്രണയ കഥ കൂടിയാണ്
പാണ്ഡവരില്‍  ഭീമന് മാത്രമാണ് പഞ്ചാലിയോടു ഇത്രയേറെ പ്രണയം ഉണ്ടായിരുന്നുള്ളൂ താനും
എന്നിട്ടും മൂപ്പ് മുറ അനുസരിച്ച് അവന്റെ ഊഴം രണ്ടാമത് മാത്രം..
അവളുടെ കിടപ്പറയില്‍ ചെല്ലാന്‍
തനിയെ നൊന്തു പിടക്കുന്ന ഭീമന്റെ അദമ്യ പ്രണയത്തിന്റെ തീക്ഷ്ണ കഥ കൂടിയാണ് ഈ പുസ്തകം
മഹാ ബലവാനായ ഭീമന്റെ നിങ്ങള്‍ കേട്ട കഥകള്‍
പലതും തികച്ചും അതിശയോക്തി തന്നെ എന്ന് ഭീമന്‍ നമ്മോടു പറയുന്നു
സ്തുതി പാoകര്‍ ,  പാടി പെരുപ്പിച്ച ,പൊലിപ്പിച്ച കഥകള്‍ ആണവ
ബക വധം എല്ലാം സത്യം അതൊന്നും ആയിരുന്നില്ല തന്നെ
സുയോധനനുമായി യുദ്ധം
കാട്ടില്‍ അലയുമ്പോള്‍ ഭീമന്റെ റോളില്‍ കയറിയാണ് ആ കുടുമ്പം മുഴുവന്‍ ദൂരങ്ങള്‍ താണ്ടിയത്
രാക്ഷസിയായ ഭാര്യയുടെ ഉദാത്തവും നിസാഹായവും ആയ തന്നോടുള്ള ആരാധനയും സ്നേഹവും..
അത് വേണ്ടത്ര തിരിച്ചു നല്‍കിയോ..
താമര പൂവിന്റ്റ് സുഗന്ധമുള്ള മറ്റൊരു സുന്ദരിയോടുള്ള കാമ വൈവശ്യത്തല്‍  അവളെ താന്‍ വേണ്ടത്ര സ്നേഹിച്ചുവോ
ആരെങ്കിലും ഈ മഹാ ബലവാനെ മനസിലാക്കിയിരുന്നോ
 ഈ പുസ്തകത്തിന്റെ കഥ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും എന്നാണു കരുതിയതെങ്കില്‍ തെറ്റി
ഇത് ഒരു ചൂണ്ടു പലക മാത്രം
ഈ പുസ്തകത്തിന്റെ, ഭംഗി ,
സൌകുമാര്യം,,
ഹൃദയാവര്‍ജകത
ഇവയെല്ലാം അറിയാന്‍ ഇത് വായിക്കുക തന്നെ വേണം
ചില പുസ്തകങ്ങള്‍ വായിച്ചില്ലെങ്കില്‍ നമുക്ക് മലയാളി എന്ന് പറയാന്‍ യോഗ്യത ഇല്ല
എം ടി യുടെ  ഈ പുസ്തകം ആത്തരത്തില്‍ ഒന്നാണ്
വായിച്ചു നോക്കൂ
മഹാ ഭാരതത്തിന്‌  ഒരു പുത്തന്‍ ഭാഷ്യംmahayana

To Yudhishthira who was leading the way,
Bhima, one of the brothers, said,
"Behold, O King, the queen has fallen.
" The king shed tears, but he did not look back.
"We are going to meet Krishna," he says.
"No time to look back. March on.
" After a while, again Bhima said,
"Behold, our brother, Sahadeva has fallen.
" The king shed tears; but paused not.
"March on," he cried.

One after the other, in the cold and snow,
all the four brothers dropped down,
but unshaken, though alone, the king advanced onward.


ആട് ജീവിതം --ബെന്യാമിന്‍തുറന്നു പറയാമല്ലോ
ആധുനിക എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നെ പോലെ കുറച്ചു പ്രായമായവര്‍ക്ക് വലിയ ബാലി കേറാ മലകള്‍ ആവും
.ഒന്നാമതു ആടിനെ വര്ണിചിട്ടു അത് പട്ടിയാണ് എന്ന് സമര്തിക്കുന്ന അവരുടെ രീതി എനിക്കത്ര ദഹിക്കാറില്ല തന്നെ.
എന്നാല്‍ സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടിയ പുസ്തകം അല്ലെ..
വാങ്ങിയേക്കാം എന്ന് കരുതി വാങ്ങിയതാണ് ഈ പുസ്തം
മരുഭൂമിയിലെ ഒരു ആടുമേക്കല്‍ കേന്ദ്രത്തില്‍ പെട്ട് പോയ ഒരു മലയാളി യുവാവിന്റെ കരളലിയിക്കുന്ന കഥയാണ്‌ ഇത്
അധികം വിദ്യാഭ്യാസം ഇല്ലാതെ മുപ്പതിനായിരം രൂപ വളരെ കഷ്ട്ടപെട്ടു ഉണ്ടാക്കി മരുഭൂമിയില്‍ എത്തിയിട് ക്രൂരനായ ഒരു അറബിയുടെ കയ്യില്‍ പെടുന്ന ഒരു മുസ്ലിം ചെറുപ്പക്കാരന്‍
ആടുകളുടെ ഇടയില്‍ മറ്റൊരു ആടിനെ പോലെ
ഒരു പക്ഷെ അതിലും വൃത്തികെട്ടു വര്‍ഷങ്ങളോളം കുളിക്കാതെയും പല്ല് തക്കതെയും ശൌചം ചെയ്‌താല്‍ കഴുകാതെയും..
പിന്നെ ഒരു രക്ഷകന്‍ എത്തിയപ്പോള്‍
ദിവസങ്ങള്‍ മരുഭൂമിയില്‍ നടന്നു മരണം മുന്നില്‍ കണ്ടപ്പോള്‍
മണല്‍ കാറ്റിനു കൂട്ടുകാരനെ നേദിച്ച്..
നഗരത്തില്‍ എത്തിച്ചു അപ്രത്യക്ഷയ മായ ഒരു രക്ഷകന്റെ അത്ഭുത കഥകൂടി ആണ് ഇത്
തികച്ചും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കഥ
ഇന്നത്തെ യുഗത്തില്‍ ഈ ലോകത്ത് ഇങ്ങനെയെല്ലാം നടക്കുന്നു എന്ന് നമുക്ക് വിശ്വസിക്കാന്‍ ആവില്ല തന്നെ
നിങ്ങള്‍ വായിച്ചു തന്നെ തീരണം ഈ പുസ്തകം