Thursday, February 17, 2011

ശില പദ്മം--- പ്രതിഭ റോയി



ഒറിസാ
കേള്‍ക്കുമ്പോള്‍ മനസ്സില്‍ വിടരുന്ന ഓര്‍മ്മകള്‍  
കൊനാരക്കിലെ  സൂര്യ ക്ഷേത്രവും 
അതിലെ നമ്മുടെ  ദേശീയ പതാകയിലെ ചക്രവും ആണ് 
ആ ക്ഷേത്ര സമുച്ചയവും അതിന്റെ നിര്‍മാണവും..
അതിനോട് ഇഴ   ചേര്‍ന്നുള്ള 
അതി മനോഹരമായ ഒരു നോവല്‍ ആണിത് 
ചാള്‍സ് എന്ന വിദേശ സഞ്ചാരി തന്റെ ഗവേഷണത്തിനായി കൊനാരക്കില്‍ എത്തുന്നു 
ക്ഷേത്ര   പരിചയം, ഒപ്പം 
അവിടെ അയാള്‍ പരിചയപ്പെടുന്ന വിവിധ കഥാ പാത്രങ്ങള്‍
എത്രയോ അഗണ്യര്‍
രതി ചിത്രങ്ങളുടെ വില്പ്പ്പനക്കാരന്‍ ആയ ധര്‍മന്‍,
നൂറ്റാണ്ടുകള്‍  ആയി ജീവിക്കുന്നു എന്ന് നമുക്ക് തോന്നുന്ന കുശി അമ്മൂമ്മ 
ഭര്‍തൃ വീട്ടില്‍ അവര്‍ ചെന്ന് കയറുമ്പോള്‍ എട്ടു വയസ്സ്.
അപ്പോള്‍ ഭര്‍ത്താവിനു പ്രായം ഇരുപത്തി ഒന്‍പതു 
അയാള്‍ പുറത്തു പോയതാണ്.ബാലിക വധുവിനെ കാണുന്നില്ല.മരിച്ചു പോകുകയാണ് 
ഒരു താളിയോല ഗ്രന്ഥം മാത്രമാണ് വധുവിനു കിട്ടുന്നത്
കന്യകയായി   അവള്‍ വിധവ ആയി ജീവിക്കുന്നു.
മണ്ണില്‍ ദേവ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വിറ്റു ..
ഒരു കുടിലില്‍..അആരോടും പരിഭവമില്ലാതെ 
വിഷ്ണു..എന്ന വൃദ്ധ സന്യാസി 
ക്ഷേത്ര നിര്‍മാണ കഥകളുടെ ഒരു കലവറയാണ് അദ്ദേഹം 
പൂ വില്‍ക്കുന്ന ചിത്ര 
പൂക്കള്‍ വിറ്റു കിട്ടുന്ന പണം അച്ഛനെ ഏല്‍പ്പിക്കുകയാണ് അവള്‍  ..
പതിനാല് വയസില്‍ അവളുടെ വിവാഹം ആണ് 
പ്രാചി 
അവള്‍ ഒരു ഗവേഷണ   വിദ്യാര്‍ഥിനി ആണ് 
മറ്റൊരു കല്‍ പ്രതിമ എന്ന പോലെ തൊട്ടു നോക്കാന്‍ കയ്യ് നീട്ടിയപ്പോള്‍ പുറകോട്ടു പോയ ഒരു ശിലാ വിഗ്രഹം പോലെ സുന്ദരി
ചാള്‍സിന്റെ കൂട്ടുകാരി ആവുന്നു
പ്രണയം എന്നാല്‍ കാമം,സംഭോഗം എന്ന ലഖു സമ വാക്യം മാത്രം അറിയുന്ന ചാള്‍സിനു 
അവളെ ,ഭാരതത്തെ ,ഭാരത സ്ത്രീയെ ,മനസിലാക്കാന്‍ ആവുന്നില്ല 
ഒരിക്കലും കാണാത്ത ഭര്‍ത്താവിനായുള്ള  കുശി അമ്മൂമ്മയുടെ വ്യര്‍ത്ഥ ജീവിതം അയാള്‍ക്ക്‌ മനസിലാവുന്നില്ല 
നിസ്സഹായമായ  ചാള്‍സിനു അവളോടുള്ള പ്രണയം..
അത് സ്വീകരിക്കാന്‍ ആവാത്ത പ്രാചിയുടെ  നിസ്സഹായത 

എന്നാല്‍ നോവലിനെ മനോഹരമാക്കുന്നത്
നരസിംഹ   മഹാരാജാവിന്റെ കാലത്ത് പണി കഴിപ്പിച്ച ഈ ക്ഷേത്രം തന്നെയാണ് 
രാജ്യം എങ്ങുമുള്ള  ശില്‍പ്പികള്‍  വൃത നിഷ്ട്ടയോടെ ഈ ജോലിയില്‍ മുഴുകുകയാണ്.
പൂര്‍ണ ബ്രഹ്മചര്യം..വിധിയാം വണ്ണം ഭക്തി നിര്‍ഭരമായ ജീവിതം .
അതാണ്‌ ശില്പ്പികളുടെത് 
അതില്‍ കമല്‍ എന്ന ശില്‍പ്പി
അയാളയുടെ ഭാര്യ ആയ ചന്ദ്ര ഭാഗയുടെയും  
 മനോഹര പ്രണയ കഥയുടെ ഇതള്‍ വിരിയുന്നതും ഈ നോവലില്‍ നമുക്ക് കാണാം 
വധു തന്റെ വീട്ടില്‍  എത്തുന്നതിനു കുറച്ചു മുന്‍പ് കമലിന് ശില്‍പ്പ നിര്‍മാണ ത്തിനായി  കൊനാരക്കിലേക്ക് പോരേണ്ടി വന്നു
ഇനി പന്ത്രണ്ട് കൊല്ലം കഴിയാതെ നാട്ടില്‍ എത്തില്ല 
ഭര്‍തൃ ഗ്രഹം ഒരു ചൂള പോലെ അവളെ നീറ്റുകയാണ്
വേഷം മാറി  നടക്കുന്ന രാജാവ് ആദ്യത്തെ അപകടത്തില്‍ നിന്നും അവളെ രക്ഷിക്കുന്നു
വിധി പിന്നെയും അവളെയും രാജാവിനെയും കൂടി മുട്ടിക്കുന്നു
വീണ്ടും രണ്ടു പ്രാവശ്യം അവര്‍ പരസ്പരം കണ്ട് മുട്ടുന്നു 
നിയോഗം, വിധി..
അതിന്റെ കയ്യിലെ കളിപ്പാവകള്‍ തന്നെ മനുഷ്യന്‍ 
ഒരിക്കലും കാണാത്ത ഭര്‍ത്താവിനെ പൂര്‍ണ പ്രണയത്തോടെ കാത്തിരിക്കുന്ന ചന്ദ്ര ഭാഗ
അവള്‍ക്കായി കാലം എന്താവും കാത്തു വച്ചിരിക്കുക 
ആ തീക്ഷ്ണ   ത്യാഗത്തിന്റെ കഥയും ഇതില്‍ ഉള്‍ ചേര്‍ന്ന് കിടക്കുന്നു 
ശില്പങ്ങള്‍ക്ക് മോഡല്‍ ആയി നില്‍ക്കാന്‍ പ്രധാന ശില്‍പ്പി സുദത്തന്റെ മകള്‍ തയ്യാറായി വരികയാണ്‌
അതി സുന്ദരിയായ അവളാണ് ഇപ്പോഴത്തെ കൊനാരക്കിലെ പല പ്രശസ്ത ശില്പ്പങ്ങളുടെയും മോഡല്‍ എന്നതാണ് വാസ്തവം
അച്ഛന്‍ അറിയതെ എന്നും അവള്‍ കമലിന് മുന്നില്‍ ഏകാഗ്രതയോടെ ഇരുന്നു കൊടുക്കുന്നു 
അദ്ദേഹം  ഇതറിയുമ്പോള്‍  പരിഭ്രമിക്കുന്നു
 ജഗന്നാഥനില്‍ അല്ല ശില്പ്പിയില്‍ ആണ് അവള്‍   ഭ്രമിചിരിക്കുന്നത് എന്ന മിഥ്യാ ധാരണ  
വിവാഹം നിശ്ചയിച്ച പെണ്ണ് അന്യ പുരുഷന് മുന്നില്‍ മോഡല്‍ ആയി ഇരുന്നത് ബി സി എണ്ണൂറാം  നൂറ്റാണ്ടില്‍ മാത്രമല്ല 
ഇരുപതാം നൂറ്റാണ്ടിലും ഭാരതത്തില്‍ വലിയ പാതകം തന്നെയാണല്ലോ 
അവള്‍ക്കു അച്ഛന്‍ നല്‍കുന്ന ശിക്ഷ നിസംശയം അവള്‍ ഏറ്റു വാങ്ങുന്നു
ശില്‍പ്പിയുടെ കാല്‍ ചുവട്ടിലെ അല്‍പ്പം മണ്ണ് മാത്രം എടുത്തു അവള്‍ രാജ്യം വിടുകയാണ് 

നോവലിനേക്കാള്‍ അതിലെ കഥാ പത്രങ്ങള്‍ നമ്മെ വേട്ട ആടുന്ന   കഥ കൂടിയാണ് ഇത്  
എനിക്കെത്ര മാത്രം ഈ നോവലിന്റെ ചാരുത നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നറിയില്ല  ..
എന്നാല്‍ മാധവന്‍ പിള്ള സാറിന്റെ വിവര്‍ത്തനം മഹോത്തരം എന്നെ പറഞ്ഞു കൂടൂ 
യയാതി, ശിവജി വിവര്‍ത്തനങ്ങള്‍  എല്ലാം   കെങ്കേമം  തന്നെ ആയിരുന്നുവല്ലോ
വിവര്‍ത്തനത്തിന്റെ  ഭംഗി ആണ് ഈ നോവലിനെ നമ്മിലേക്ക്‌ അടുപ്പിക്കുന്ന ഒരു പ്രധാന ഖടകം തന്നെ
ഒറിയ ഭാഷ ,അതിന്റെ സംസ്കാരം ഒന്നും തന്നെ നമുക്ക് അത്ര പരിചിതിമല്ല 
അതിനു ഈ വായന അവസരം നല്‍കി 
കൊനാരക്കും
അമ്പലവും 
എല്ലാം നമ്മള്‍ അറിഞ്ഞു
തൊട്ടറിഞ്ഞു 
വായിച്ചു തന്നെ അറിയേണ്ടുന്ന ഒരു നോവല്‍ 



Friday, February 11, 2011

toto chan


ടോടോ ചാന്‍..
 ..
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകം ആണ്.
ജപ്പാനില്‍ സ്കൂള്‍ വിദ്യഭ്യാസം വളരെ കഠിനമാണ്.
വല്ലാതെ ഉപദ്രവിക്കുന്ന അധ്യാപകര്‍,ശാരീരികമായും മാനസികമായും..
മാതാ പിതാക്കളും അങ്ങിനെ തന്നെ.
കുട്ടികളുടെ ഇടയിലെ ആത്മഹത്യ തന്മൂലം ഏറ്റവും കൂടുതലും അവിടെയാണ് .
അവിടെ തുടങ്ങിയ ഒരു തുറന്ന സ്കൂള്‍..
അവിടെ പഠിക്കാന്‍ പോകുന്ന ടോട്ടോച്ചാന്‍ എന്നാ മിടുക്കിയുടെ കഥയാണ്‌ അത്.
അവള്‍ ചെല്ലുന്ന അന്ന് തന്നെ അവിടെ ചപ്പു ചവറുകള്‍ ഇടുന്ന കുഴിയില്‍ അവളുടെ മോതിരം പോകുന്നു.
അവള്‍ കുഴിയില്‍ ഇറങ്ങി ചപ്പു ചവറുകള്‍ മുഴുവന്‍ വലിച്ചു മുകളിട്ട് തപ്പുകയാണ്‌ .
പ്രധാന അദ്ധ്യാപകന്‍ അപ്പോള്‍ ആ വഴി വന്നു.അവിടം മുഴുവന്‍ ഒരു കാലാസു വനം ആയി കഴിഞ്ഞു എന്നോര്‍ക്കണം.
അങ്ങേരു കാര്യം ചോദിച്ചു.അവള്‍ കാര്യം പറഞ്ഞു.
കിട്ടിയാലും ഇല്ലെങ്കിലും ഇത് മുഴുവന്‍ തിരിച്ചു കുഴിയില്‍ ഇട്ടിട്ടു വേണം കേട്ടോ പോകാന്‍..
എന്നായിരുന്നു അങ്ങേരുടെ മറുപടി.
വിദ്യാഭ്യാസ രംഗത്ത് ലോകത്തെ മുഴുവന്‍ സ്വാധീനിച് ഒരു നല്ല പുസ്തകം ആണത്.
കുട്ടികളുടെ മനസ്സില്‍ കൂടി പോകുന്ന ചിന്തകള്‍..
അത് വളരെ ബാലിശ എന്ന് നമുക്ക് തോന്നും..
എന്നാല്‍ അവര്‍ക്ക് അത് യധാര്തമാണ്.
നമ്മള്‍ അത് മനസിലാക്കാന്‍ പരാജയപ്പെടുന്നു .
കുട്ടിയുടെ കണ്ണില്‍ കൂടി ലോകം കാണാന്‍ ഉള്ള ശ്രമം
നിങ്ങള്‍ നിശ്ചയമായും അത് വായിക്കണം