Friday, March 1, 2013

"ബര്സ "

ഖദീജ മുംതാസിന്റെ
"ബര്സ "


ഈ മാസം വായിച്ച ഏറ്റവും ശ്രേദ്ധേയമായ പുസ്തകം..
ഖദീജ മുംതാസിന്റെ ബര്സ ആണെന്ന് നിസംശയം പറയാം..
ഒരു കേരളീയ  മുസ്ലിം സ്ത്രീ എഴുതിയ പുസ്തകം എന്നത് കൊണ്ടുള്ള ഒരു കൌതുകം ആണ് എന്നെ ഈ പുസ്തകം വാങ്ങാന്‍ പ്രേരിപ്പിച്ചത്.
മുസ്ലിമുകളോട് വളരെ വൈകാരികമായ ഒരു സ്നേഹം ഉള്ളില്‍ ഉള്ളത് കൊണ്ട് അവരെ കുറിച്ച്..അവരിലെ സ്ത്രീകള്‍ ആ മതത്തെ കുറിച്ച് എന്ത് പറയുന്നു എന്നറിയാന്‍ ഉള്ള ഒരു അകുതുകം..
പണം കൊടുത്ത് വാങ്ങിയ ഈ പുസ്തകം നമ്മള്‍  ഓരോരുത്തരും ചെയ്യുന്നത് പോലെ
അടുത്ത കൂട്ടുകാരെ ഫോണില്‍ വിളിച്ചു നിങ്ങള്‍ ഇതൊന്നു വായീക്കണം  കേട്ടോ..
എന്ന് റെ കമന്റു  ചെയ്യുന്നതിലും നല്ലത് ..
ഇത് പോലെ ഒരു ചെറു കുറിപ്പ് തയ്യാര്‍ ആക്കുന്നതാണ് എന്ന് തോന്നി
 മുസ്ലിം ആയ ഒരു ഡോക്ടറെ വിവാഹം കഴിച്ച ഒരു ഹിന്ദു ഡോക്ടര്‍ യുവതി സബിതയുടെ കഥയാണ് ഇത്
അവള്‍ക്കു ഇസ്ലാം എന്നാല്‍ അവളുടെ ഭര്‍ത്താവ് റഷിദു   തന്നെയാണ്.അവനെ അറിയുന്നത് പോലെ സ്നേഹത്തോടെയും തരളതയോടെയും ഭക്തിയോടെയും അവള്‍ ഇസ്ലാമിനെ അറിയുകയാണ്.
ആ യുവ ദമ്പതികള്‍ കൂടുതല്‍ വരുമാനം പ്രതീക്ഷിച്ചു സൌദിയിലേക്ക് പോവുകയാണ് അവിടെ ഭക്തര്‍ ആയ ഈ മുസ്ലിം ദമ്പതികള്‍ വിശുദ്ധ നഗരമായ മെക്കയിലെ  രണ്ടു ആശുപത്രികളില്‍ നിയമിക്കെപെടുന്നു
പിന്നെ കഥയുടെ ചുരുള്‍ നിവരുന്നത്‌ മേക്കയെയും അതിനു ചുറ്റി പറ്റിയുള്ള നഗരങ്ങളിലും ആണ്
അന്യ മതസ്ഥര്‍ക്ക് അപ്രാപ്യം ആണ് മെക്ക നഗരി
അത് കൊണ്ട് തന്നെ ആ പട്ടണത്തെ കുറിച്ച് നമുക്ക് വളരെ വളരെ കുറച്ചേ അറിയുമായിരുന്നുള്ളൂ
ഈ നോവലിനെ അതീവ ഹൃദ്യം ആക്കുന്നതും
 അവിടുത്തെ ആശുപത്രികളിലെ രീതികളും പ്രത്യേകതകളും എഴുതിയ രീതി  കൊണ്ടാണ്
.ആദ്യത്തെ ഹജ്ജു വന്നപ്പോള്‍ ആശുപത്രി തിങ്ങി നിറയുന്ന തിരക്ക്.
.പന്ത്രണ്ടു മണിക്കൂര്‍ ജോലി..തളര്‍ന്നു പോകുന്ന തിരക്ക് ..
 നമ്മള്‍ ഹാജികളുടെ കഥകളില്‍ നിന്നും മാറി
മേക്കയെ
ഹജ്ജിനെ
തീര്‍ത്തും പുതിയ ഒരു വീക്ഷണ കോണില്‍ കൂടി കാണുകയാണ്
മെക്കയിലെ പ്രധാന പള്ളി  കേന്ദ്രീകരിച്ചു നടന്ന കലാപ ശ്രേമങ്ങള്‍..
വിശുദ്ധ ക്ഷേത്രം പിടിച്ചെടുക്കാന്‍ ഉള്ള രാജധാനിയിലെ തന്നെ കലാപ കാരികളുടെ ശ്രേമം.
അവര്‍ക്ക് കിട്ടിയ കഠിന ശിക്ഷകളുടെ വിവരണം
.രാജാക്കന്മാരുടെ ആഡംബര പൂര്‍ണ്ണമായ ജീവിതം
ഇവയെല്ലാം നമ്മുടെ മുന്നില്‍ ചുരുള്‍ നിവരുന്നു
എല്ലാത്തിനും ഉപരി..
ഈ പുസ്തകം നമ്മോടു പറയുന്നത് മുസ്ലിം സ്ത്രീയുടെ പൊള്ളുന്ന ആന്തരിക കലഹങ്ങളുടെ കഥ കൂടി യാണ്.
പുരുഷ മേധാവിത്ത്വം കൊടി കുത്തി വാഴുന്ന ഒരു സമൂഹത്തില്‍..
ഒരു സ്ത്രീ അവളിടെ തനിമ നില നിര്‍ത്തുന്നത് എങ്ങിനെ
ഇസ്ലാം എത്ര മാത്രം സ്ത്രീ വിരുദ്ധമാണ്..
അതിന്റെ കാഴ്ചപാടില്‍..പ്രായോഗികതയില്‍ ..എന്നെല്ലാം ഇത് നമ്മെ കാട്ടി തരുന്നു വിശുദ്ധന്മാരുടെ ഖബറില്‍ മുത്തുകയും കരയുകയും കാണിക്ക ഇടുകയും ചെയ്യുന്ന ഭക്തര്‍ യാധര്ധത്തില്‍ വിഗ്രഹ ആരാധന അല്ലെ ചെയ്യുന്നത് എന്ന് സബിത ചോദിക്കുന്നു

ഞാനപ്പോള്‍ നമ്മുടെ കാന്തപുരത്തിന്റെ വിശുദ്ധ കേശത്തിന്റെ കാര്യം ഓര്‍ത്തു പോയി


ഖുറാനില്‍ പറഞ്ഞിരിക്കുന്നത് പോലെ അല്ല മെക്കയില്‍ സ്ത്രീകള്‍ കണക്കാക്കപെടുന്നത്
എന്നാ വസ്തുത
അനേകം അനേകം ഉദാഹരങ്ങളിലൂടെ സബിത നമുക്ക് കാണിച്ചു തരികയാണ്.
.ഒരു ഹിന്ദു സ്ത്രീ മത പരിവര്‍ത്തനം ചെയ്തവള്‍ ആണ് താനെന്നു സബിത ക്ക് അവിടെ മറച്ചു വൈകേണ്ടി വരുന്നു
എന്നെ വല്ലാതെ അലട്ടിയ ചില സംഭവ കഥകളും ഉണ്ട്
ഒരു സുഡാനി ഡോക്റ്റര്‍ സ്വന്തം ഭാര്യയെ പ്രസവത്തിനു
ഇവിടെ ആശുപത്രിയില്‍ ആക്കുന്നു
സധരണ സുഡാനികളുടെ പ്രസവം വളരെ വിഷമം  പിടിച്ചതാവും
അവരുടെ രാജ്യത്തു  നിലവില്‍ ഉള്ള ഒരു ആചാരം പുരുഷനെ സുന്നത്ത് ചെയ്യുന്നത് പോലെ സ്ത്രീകളെയും സുന്നത് ചെയ്യുന്നതാണ്
പ്രാകൃതമായ രീതിയില്‍ യോനിയുടെ മുന്‍ഭാഗം മുറിച്ചു മാറ്റുന്നു ..
അവിടെ പിന്നെ വളരെ കട്ടിയുള്ള ഒരു തൊലി വന്നു മൂടുന്നു
 പ്രസവ സമയത്ത്.ഒരു കട്ടിയുള്ള തിരശീല പോലെ വന്നു മൂടി കിടക്കുന്ന .ആ തൊലി മുറിച്ചു ഇരുവശത്തേക്കും മാറ്റി വേണം സ്ത്രീക്ക് പ്രസവിക്കാന്‍..
അവളുടെ യോനി വളരെ മുറുകി ഇരിക്കുന്നത് കൊണ്ട് സാധരണ  പ്രസവം വളരെ ശ്രേമ കരവും വേദന ജനകവും ആയിരിക്കും ..
 യോനിയിലെ മുറിവുകള്‍ അങ്ങ് മൂത്ര സഞ്ചിയോളം ആഴത്തില്‍ ഉള്ളവ ആയിരിക്കും ..
എന്നാല്‍ ഈ പ്പെണ്‍കുട്ടി അങ്ങിനെ സുന്നത്തു ക ഴിക്കപെട്ടവള്‍  ആയിരുന്നില്ല..
സുഡാനിലെ ഉന്നത നിലയില്‍ ജീവിക്കുന്ന ആധൂനികരായ ഒരു ഉദ്യോഗസ്ഥ ദമ്പതികളുടെ മകള്‍ ആയിരുന്നു അവള്‍
എന്നാല്‍ ഭര്‍ത്താവ് പ്രസവം എടുക്കുന്ന ഡോക്ടര്‍മാരോട് രഹസ്യമായി ചട്ടം കെട്ടിയിരുന്നു .
അവളെയും സുന്നത്ത് ചെയ്യണം എന്ന്.
അവള്‍ അത് സമ്മതിക്കുകയും ചെയ്തിരുന്നു..
ലൈംഗീക വികാരം ഉണര്‍ത്തുന്ന ഭാഗങ്ങള്‍ അവള്‍ ഭര്‍ത്താവിന്റെ ഇന്ഗിതം  അനുസരിച്ച് മുറിച്ചു മാറാന്‍ സമ്മതിക്കുകയാണ് ഉണ്ടായതു .
പ്രസവ ശേഷം യോനി അയയുന്നത് തടയാന്‍ ആണത്രേ ആയാള്‍  ഇതിനു മുതിര്‍ന്നത്

ഈ പുസ്തകം പല പ്പോഴും ഇസ്ലാമിക മത പ്രബോധനം .
.അതിന്റെ അതി പ്രസരം കൊണ്ട് നമുക്ക് അരോചകം ആയി തോന്നാം..
മതം എനിക്ക് ഒരിക്കലും ഒരു ആകര്‍ഷണം ആയിരുന്നില്ല.

എന്നാല്‍ ഇതിലെ മനുഷ്യ ഗാഥകള്‍..സംഭവങ്ങള്‍..
ചരിത്രങ്ങള്‍..
സൗദി ജീവിത രീതികള്‍
സംസ് കാരം..
എല്ലാം തന്നെ നമ്മെ വല്ലാതെ ആകര്‍ഷിക്കും

 മുസ്ലിമുകള്‍ എന്ന് സ്വയം കരുതുന്നവര്‍..
തങ്ങളുടെ മതത്തെ കൂടുതല്‍ സ്നേഹിക്കാന്‍ ഇടവരും ഈ പുസ്തകം വായിച്ചാല്‍..
കാരണം..എല്ലയ്പ്പ്ഴും ഇവരുടെ വരികള്‍ ഇസ്ലാമിനെ ന്യായീകരിക്കുന്നു.
തുറന്നു  വിമര്‍ശിക്കുമ്പോഴും ..

അമുസ്ലിമുകള്‍ക്ക് ഇതൊരു പുതിയ അനുഭവം ആയിരക്കും.
.മക്കയെ അറിയാന്‍..
അവിടുത്തെ  കമാനങ്ങളുടെ
 ഖ്ബറിടങ്ങളുടെ കഥകള്‍ കേള്‍ക്കാന്‍
നിങ്ങള്‍ക്ക് ആയേക്കും..
ഇതൊരു നല്ല പുസ്തകമാണ്
മനസിനെ മഥിക്കുന്നത്
 വായിച്ചാല്‍ മറക്കാത്തത്


 dc books publication