Thursday, November 15, 2018

AN ARTIST OF THE FLOATING WORLD---KAZUO ISHIGURO

ഇഷിഗുരോയുടെ മറ്റൊരു പുസ്തകത്തെ കുറിച്ച് ഞാൻ മുൻപ് എഴുതിയിരുന്നു ,ആ പുസ്തകം ഇഷ്ടമായത് കൊണ്ട് അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങൾ തേടി പിടിച്ചു വായിക്കാൻ ഒരു ശ്രമം നടത്തി .അതിൽ "NOCTRUNES"  നന്നായി തോന്നിയില്ല.അതിശയോക്തിയും അലസവുമാണ് അതിന്റെ ആഖ്യാന ശൈലി
എന്നാൽ ഈ പുസ്തകം ..ഒരു കലാകാരന്റെ ഉലയുന്ന ജീവിതം {AN ARTIST OF THE FLOATING WORLD) നമുക്കൊരു പുതിയ കാഴ്ചപാട് തന്നെ തരുന്നതാണ് .രണ്ടാം ലോകമഹായുദ്ധം , അതിനു ശേഷം എന്ത് സംഭവിച്ചു .നമുക്കറിയില്ല .
കൂടാതെ 67 ജാപ്പനീസ് പട്ടണങ്ങൾ  പൂർണ്ണമായും നശിപ്പിക്കപ്പെട്ടു .
യുദ്ധത്തിന് ശേഷം ഏതാണ്ട് 7 വര്ഷം അമേരിക്ക ആയിരുന്നു ജപ്പാൻ ഭരിച്ചുരുന്നു.രാജ ഭരണം അവസാനിപ്പിച്ച്..രാജാവിനെ രാജ്യത്തിന്റെ നാമ മാത്രമായ അധികാരിയായി നില നിർത്തി . രാജ്യത്തിന്റെ ഭരണ ക്രമം രാജ ഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു .    പുതിയ ഭരണ ഘടന നിലവിൽ വന്നു 
67 നഗരങ്ങൾ പൂർണ്ണമായും   നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞല്ലോ .അങ്ങിനെയുള്ള   ഒരു പട്ടണത്തിന്റെ കഥയാണ് ഈ നോവൽ പറയുന്നത് .മസൂജി ഓനോ എന്ന പ്രസിദ്ധനായ ചിത്ര കാരന്റെ കണ്ണിൽ കൂടെയാണ് ഇഷിഗുരോ കഥ പറയുന്നത്  .വളരെ അടുത്തു കാണുന്നതു പോലെയാണ്  ഈ നോവലിൽ ജപ്പാൻ ജനങ്ങളുടെ യുദ്ധം കഴിഞ്ഞുള്ള ജീവിതം ഇഷിഗുരോ നമുക്ക്   കാണിച്ചു തരുന്നത് .
1948 ഒക്ടോബർ മുതൽ 1950  ജൂൺ വരെയുള്ള കാല ഘട്ടമാണ് ഇവിടെ വിവരിക്കപ്പെടുന്നത് .
ഇഷിഗുറോ ജനിക്കുന്നത് 1954 ഇൽ  ആണ് .അപ്പോഴേക്കും യുദ്ധ ക്കെടുതിയിൽ നിന്നും ജപ്പാൻ പതുക്കെ കര കയറാൻ തുടങ്ങിയിരുന്നു .
ജനങ്ങൾ ജനാധിപത്യത്തിന്റെ ഗുണ പാലനാണ് ആസാദിക്കാൻ തുടനിയിരുന്നു.തൊഴിലവസരങ്ങൾ എല്ലാം തന്നെ അമേരിക്കൻ കമ്പനികളിൽ ആയിരുന്നു 
യുവാക്കൾ ജപ്പാന്റെ പഴയ ഭരണ സംവിധാനത്തെ വെറുക്കുന്നു ,പാട്രിയോട്ടിസം ..ദേശ സ്നേഹം അവർക്കു കൈ മോശം വരുന്നു ..യുദ്ധത്തിൽ ഏർപ്പെട്ടത് മണ്ടത്തരമായിപ്പോയി എന്നവർ കരുതുന്നു.യുദ്ധത്തിൽ മരിച്ച ജവാന്മാരെ യുവാക്കൾ മണ്ടന്മാർ ആയാണ് കാണുന്നത് .ദേശ സ്നേഹികളെ അവർ ദേശ ദ്രോഹികൾ ആയി മുദ്ര കുത്തി ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു ..
ജപ്പാൻ  ജവാന്മാർ ഒരു പ്രത്യേകത അവർ കീഴടങ്ങാതെ  മരിക്കുന്നതു വരെ യുദ്ധം ചെയ്യുക ആയിരുന്നു.ഒരു മാസം അവർ അമേരിക്കയുടെ 80000 ജവാന്മാരെ കൊന്നൊടുക്കിയിരുന്നു .ഏതാണ്ട് 10 ലക്ഷം അമേരിക്കൻ ജവാന്മാർ ആണ് ജപ്പാന്റെ പട്ടാളക്കാരുടെ കയ്യാൽ കൊല്ലപ്പെട്ടത്.കർഷകരെയും വിദ്യാർഥികളെയും യുദ്ധത്തിനിറക്കേണ്ട അവസ്ഥ വന്നപ്പോഴാണ് അമേരിക്ക രണ്ടും കൽപ്പിച്ച അണു ബോംബ് ഉപയോഗിച്ചത് .വെറും 7000 പട്ടാളക്കാരെയാണ് അമേരിക്കക്കു ജീവനോടെ കിട്ടിയത് .പിടിക്കുമെന്നായാൽ സ്വയം മരിക്കുകയാണ് ജപ്പാൻ പട്ടാളക്കാർ  ചെയ്തിരുന്നത് .അങ്ങിനെ വെറും ഉശിരും ഉള്ള പട്ടാളക്കാരെ ,ജപ്പാൻ ജനത തള്ളി പറയുന്ന അവസ്ഥ ..അതിലൂടെയാണ് ഓനോ കടന്നു പോകുന്നത് .ഓനോ ഒരു ദേശ സ്നേഹിയാണ് .അത്തരത്തിലുള്ള ചിത്രങ്ങൾ വരയ്ക്കുകയാണ് പുള്ളി യുദ്ധ സമയത്ത് ചെയ്‍തത് .

ഒനോയുടെ മകൻ ഒരു പട്ടാളക്കാരൻ ആയിരുന്നു .അവൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു .ഭാര്യ ബോംബിങ്ങിലും .ഒനോക്കു രണ്ടു പെൺ മക്കളാണ് ..മൂത്തവളുടെ വിവാഹം യുദ്ധത്തിന്ക മുൻപേ ഴിഞ്ഞിരുന്നു .രണ്ടാമ ത്തവളുടെ വിവാഹം ആലോചിക്കുകയാണ് .ഒരു ആലോചന നടക്കുമെന്നായപ്പോൾ ഒനോയുടെ രാഷ്ട്രീയ ചായ്വ് മൂലം അത് മാറിപ്പോകുന്നു .കുടുമ്പം ആകെ അസ്വസ്ഥമാകുന്നു .തന്റെ കാഴ്ചപ്പാടിലെ തെറ്റ് എന്താണ് എന്ന് ഒനോയ്ക്ക് മനസിലാകുന്നില്ല .യുദ്ധത്തിൽ കൊല്ലപ്പെട്ട മകൻ മണ്ടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അയാളെ ദുഖിതനാക്കുന്നു .പ്രസിദ്ധനായ ഒരു ഗായകൻ ,,അയാൾ പാടിയിരുന്നത് ജപ്പാന്റെ പഴയ കാലത്തെ കുറിച്ചായിരുന്നു.അത് തെറ്റായിരുന്നു എന്ന് ചുറ്റുമുള്ള സമൂഹം അയാളെ ബോധ്യപ്പെടുത്തി .അയാളെ ആരും പാടാൻ വിളിക്കാതെ ആയി  .അധികം താമസിയാതെ അയാൾ ആത്മഹത്യ ചെയ്തു 
.ജപ്പാൻ സേനയോടുള്ള സമൂഹത്തിന്റെ വൈരാഗ്യം ഭയങ്കരമായിരുന്നു .മന്ദ ബുദ്ധിയായ ഒരു മനുഷ്യൻ .അയാൾ ജപ്പാന്റെ മിലിട്ടറി പാട്ടിന്റെ നാല് വരി എല്ലായ്പ്പോഴും പാടി നടക്കും.ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ അത് വാങ്ങും .യാചിക്കാൻ പോലും അയാൾക്ക് അറിയില്ലായിരുന്നു .പഴയ ജപ്പാന്റെ മിലിട്ടറി പാട്ടു പാടിയെന്ന ഒറ്റ ക്കാരണം കൊണ്ട് അയാളെ കുറച്ചു പേര് ചേർന്ന് തല്ലി ക്കൊന്നു കളഞ്ഞു .അത്രയ്ക്ക് അസഹിഷ്ണുത ആണ് അന്നത്തെ കാലത്ത് നില നില നിന്നിരുന്നത് .ആ സമയത്താണ് ദേശ സ്നേഹം എന്ന പഴച്ഞ്ചൻ കാഴ്ചപ്പാടുമായി ഓനോ മാന്യമായി ജീവിക്കാൻ ശ്രമിക്കുന്നത് .
ജപ്പാനെ സ്നേഹിക്കുന്നവർ  രാജ്യ  ദ്രോഹികൾ ആയി ചിത്രീകരിക്കപ്പെടുന്നു .അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യുന്നവർ മഹാന്മാർ ആയി വില ഇരുത്തപ്പെടുന്നു .അവർ ദേശ  സ്നേഹികൾ ആയ ജപ്പാൻ ജനതയെ അപഹസിക്കുന്നു.അവരെ കുറ്റക്കാരാക്കുന്നു .അവർ ആത്മഹത്യ ചെയ്തു മറയുന്നത് നല്ലതായി വിവരിക്കപ്പെടുന്നു ,ഓനോ തന്നെ ആത്മഹത്യ ചെയ്യുമെന്ന് കുടുമ്പത്തിനു ഭയമുണ്ട് .വിവാഹിത ആയ മകൾ അച്ഛനെ തനിച്ചാക്കാൻ ഭയന്ന് മകനുമായി  ഒനോയുടെ കൂടെ  വന്നു താമസിക്കുകയാണ് 

രണ്ടാമത്തെ മകൾ നോറിക്കോയുടെ ആദ്യത്തെ വിവാഹം മാറിപ്പോയത് തന്റെ രാഷ്ട്രീയ നിലപാടുകൊണ്ടാണ് എന്ന് ഓനോ മനസിലാക്കുന്നത് വളരെ പിന്നീടാണ് .രണ്ടാമത്തെ വിവാഹാലോചന വന്നപ്പോൾ അവരോട് തന്റെ കാഴ്ചപാട് തെറ്റായിരുന്നു എന്ന് ഓനോ കുറ്റ സമ്മതം നടത്തുന്നു .അതു  കൊണ്ട്രു തന്നെ ഒരു  കുഴപ്പവും കൂടാതെ ആ വിവാഹം നടക്കുന്നു .
1950 ആയപ്പോഴേക്കും പൂർണ്ണമായി നശിച്ചിരുന്നു തന്റെ പട്ടണം വീണും മനോഹരമായ ഒരു ആവാസ സ്ഥലമാവുന്നത് കണ്ടു സന്തോഷിക്കുന്ന ഒനോയെ കണ്ടു നോവൽ അവസാനിക്കുകയാണ് 
എഴുത്തിലെ പുതുമ കൊണ്ടും ലാളിത്യം കൊണ്ടും..തീമിലെ  പുതുമയും നിർമ്മമതയും കൊണ്ടും ..ഈ നോവൽ മഹത്തായ ഒരു അനുഭവമാണ് നമുക്ക് തരുന്നത് .
ജപ്പാനെ അറിയാനുള്ള ഒരു അവസരം  കൂടിയാണ് ഇത്