Monday, February 25, 2019

കാലം തെറ്റിയ കണിക്കൊന്നപ്പൂക്കൾ "

ശ്രീജിത്ത് രാജേന്ദ്രൻ എഴുതിയ
കാലം തെറ്റിയ കണിക്കൊന്നപ്പൂക്കൾ "
ലഘു കാവ്യ സമാഹാരം ഇന്ന് വായിക്കാൻ കിട്ടി
പലപ്പോഴുംനമുക്ക് വായിക്കാൻ കിട്ടുന്ന കവിതകൾപലതും
അതിന്റെ ക്ലിഷ്ടത കൊണ്ടും 
വാക്കുകൾ പ്രയോഗിക്കുന്നതിലുള്ള അറിവ്‌ കുറവ് കൊണ്ടും..
കവിയുടെ ഭാഷ ജ്ഞാന കുറവ് ഉണ്ടും..
വാഗീശ്വരന്മാരുടെ ..
പൂർവ്വ സൂരികളുടെ കവിതകൾ വായിച്ചു സ്വയം പാകപ്പെടാത്തതു കൊണ്ടും ..
പദ ങ്ങൾ വേണ്ടത്ര അറിയായ്ക കൊണ്ടും ഒക്കെ വായനക്കാരെ ശിക്ഷിക്കുക പതിവാണ് .
എന്നാൽ ഈ ചെറു കവിത സമാഹാരം മറിച്ചൊരു കാവ്യ അനുഭവമാണ് തന്നത്..
തെളിഞ്ഞ ശൈലി ..
ശുഭാപ്തി വിശ്വാസം..
വാക്കുകളിലെ ലാളിത്യം..
വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന ഔചൈത്യം..
ആശയ തിരഞ്ഞെടുപ്പിലെ നവീനത ..
എല്ലാം കൊണ്ടും ,..
ഹൃദ്യമായി തോന്നി
ബോൺസായിയുടെ ദുഃഖം..
നിർബന്ധിത വന്ധ്യം കരണത്തിനു വിധേയമാക്കപ്പെടുന്ന ഒരു സഹ ജീവിയോടുള്ള സ്നേഹമാണ് കാണിച്ചു തരുന്നത് വാഗ്ദാനത്തിനു കവി നൽകുന്ന വിശദീകരണം..
തീർത്തും കവിത തന്നെ
കവികൾ ഒത്തിരിയുണ്ട് ..
എന്നാൽ നെഞ്ചിൽ കവിത ഉള്ളവർ അപൂർവ്വമാണ്
ഈ കവി അത്തരത്തിൽ ഒരാൾ ആണ് ..
വലിയ തിരക്കിലാണ് .അത് കൊണ്ട് വിശദമായ ഒരു പഠനത്തിന് മുതിരുന്നില്ല
എങ്കിലും കവേ
പെന താഴെ വയ്ക്കരുത്
ആകാശ വീഥികളിൽ എങ്ങോ ..കാവ്യ ദേവത നിന്നെ കടാക്ഷിക്കുന്നുണ്ട്
വീണ്ടും വീണ്ടും എഴുതൂ

No comments:

Post a Comment