Tuesday, November 4, 2014

സ്ത്രൈണ കാമ സൂത്രം

ഇന്ദിരയുടെ ഈ പുസ്തകം വളരെ പ്രതീക്ഷയോടെയാണ് വായിച്ചത് ..സ്ത്രീയുടെ കാമത്തെ കുറിച്ച് നല്ല പഠനങ്ങൾ കേരളത്തിൽ അധികം ഇറങ്ങിയിട്ടില്ല..തീർത്തും മെഡിക്കൽ ബന്ധിയായ ചില പാഠങ്ങൾ ഒഴിച്ച് സംപൂർണ്ണം എന്ന് പറയാവുന്ന ഒന്നും ഈ വിഷയത്തിൽ ഇത് വരെ ഇറങ്ങിയിട്ടില്ല..അത് കൊണ്ട് തന്നെ സ്ത്രീ കാമ സൂത്രം എന്താവും നമുക്ക് തരുന്നത് എന്നൊരാകാംക്ഷ ഉണ്ടായിരുന്നു .എന്നാൽ വളരെ നിരാശ ആയിരുന്നു ഫലം ..സ്ത്രീയെ ..അവളുടെ ലൈംഗീക ചോദനകളെ,പ്രശ്നങ്ങളെ  കണ്ടെത്താനോ ..പ്രതിവിധി നിർണ്ണയിക്കാനോ ..സ്ത്രീയെ ലൈംഗീകത ആസ്വദിക്കാൻ സഹായിക്കുകയോ ചെയ്യുന്ന ഒരുത്തമ പുസ്തകം ആയില്ല ഇത് ..യഥാർഥ കാമ സൂത്രകാരന്റെ പുസ്തകം ലൈംഗീക ബന്ധിയായി ഒരുത്തമ പുസ്തകം ആണെന്ന് കാണാനോ   അംഗീകരിക്കാനോ ഇന്ദിരയ്ക്കു കഴിഞ്ഞതുമില്ല 

സത്യത്തിൽ ഈ പുസ്തകം വായനക്കാരെ തെറ്റിദ്ധരിപ്പികുയാണ്ചെ യ്യുന്നത്. കാമ സൂത്രം വളരെ മനോഹരമായ ഒരു ലൈംഗീക നിഖണ്ടു ആയിരുന്നു അത് കൊണ്ട് തന്നെ സ്ത്രൈണ കാമ സൂത്രം സ്ത്രീ ലൈന്ഗീകതയെ കുറിച്ച് നമുക്ക് പുതിയ കാഴ്ചപ്പാടുകൾ തരും എന്ന് പ്രതീക്ഷിച്ചു. അത് നടന്നില്ല എന്ന് മാത്രമല്ല മറിച്ച് പുരാതന കാമ സൂത്രം എന്ത് മാത്രം സ്ത്രീ വിരുദ്ധമാണ് എന്നതാണ് ഇന്ദിര ഈ പുസ്തകത്തിൽ പ്രധാനമായും നമ്മളോട് പറയുന്നത്‌. അത് സത്യവുമാണ്.സ്ത്രീയെ ഒരു കാമ ഉപകരണമായി കാണുന്ന കാമ സൂത്രകാരനെ തുറന്നു കാട്ടാൻ ഇന്ദിരക്കായി 


തീര്ത്തും പുരുഷ കേന്ദ്രീകൃതമായ ഒരു കാലഘട്ടത്തിൽ പുരുഷനാൽ വിരചിതമായ ഒരു രചനയിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കെണ്ടതും ഇല്ലല്ലോ. കാമ സൂത്രത്തെ ഓരോരോ ഭാഗങ്ങളായി വിശദീകരിക്കുയാണ് ഇന്ദിര പ്രധാനമായും ചെയ്യുന്നത്. മൂല കൃതി വായിക്കാത്തവര്ക്ക് അത് കൊണ്ട് പ്രയോജനം ഉണ്ടാവുമോ എന്ന് സംശയമാണ്  .അത് പോലെ തന്നെ ഈ  പുസ്തകം സ്ത്രീക്ക് അവളുടെ ലൈംഗീകതയെ മനസിലാക്കാൻ മെച്ചപ്പെടുത്താൻ സഹായിക്കുന്നില്ല.
എന്നാൽ ഇതിലെ പെൻസിൽ സ്കെച്ചുകൾ മനോഹരമാണ് .തെളിഞ്ഞ കയ്യുകൾ തന്നെ. പി എസ ജലജ ആണ് അത് ചെയ്തിരിക്കുന്നത്. ഇതെഴുതിയ ഇന്ദിരയുടെ ധൈര്യം മഹത്താണ്. അത് തന്നെ ഈ കൃതിയെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവുമാണ്.
ഡി സി ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്
സ്ത്രൈണ കാമ സൂത്രം 
കെ ആർ ഇന്ദിര