Tuesday, October 30, 2018

THE REMAINS OF THE DAY - KAZUO ISHIGURO- BOOK REVIEW

2017 ഇൽ  സമ്മാനം ലഭിച്ച പുസ്തകം ഏതെന്നു അന്വേഷിച്ചപ്പോഴാണ് ഒരു മംഗോളിയൻ പേര് .ജാപ്പനീസ് ആവും എന്ന് കരുതി പുസ്തകം സംഘടിപ്പിച്ചു .സത്യത്തിൽ നോബേലും ബുക്കെറും ഒക്കെ കിട്ടിയ നോവലുകൾ വായിക്കുന്നത് നമ്മുടെ ആനന്ദിന്റെ പുസ്തകങ്ങൾ വായിക്കുന്നത് പോലെയാണ് .ആ പുസ്തകം വായിച്ച തീരു .എന്നാൽ വായിക്കുക എന്നത് വലിയ ശിക്ഷയാണ് .വളരെ കാച്ചി കുറുക്കി ..കർത്താവ് വരേണ്ട ഇടത്തു കർമ്മവും ..കർമ്മം വരേണ്ട ഇടത്തു ക്രിയയും ..ഒക്കെ ആയി അർത്ഥം വായിച്ചെടുക്കുക വലിയ നമ്മൾ അന്യ ഭാഷക്കാർക്ക്ബുദ്ധിമുട്ടാണ് .ഇംഗ്ലീഷ് എഴുതാനും വായിക്കാനും ഏറ്റവും സുഖമുള്ള ഭാഷയായിട്ടു പോലും മിക്കപ്പോഴും വായനക്കാരെ അവർ ശരിപ്പെടുത്തി കളയും .

"ബാക്കി ദിവസം "remains of the day ..എന്നാൽ അങ്ങിനെയല്ല ..ലളിതവും ഹൃദ്യവും അൽപ്പം തമാശ കലർന്നതും ആയ എഴുത്ത്
വായിച്ചു തുടങ്ങിയപ്പോൾ ഇതിനു എങ്ങിനെ നോബൽ പോലെ മഹത്തായ ഒരു പുരസ്കാരം ലഭിക്കാൻ ഇടയായി എന്നും തോന്നി

1923 -1956 കാലഘട്ടത്തിലെ ഇംഗ്ളണ്ട്.കഥ പറയുന്നത് ഈ കാലഘത്തിലെയാണ്  ..അവിടെ ഒരു പ്രഭു കുടുമ്പത്തിലെ ബട്ട്ലർ ,സ്റ്റീവൻസ് .അയാളാണ് ഇതിലെ നായകൻ .അയാൾ ആയുസ്സിലെ ഭൂരിഭാഗവും ഏകനായി ജീവിച്ചു.വിവാഹിതൻ ആയാൽ ബട്ലർ പണിയിൽ ആത്മാർഥത കുറയും എന്നത് കൊണ്ട് വിവാഹമേ കഴിച്ചില്ല .അയാളോട് വലിയ താല്പര്യം ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ സ്നേഹം അയാൾ തിരിച്ചറിഞ്ഞു പോലുമില്ല
വൃദ്ധനായി കഴിഞ്ഞപ്പോൾ അമേരിക്കക്കാരൻ ആയ പുതിയ ബോസ് പുള്ളിക്ക് സ്വന്തം കാറും കൊടുത്ത അവധിയും കൊടുത്ത പെട്രോൾ അടിക്കാൻ പൈസയും കൊടുത്ത ഒരു ടൂറിനയക്കുകയാണ് .തിരക്കിൽ നിന്നും മാറി സ്വസ്ഥമായി കാർ ഓടിക്കുമ്പോൾ കാഴ്ചകൾ കാണുമ്പോൾ ഒക്കെ അയാൾ സ്വ ജീവിതത്തിലേക്ക് തിരികെ നോക്കുകയാണ്.പണ്ട് കാണാതിരുന്ന ഒത്തിരി കാര്യങ്ങൾ സ്വന്തം ജീവിതത്തെ കുറിച്ച് അയാൾ അറിയുന്നു.മനസിലാക്കുന്നു.പറ്റിയ തെറ്റുകൾ..തൂകി പ്പോയ അവസരങ്ങൾ..മനസിലാക്കാതെ പോയ പ്രണയം..എല്ലാം അയാൾ അറിയുന്നു.പക്ഷെ തിരികെ പോകാൻ ആവുകയില്ലല്ല ..തീരുമാനങ്ങൾ ഇനി മാറ്റാൻ ആവുകയില്ലല്ലോ ..റിട്ടയർ ചെയ്തു ബാക്കിയുള്ള ദിവസങ്ങൾ സ്വന്തം സന്തോഷത്തിനായി ജീവിക്കാൻ യന്ത്രം പോലെ ചിന്തിക്കുന്ന ആ മനുഷ്യൻ തീരുമാനിക്കുകയാണ്.
ലളിതം  എന്ന് തോന്നാവുന്ന ഈ കഥയെ പുരസ്‌ക്കാരത്തിന് യോജ്യമാക്കുന്ന ഘടകങ്ങൾ തീമിലെ  പുതുമ മാത്രമല്ല
രണ്ടു ലോക മഹായുദ്ധങ്ങൾ ..നമ്മൾ ഇയാളുടെ കണ്ണിൽകൂടി  കാണുകയാണ് .ഇയാളുടെ പഴയ പ്രഭു ഒരു ജർമ്മൻ അനുഭാവിയാണ് .ജെർമനിയോട്   വേഴ് സായ് ഉടമ്പടി (ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞു ജർമനിയും സഖ്യ കക്ഷികളും കൂടി ഉണ്ടാക്കിയ കരാർ )വളരെ ക്രൂരമായി പെരുമാറി .ആ രാജ്യത്തെ  നിലയ്ക്ക് നിർത്താൻ ഒരു guilt clause ഉടമ്പടിയിൽ എഴുതി ചേർത്തിരുന്നു  .അതി ഭീമമായ തുക ആയിരുന്നു അത് .ഒരു തരം  കപ്പം കൊടുക്കൽ തന്നെ . യുദ്ധം ഉണ്ടായത് ജർമനിയുടെ അധികാര കൊതി കൊണ്ടായിരുന്നു.യുദ്ധച്ചിലവ് അത് കൊണ്ട്  തന്നെ ജർമ്മനി  വഹിക്കണം എന്നതായിരുന്നു അതിലെ ഒരു പ്രധാന നിബന്ധന ,ജെർമ്മനിയ്ക്ക് അതിന്റെ അതിർത്തിയുടെ കാര്യത്തിലും വലിയ വിട്ടു വീഴ്ചകൾ വേണ്ടി വന്നു.
ബ്രിട്ടനുമായി രഞ്ജിപ്പിൽ എത്താൻ  ഹിറ്റ്ലർ ശ്രമിക്കുന്നതിന്റെ കഥകൾ ഈ പുസ്തകത്തിൽ കാണാം കെയിൻസ് പോലുള്ള പലരും ഈ ട്രെറ്റി നല്ലതല്ല എന്നാരോപിച്ചിരുന്നു.ഫ്രാൻസിനെയാണ് ജർമ്മനി യുദ്ധത്തിൽ ഏറ്റവും കൂടുതൽ തകർത്തത് .അത് കൊണ്ട് തന്നെ ഫ്രാൻസ് നഷ്ടാ പരിഹാരം ഇത് പോരാ എന്നായിരുന്നു അഭിപ്രായം
ഈ കാര്യങ്ങളെല്ലാം അതി സൂക്ഷ്മം ആയി ഇവിടെ വിശകലനം ചെയ്യപ്പെടുന്നു .
രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രഭുക്കന്മാരുടെ മനസ്സിലിരിപ്പ് ..ഡിപ്രെഷൻ വരുത്തിയ വിനകൾ ..എല്ലാം നമ്മൾ അനുഭവിക്കുന്നത് പോലെയാണ് നോവലിസ്റ്റ് വിശദീകരിക്കുന്നത്
ലോകം മുഴുവൻ ജർമ്മൻ ജൂതനു  വേണ്ടി കണ്ണീരൊഴുക്കുമ്പോൾ നാസികളോട് അനുഭാവമുള്ള ഒരു പ്രഭുവിലൂടെ ജർമ്മനിയുടെ അപ്പോഴത്തെ അവസ്ഥയും നമ്മൾ അറിയുന്നു .രണ്ടാം ലോക മഹായുദ്ധം കഴിയുന്നതോടെ നാസി അനുഭവം എന്ന ഒറ്റ  കാരണം കൊണ്ട് കഥയിലെ പ്രഭു സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയാണ്
പ്രഭുവിന്റെ  പതനം സ്റ്റീവൻസിനെ  കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത് .എന്റെ ജീവിതത്തിലെ മുഴുവൻ കഴിവും ഞാൻ പ്രഭുവിന് വേണ്ടി കൊടുത്തു .ഇപ്പോഴത്തെ ബോസിന് അത്രയും നല്ല സേവനം നൽകാൻ ആവുന്നില്ല എന്നതാണ് അയാളുടെ കടുത്ത ദുഃഖം
ഒരു കാലഘട്ടത്തിലേക്ക് നമ്മളെ തിരികെ കൊണ്ട് പോയ ഈ കഥയിൽ നായകൻ കണ്ട സ്ഥലങ്ങളെ ക്കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട് .സാലിസ്‌ബറി ,
മോർട്ടിമേഴ്‌സ് പോണ്ട് ,ഡോർ സെറ്റ് ,ടൗൺറ്റോൺ ,സോമർസെറ്റ് ,മോസ്‌കൊമ്പ് ,ഡെവോൺ, ലിറ്റിൽ കോംപ്ടൺ ,കോൺവൽ ,വെയ്‌മൗത് ,അങ്ങിനെ പഴയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ..അവയുടെ പഴയ സ്ഥിതി ഒക്കെ എങ്ങിനെ ഇത്ര കൃത്യമായി നോവലിസ്റ്റ് അറിഞ്ഞു എന്ന് അത്ഭുതം തോന്നും

കാറുകൾ വളരെ വളരെ അപൂർവ്വമായ   അക്കാലത്ത് ബോസിന്റെ ബെവേർലി കാറുമായി കറങ്ങാൻ ഇറങ്ങിയിട്ട്  ,പ്രഭു ആണെന്ന് തെറ്റിദ്ധരിച്ചവർ ,വിദേശ കാര്യങ്ങളിൽ ആണ് എനിക്ക് താല്പര്യം എന്നൊരു ഗ്രാമത്തിൽ പറഞ്ഞപ്പോൾ ..കക്ഷി ഒരു വലിയ ആളാണ് എന്ന് തെറ്റിദ്ധരിച്ച ഗ്രാമീണർ ..ചർച്ചിലിനെ അറിയാം  എന്ന് പറഞ്ഞപ്പോൾ..അവരെ അറിയുമോ ഇവരെ അറിയുമോ എന്നെല്ലാം ചോദിയ്ക്കുന്നവർ ..കോഴിയെ കാറിടിച്ചു കൊല്ലാത്തതിന് നന്ദി പറയുന്ന ഗ്രാമീണ പെൺകൊടി ..സ്റ്റീവൻസിന്റെ യാന്ത്രികമായ മുരഞ്ഞ  സ്വഭാവം കൊണ്ട് മനം മടുത്ത്  തൊഴിൽ ഉപേക്ഷിച്ചു വേറെ വിവാഹം കഴിച്ചു പോകുന്ന എരിവും പുളിയും ചൂരും നട്ടെല്ലും ഉള്ള നായിക .,
ബട്ലറോട് കടുത്ത സാമ്പത്തിക സിദ്ധാന്തങ്ങളെ കുറിച്ചുള്ള അഭിപ്രായം ചോദിച്ച തനിക്കറിയില്ല എന്ന മറുപടി കേട്ട് രസിക്കുന്ന  പൊങ്ങച്ചക്കാരായ  പ്രഭുക്കന്മാർ ..അങ്ങിനെ വായിച്ചാൽ നമ്മൾ മറക്കാത്ത ഒത്തിരി കഥാപാത്രങ്ങൾ ഇതിലുണ്ട്
വായനക്കാരെ മന്ത്ര മുഗ്‌ദ്ധരാക്കുന്ന     ഈ നോവൽ നിങ്ങൾ വായിക്കേണ്ടതാണ്
ഇല്ലെങ്കിൽ അതൊരു നഷ്ട്ടമാവും


ഈ നോവൽ ഇതേ പേരിൽ സിനിമ ആയിട്ടുണ്ട്
https://www.youtube.com/watch?v=aZKox42dxL0











No comments:

Post a Comment