Tuesday, October 23, 2018

MEMOIRS OF A GEISHA BY ARTHUR GOLDEN

ഗെയ്‌ഷ "എന്നത് നമ്മൾ മലയാളികൾ അത്ര കേട്ട് പരിചയം ഇല്ലാത്ത ഒരു വാക്കാണ് . അതൊരു ജാപ്പനീസ് വാക്കാണ് .പുരുഷന്മാരെ ആനന്ദിപ്പിക്കാൻ ആയി പരിശീലിപ്പിക്കപ്പെട്ട സുന്ദരികൾ ആണ് ഗെയ്‌ഷെകൾ എന്ന് പൊതുവെ പറയാം .ഭാരതത്തിലെ ദേവദാസികൾ ഏതാണ്ട് ഇവരുടെ സമാന ജോലികൾ ആണ് നിർവ്വഹിക്കുക പതിവ്
ആധൂനിക സമൂഹത്തിനു ഗെയ്‌ഷെകളെ കുറിച്ചും അവരുടെ ജീവിത രീതികളെ കുറിച്ചും വലിയ അറിവൊന്നും ഇല്ല.ഈ നോവൽ നമ്മുടെ മുന്നിൽ ചുരുളഴിക്കുന്നത് ഈ ദേവ ദാസികളുടെ  പച്ചയായ ജീവിതമാണ്.അവരുടെ സുഖ ദുഃഖങ്ങൾ ആണ്.
സയൂരി എന്നാണു നമ്മുടെ നായികയുടെ പേര് .അച്ഛൻ '..അമ്മ മരിച്ചപ്പോൾ തന്റെ രണ്ടു പെൺ  മക്കളെയും വിറ്റു കളയുകയാണ് .അവളുടെ ചേച്ചി നേരെ വേശ്യാലയത്തിലേക്കു പോകുന്നു .ഇവൾ കുറച്ചു കൂടി സുന്ദരിയാണ് ..പത്തു വയസ്സേ ഉള്ളൂ .ഗെയ്‌ഷെ  വീട്ടിലെ 'ഉടമസ്ഥ  അവളെ തങ്ങളുടെ ജോലിയിലേക്ക് കൊണ്ട് വരാൻ തീരുമാനിക്കുകയാണ് .
ആ സ്ഥാപനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് .വരുമാനം ഉള്ളത് ഒരേ ഒരു ഗൈഷക്കു മാത്രമാണ്  .ഹാസുമോ എന്നാണവളുടെ പേര് .
"കഞ്ച ബാണൻ തന്റെ വേഷം  കെട്ടിയ രാജ്ഞി പോലൊരു  മഞ്ചുളാങ്കി ഇരിക്കുന്നു മതി മോഹിനി  "
എന്ന് പണ്ട് ആശാൻ പാടിയത് അന്വർത്ഥമാക്കുന്ന എടുപ്പും നടപ്പും സൗന്ദര്യവും വശ്യതയും സംസാര ചാതുരിയും ഉള്ള ..അതി പ്രഗത്ഭയായ അക്കാലത്തെ ഏറ്റവും വരുമാനമുള്ള ഒരു ഗെയ്‌ഷെ ആയിരുന്നു  ഹാസുമോ .സയൂരിയെ കണ്ടപ്പോഴേ ഹാസമോയ്ക്ക് ഇഷ്ടമായില്ല .കാരണം അവളുടെ സൗന്ദര്യം. തന്നെ .പത്തു വയസിലും അത്ര സമ്പന്നമായിരുന്നു .ആർക്കും ഇല്ലാത്ത തരം  നീലക്കണുകൾ..അതായിരുന്നു ചിയോ എന്ന് കൂട്ടുകാർ വിളിച്ചിരുന്ന  അവളുടെ വലിയ ഒരു ആകർഷണം .ഈ ചെറു പെൺകുഞ്ഞിന്റെ ജീവിതം നശിപ്പിക്കാനായി തനിക്കാവുന്നതു പോലെ ഒക്കെ ഹാസുമോ ചെയ്തു .
കഥ നടക്കുന്നത് ഗെയ്‌ഷെകളുടെ കേന്ദ്രമായ ക്യോട്ടോവിൽ ആണ് .നോവൽ ഏതാണ്ട് പൂർണ്ണമായും ഈ രണ്ടു സ്ത്രീകളുടെ പരസ്പരമുള്ള യുദ്ധത്തിന്റെ കഥകൂടിയാണ് .
ചേച്ചി വേശ്യാലയത്തിൽ ആണെന്ന് സയൂരി അറിയുന്നത് ഹാസുമോ വഴിയാണ് .വളരെ ബുദ്ധിമുട്ടി അവൾ ചേച്ചിയെ കാണാൻ ചെല്ലുന്നു .പതിനഞ്ചു വയസുള്ള ,,വേണ്ടത്ര ശരീര വളർച്ച ഇല്ലാത്ത അവൾ  നിരന്തരം ബലാത്സംഗം ചെയ്യപ്പെടുകയാണ് .ചൂഷണം ചെയ്യപ്പെടുകയാണ് .ആരോഗ്യം നശിച്ച അവൾ  ആകെ വിളറി വെളുത്തിരുന്നു .ഇവർ രക്ഷപ്പെടാൻ തീരുമാനിക്കുന്നു .എന്നാൽ വിചാരിച്ച ദിവസം സയൂരിയ്ക്ക് ചേച്ചിയുടെ അടുത്തെത്താൻ ആകുന്നില്ല.വീടിനു മേൽക്കൂരയിൽ നിന്നും രക്ഷപ്പെടാൻ താഴേക്ക് ചാടിയ അവളുടെ കാലൊടിഞ്ഞു .
ഒളിച്ചോടുന്ന ഗെയ്‌ഷെകൾ സാമൂഹ്യ  പരിത്യക്ത്യരാണ് .ആരും അവൾക്കു വേണ്ടി പണം മുടക്കാൻ തയ്യാർ അല്ല .ഇവിടെ അവൾ വെറും വീട്ടു വേലക്കാരിയായി ജീവിക്കേണ്ടി വരുന്നു .
സയൂരി ചെല്ലുമ്പോൾ അവിടെ മറ്റൊരു പത്തു വയസുകാരി ഗെയ്‌ഷെ പരിശീലനത്തിന് ഇത് പോലെ ആരോ കൊണ്ട് കളഞ്ഞു ചെന്ന്ചേ ർന്നിട്ടുണ്ടായിരുന്നു .മത്തങ്ങാ പോലെ ഒരു ഉരുണ്ട കുട്ടി.സയൂരി അവളെ ഗുണ്ടുമണി എന്നാണു വിളിച്ചിരുന്നത് .അവൾ പരിശീലനത്തിന് പോകുന്നു.എല്ലാവര്ക്കും അവളിൽ പ്രത്യാശയുണ്ട് .താൻ വെറും നാലാം കിട വേലക്കാരി മാത്രം.
വീണ്ടും വീണ്ടും നേരിടേണ്ടി വരുന്ന അപമാനങ്ങൾ ..കള്ളക്കളികൾ ..അവൾ വല്ലാതെ നിരാശയിൽ ആണ്ടു  പോകുന്നു .അവൾ അറിയാത്ത ഒരു മോഷണം അവളുടെ മേൽ ആരോപിക്കപ്പെടുന്നു.ഹാസുമോ വെള്ളമടിച്ചു ഒരു കൂട്ടുകാരി ഗെയ്ഷയുടെ കിമോണ മോഷ്ടിക്കുന്നു.എന്നിട്ട് അത് സയൂരിയെ കൊണ്ട് കറ ഒഴിച്ച് മോശമാക്കുന്നു .അവളുടെ ചേച്ചി എവിടെ ആണെന്ന് പറയാൻ ഉള്ള കൈക്കൂലി ആയി ,അവളുടെ ഭാവി ജീവിതം നശിപ്പിക്കാനായി ഹാസമോ മനപ്പൂർവ്വം ചെയ്യിച്ചതാണ് അവളെ കൊണ്ട് ഇത് .പച്ചക്കല്ലു  പതിച്ച ഒരു വിലപിടിപ്പുള്ള ഹാസുമോയുടെ ഒരു മുടിപ്പിൻ  അവളുടെ ഉടുപ്പിൽ നിന്നും കണ്ടെടുക്കുന്നു.അവൾ മോഷ്ട്ടാവായി..ദ്രോഹി ആയി ചിത്രീകരിക്കപ്പെടുന്നു .പത്തു മുപ്പത്തി അഞ്ചു വയസുള്ള ഹാസുമോയുടെ തന്ത്രങ്ങൾ അതി ജീവിക്കാനുള്ള കഴിവ് സയൂരിക്കില്ല താനും .നശിപ്പിച്ച കിമോണയുടെയും മുടിപ്പിന്നിന്റെയും  വില അവളുടെ ഭാവി വരുമാനത്തിൽ നിന്നും കൊടുക്കേണ്ട വലിയ സാമ്പത്തിക ബാധ്യത കൂടി അവൾക്കായി .ചേച്ചിയുടെ കൂടെ രക്ഷപ്പെടാനും കഴിഞ്ഞില്ല .മൂലയ്ക്കൽ ഒതുങ്ങി കല്ലെറിയപ്പെടുന്ന മുയൽക്കുഞ്ഞിനെ പ്പോലെ അവർ വല്ലാതെ നിരാശയിൽ ആണ്ടു  പോയി  .അസാധാരണമായ നീല കണ്ണുകളും  സൗന്ദര്യവും ആണ് തന്റെ പതനത്തിനു കാരണം എന്നവൾ അറിയുന്നില്ല
വല്ലാതെ തകർന്നു ഒരു ദിവസം അവൾ നദിയുടെ
തീരത്ത്  എത്തി.സ്വന്തം ദുഃഖത്തിൽ മുഴുകി ദയനീയമായി ഉറക്കെ കരയുകയാണ് .അങ്ങിനെ കരഞ്ഞു ഇരിക്കുമ്പോൾ  അതീവ  സുന്ദരനായ ഒരു പുരുഷൻ കൂട്ടുകാരുമായി ആ വഴി വരുന്നു .കരയുന്ന ഇവളെ കണ്ടു അടുത്തെത്തി കാര്യങ്ങൾ തിരക്കുന്നു .ഐസ് ക്രീം വാങ്ങാനായി കുറച്ചു പണം കൊടുത്തു സമാധാനിപ്പിക്കുന്നു .ചെയർമാൻ എന്ന് കൂട്ടുകാർ വിളിച്ച അതി സുഭഗനായ ആയ ആ മനുഷ്യന്റെ ,സ്നേഹം നിറഞ്ഞ വാക്കുകൾ .അതിന്റെ മാസ്മരികതകൊണ്ട്  ആ പന്ത്രണ്ടു കാരിയിൽ വലിയ മാറ്റങ്ങൾ  ഉണ്ടാക്കി .ജീവിതത്തിൽ അവൾക്ക് വീണ്ടും പ്രത്യാശ ഉണ്ടാവുന്നു .
അയാൾ അവളുടെ പ്രപഞ്ചവും  ഭൂതവും ഭാവിയും  സർവ്വസ്വവും ആയിത്തീരുന്നതാണ്  പിന്നീടുള്ള കഥ.
ചെയർമാനെ കണ്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മമേഹ എന്നൊരു ഗെയ്‌ഷെ ഇവരുടെ വീട്ടിൽ വരുന്നു.
ഹാസ്മോയെ പ്പോലെ ഇവളും അതീവ സുന്ദരിയും വരുമാനവും ഉള്ള ഒരു പ്രസിദ്ധ ഗൈഷയാണ് .എന്നാൽ ഹാസുമോയെ പ്പോലെ അഹങ്കാരി അല്ല ധിക്കാരവും കുശുമ്പും കുന്നായ്മ്മയും ഇല്ല കുറച്ചു ദിവസം മുൻപ് ഇവരുടെ  വീട്ടിലെ മുത്തശ്ശി ഇലട്രിക്രു ഷോക്കേറ്റു  മരിച്ചിരുന്നു.അതിന്റെ ദുഃഖം അറിയിക്കാനായി  എത്തിയതായിരുന്നു മമേഹ .സയൂരിയെ എന്താണ് ഗെയ്‌ഷെ പരിശീലനത്തിന് അയക്കാത്തത് എന്ന് അവൾ തിരക്കി. എന്ത്  അസാധാരണമായ  കണ്ണുകൾ എന്നൊരു അഭിനന്ദനം കൊടുത്ത്  അപ്പോൾ മമേഹ പോയി.പിന്നീടൊരു ദിവസം വീണ്ടും വന്നു.സയൂരിയെ അനിയത്തിയായി ദത്തെടുക്കാൻ ആഗ്രഹമുണ്ടെന്നും അവളുടെ പരിശീലനത്തിന് വേണ്ട പണം മുടക്കാമെന്നും  ഇവിടുത്തെ അമ്മയെ അറിയിച്ചു,അങ്ങിനെ മറ്റൊരു ഗൈഷയെ അനിയത്തിയെ എടുക്കുന്ന പതിവ് നിലവിൽ ഉണ്ട് താനും .ഭാവിയിൽ അവളിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം മമോഹക്കു പോകും .  സയൂരിയുടെ മാഡം  അതിനു സമ്മതിച്ചു.കരാർ മുതിർന്നവരുടെ സാന്നിധ്യത്തിൽ നടപ്പാക്കി .
ഹാസുമോ അസൂയയും പകയും കൊണ്ട് ജ്വലിച്ചു പോയി .മമോഹ ഏറ്റെടുത്താൽ സയൂരിയുടെ വളർച്ച ഉറപ്പാണ് .അതിൽ ഒന്നും ചെയ്യാൻ തനിക്കു കഴിയില്ല.പകരം അവൾ ഗുണ്ട് മണിയെ ദത്തെടുക്കുന്ന.ഭാവിയിൽ അവളെ ഇവൾക്കെതിരെ ഉപയോഗിക്കാം എന്നതാണ് ഹാസുമോയുടെ ഉദ്ദേശം .
തന്ത്രി വാദ്യങ്ങളിലും സാഹിത്യത്തിലും സംഗീതത്തിനും നൃത്തത്തിലും  അങ്ങിനെ എല്ലാ ലളിത കലകളിൽ എല്ലാം അവൾ വിശാരദ ആകുന്നു.
ഗെയ്‌ഷെ എന്റെർറ്റൈൻ ചെയ്യുന്നവൾ  ആണ് .ആരോടും ചിരിച്ചു ഇടപഴകി സംസാരിക്കേണ്ടവൾ.അവൾക്ക് അത് കൊണ്ട് പൊതു വിജ്ഞാനവും അറിവും സൗന്ദര്യവും പാടാനും ആടാനും ഒക്കെയുള്ള കഴിവുകൾ അനിവാര്യമാണ് .എല്ലാ കാര്യങ്ങളിലും അവൾക്ക് നല്ല ട്രെയിനിങ് ലഭിക്കുന്നു.പൊതു പരിപാടികൾക്ക് അവളെ ക്ഷണിക്കാൻ തുടങ്ങി .വരുമാനം ലഭിച്ചു തുടങ്ങി.അവളുടെ സൗന്ദര്യം എങ്ങും അറിയപ്പെടാൻ തുടങ്ങി .ഒരു ഗെയ്‌ഷെയുടെ ജനനം ലോകമറിഞ്ഞു .
ധനികർക്ക്  അക്കാലങ്ങളിൽ അവരുടെ പൊതു ചടങ്ങുകളിൽ ഗെയ്‌ഷെകളെ ഹോസ്റ്റസുമാരേയും അതിഥികൾ ആയും ക്ഷ ണിക്കുന്ന ഒരു രീതിയുണ്ടായിരുന്നു .അവരുടെ ഒരു സ്റ്റാറ്റസ് സിംബൽ ആയിരുന്നു അത് .ബിസിനസ് ഡീലുകൾക്കും ഇവർ അനിവാര്യമാണ്.
ചായക്കടകൾ എന്നൊരു സംവിധാനം ജപ്പാനിൽ ഉണ്ട്തങ്ങളുടെ  ...ജപ്പാന്റെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ് ഇവ  . ധനികർ ഈത്തരം തങ്ങളുടെ ചടങ്ങുകൾ അറിയിക്കുന്നത് ഈ ചായക്കടകളിൽ കൂടി ആണ്.അനേകം മുറികൾ ഓരോ ചായക്കടകളിലും ഉണ്ട് .അതിൽ  ഓരോ മുറിയും ഇത് പോലെ ചടങ്ങുകൾക്ക് വാടകക്ക് കൊടുക്കുന്നു.ഭക്ഷണവും മദ്യവും ചായയും ഇവിടെ വിളമ്പുന്നു ഈത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ ഗെയ്‌ഷെകൾക്കും വരുമാനം ഉണ്ട്,അത് അതാത്ക ടകളുടെ രജിസ്റ്ററിൽ  വരുമാനം ആയി രേഖപ്പെടുത്തി ആഴ്ചയിൽ കണക്കു തീർത്ത് കൊടുക്കുന്നു,

ഗെയ്‌ഷെ ആയതിനു ശേഷം അവൾ ഒരു ഒരു ഫുടബോൾ കളിയുടെ ചടങ്ങിൽ ചെയർമാനെ അവൾക്കു കാണാനായി  .ഇവളെ ഓർമ്മിക്കുന്നതായി അയാൾ ഭാവിക്കുന്നില്ല.ഇവളും ഓർമ്മപ്പെടുത്താൻ  ശ്രമിക്കുന്നില്ല .അന്ന് ആദ്യം കണ്ട നിമിഷം മുതൽ താൻ അഗാധമായി പ്രണയിക്കുന്ന പുരുഷനെ ഉപചാരപൂവ്വം അവൾ പരിചരിക്കുന്നു  .അവളുടെ ജീവിതത്തിലെ മൂന്നാമത്തെ പ്രധാന പുരുഷനെ അവൾ പരിചയപ്പെടുന്നതും ചെയര്മാനോടൊപ്പമാണ്  .
ജെനെറൽ ഇലട്രിക് കമ്പനി എന്നൊരു പ്രമുഖ ജപ്പാൻ കമ്പനിയുടെ ഉടമസ്ഥായിരുന്നു ചെയര്മാനും  നിബുവും .വളരെ അന്തർമുഖനായ ,സ്ത്രീ സംസർഗം ഒഴിവാക്കുന്ന ശാരീരിക വൈകല്യമുള്ള ഒരു പുരുഷനായിരുന്നു നിബു  .തന്റെ ബുദ്ധിപൂർവ്വവും  തന്മയത്വവും ഉള്ള സംഭാഷണം കൊണ്ട് നിബുവിനെ തന്നിലേക്കു ആകർഷിക്കാൻ അവൾക്കായി .ധനികർ ആയ കുറച്ചു കസ്റ്റമേഴ്സ് നില നിൽപ്പിനു ആവശ്യമാണല്ലോ .ആദ്യമായി നിബു ഒരു സ്ത്രീയ്ക്ക് ഒരു സമ്മാനം വാങ്ങി നൽകുന്നത് സയൂരിക്കാണ് .അയാൾ അവളിൽ അനുരക്തനാകുന്നു .ചെയർമാനും സയൂരിയും തമ്മിൽ ഉള്ള ബന്ധം ഇവിടെ വച്ച് മുറിക്കപ്പെടുകയാണ്.അടുത്ത ചങ്ങാതിയ്ക്ക് ആദ്യമായി തോന്നിയ അഭിനിവേശം ചെയർമാൻ അംഗീകരിക്കുകയാണ് .ഒരിക്കലും ചെയർമാൻ ഇവളെ പിന്നെ തന്നോട് അടുപ്പിക്കുന്നില്ല .

വള്ളം നീറ്റിലിറക്കുന്ന ചടങ്ങുണ്ടല്ലോ .അത് പോലെ പ്രായ പൂർത്തി യായ   ഗൈഷയെ തൊഴിലിൽ ഇറക്കുന്നതും ഒരു ചടങ്ങാണ് .ഗെയ്‌ഷെകൾ സർക്കാരിൽ രജിസ്റ്റർ ചെയ്യണം .കന്യകയായ ഗൈഷയെ ആദ്യം പ്രാപിക്കാൻ ഉള്ള അവകാശം ലേലം ചെയ്യുകയാണ് പതിവ് .നാട്ടിലെ പ്രസിദ്ധനായ ഒരു ഡോക്റ്റർ ആണ് ഈത്തരം ച്ചടങ്ങിലെ ഒരു നിർബന്ധിത ലേലക്കാരൻ .എന്നാൽ അയാൾ ഹാസുമോയുടെ ഒരു വലിയ കസ്റ്റമറാണ്   .
മമേഹോ ഒരു ദിവസം സയൂരിയുടെ തുടയിൽ കത്തികൊണ്ട് ഒരു മുറിവ് ഉണ്ടാക്കി .എന്നിട്ടു അതിനു ചികിൽസിക്കാൻ എന്ന വ്യാജേന സയൂരിയെയും കൊണ്ട് ലേല ഡോക്ടറുടെ അടുത്തു പോകുന്നു.സയൂരിയുടെ സൗന്ദര്യം ഡോക്ടറെ വല്ലാതെ ആകർഷിക്കുന്നു
മമേഹോയുടെ അടവ് നന്നായി ഫലിക്കുന്നു.സയൂരിയിൽ   മോഹിതരായ രണ്ടു പുരുഷന്മാർ.ലേലത്തിൽ രണ്ടു പേരും വിട്ടു കൊടുക്കുന്നില്ല .ഗെയഷ ളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു തുകയ്ക്കാണ് ..അവളുടെ ലേലം ഉറപ്പിക്കുന്നത് .ഒരു തുക കഴിഞ്ഞപ്പോൾ നീട് ലേലം വിട്ടു കളഞ്ഞു .ഡോക്റ്റർക്കായി ലേലം ഉറപ്പിക്കുന്നു .
ഹാസുമോ ഈ അടിയൊഴുക്കുകൾ  അറിയാൻ കുറച്ചു വൈകി ..സയൂരിയ്ക്കു ഒരു കാമുകൻ ഉണ്ടെന്നും ..അവൾ കന്യക  അല്ലെന്നും ഒരു അപവാദം  അവൾ പ്രചരിപ്പിക്കുന്നു .ഡോക്റ്റർ അതറിയുമല്ലോ.കന്യക പരിശോധന നടത്തി കാര്യങ്ങൾ ശരിയാണ് എന്നുറപ്പാക്കിയതിനു  ശേഷമാണ് ഡോക്റ്റർ ചടങ്ങിൽ എത്തിയത് .കന്യകളിൽ മാത്രം അഭിരമിക്കുന്ന അയാൾ പിന്നീട് ഇവളെ സന്ദർശിച്ചുമില്ല .
ഒരു ഗെയിഷയ്ക്ക് അവൾക്കിഷ്ട്ടപെട്ട പുരുഷനെ തന്റെ ഇണയായി സ്വീകരിക്കാൻ അന്ന് കഴിയുമായിരുന്നു.അയാളോടൊപ്പം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ അവൾക്ക് അവകാശം ലഭിക്കും.അങ്ങിനെ ഒരു ഉടമയോടു മാത്രമേ അത്തരത്തിൽ ഇടപെടാൻ നിയമപരമായി ഗെയ്‌ഷെകൾക്ക് അധികാരം ഉണ്ടായിരുന്നുള്ളൂ താനും .നിബു അവളെ അങ്ങിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു എങ്കിലും അവൾ അതിൽ താല്പര്യം ആണിച്ചില്ല .
എന്നാൽ രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ മിലിട്ടറിയിലെ ഒരു ജെനെറലിനെ ഗെയ്‌ഷെ കുടുമ്പത്തിന്റെ അതി ജീവനത്തിനായി അവൾക്ക് സ്വീകരിക്കേണ്ടി വന്നു .അയാളെക്കൊണ്ട് സയൂറിക്ക് വേറെ നേട്ടം ഒന്നും ഇല്ലായിരുന്നു.ധനിക കുടുമ്പങ്ങളിലെ പുരുഷന്മാർ നൽകുന്ന പോലെ സമ്മാനങ്ങളോ പ്രശംസ വാക്കുകളോ..അവളുടെ ലളിത കലകളിൽ താല്പര്യമോ ഒന്നും  അയാൾക്കില്ലായിരുന്നു .യുദ്ധകാലത്ത് ഈ സംബന്ധം പക്ഷെ കുടുമ്പത്തിനു വലിയ മേൽക്കോയമ്മയാണ് സമൂഹത്തിൽ നേടി കൊടുത്തത് .റേഷനും ലോഭമില്ലാതെ ലഭിച്ചു.കാര്യങ്ങൾ പിന്നെയും വഷളായി അമേരിക്ക ജപ്പാനുമേൽ വിജയം നേടി.ജപ്പാന്റെ തോൽവി അപ്രതീക്ഷിതമായിരുന്നു . ഗെയ്‌ഷെ വൃത്തി നിരോധിക്കുന്ന നിയമം നിലവിൽ വന്നു .അനേകം പേർക്ക് തൊഴിൽ ഇല്ലാതെ ആയി. .അവരെല്ലാം പിരിഞ്ഞു പോയി വേറെ ജോലികളിൽ ഏർപ്പെട്ടു .ദൂരെ ഒരു ഗ്രാമത്തിൽ തണുപ്പിൽ..ചൂടിന്   കൽക്കരി പോലും ഇല്ലാതെ ,ഭക്ഷണം കഴിക്കാൻ ഇല്ലാതെ ..സയൂരി കഷ്ട്ടപ്പെട്ടു ജീവിക്കുന്നു.ആ സങ്കേതം അവൾക്ക് ഒരുക്കുന്നത് നിബുവാണ് .അവളെ ഒരു ദിവസം അയാൾ കാണാനും വരുന്നുണ്ട്
ജപ്പാന്റെ സാമ്പത്തിക നില മെച്ചപ്പെട്ടപ്പോൾ വീണ്ടും അവർ തിരികെ എത്തി തൊഴിലുകളിൽ ഏർപ്പെടുന്നു
ഹാസുമോ കുടി മൂലം നശിക്കുന്നു .വേശ്യ ആയിത്തീരുന്നു .ഗുണ്ട് മണി എല്ലാം അതി ജീവിച്ച സ്വന്തം ജീവിതം വിജയകരമായി    മുന്നോട്ടു കൊണ്ട് പോകുന്നു
പിന്നെയും നോബു  അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.വീണ്ടും അവൾ അവനെ ഒഴിവാക്കുന്നു.അത് വലിയ വഴക്കിൽ കലാശിക്കുന്നു.അങ്ങിനെ അവളുടെ ജീവിതത്തിൽ നിന്നും തന്റെ പ്രിയ സുഹൃത്ത്  ഒഴിവായതിനു ശേഷം ചെയർമാൻ ഇവളെ സ്വന്തമാക്കാൻ വൈകിച്ചില്ല
അവർ ന്യൂയോർക്കിലേക്ക് താമസം മാറ്റി  .അവർക്ക് ഒരു ആൺകുഞ്ഞു ജനിച്ചു .തന്റെ കമ്പനിയുടെ ഭാവി ഉടമ ആയിഅവനെ ചെയർമാൻ  പ്രഖ്യാപിക്കുകായും ചെയ്തു  .ജപ്പാനിലെ പ്പോലെ ഒരു ഒരു ചായക്കട സയൂരി ന്യൂയോർക്കിൽ ആരംഭിക്കുന്നു.അത് വലിയ വിജയം ആയി ഭവിച്ചു

മരിക്കുന്നതു വരെ അവർ രണ്ടു പേരും അഗാധ പ്രണയത്തിൽ ആയിരുന്നു .
ആ പ്രണയത്തിന്റെ സുഗന്ധം ഈ നോവലിൽ ഉടനീളം നമുക്ക് ആസ്വദിക്കാം
ഒപ്പം മനോഹരമായ നറേഷനും .
ജപ്പാന്റെ ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുന്ന ഈ നോവൽ ഈയിടെ വായിച്ചതിൽ ഏറ്റവും ഹൃദ്യമായി തോന്നി നിങ്ങളോട് പങ്കു വയ്ക്കുന്നു




No comments:

Post a Comment