Friday, March 4, 2011

എന്റെ സ്ത്രീകള്‍-- ഈ .ഹരി കുമാര്‍





പുസ്തകം വില്കാന്‍ കൊണ്ട് വരുന്ന തോമസിനെ എനിക്ക് വലിയ കര്യമാണ്.
ഓഫീസിലെ അന്ത മില്ലാത്ത  തിരക്കില്‍ ഒരു പുതിയ പുസ്തകം നോക്കി വാങ്ങുക 
എനിക്ക് എല്ലായ്പ്പോഴും എളുപ്പമല്ല.
ഒരു ഭാഗം എങ്കിലും വായിച്ചു നോക്കാനോ..
നല്ലത് എന്ന് പറഞ്ഞു സുഹൃത്തുക്കള്‍ തന്നെ കുറിപ്പുകള്‍ ബാഗില്‍ തിരയാനോ പോലും സമയം കിട്ടില്ല എന്നതാണ് സ്ഥിതി 
.പിന്നെ ഒന്നോ രണ്ടോ പേജു വായിച്ചു നോക്കി നെഞ്ചില്‍ ഉടക്കിയ വരികള്‍ ഉണ്ടെങ്കില്‍ വാങ്ങി വായിക്കുക എന്നതാണ് പൊതുവേ ശീലം.
ഹരികുമാറിന്റെ കഥ സമാഹാരം അങ്ങിനെ വാങ്ങി വായിച്ചതാണ്.
കുറച്ചു പഴയ കാലത്തെ കഥകള്‍ മുതല്‍ ..ഒരു പക്ഷെ ഒരു ഇരുപതു കൊല്ലം  മുന്‍പ് വരെ ഉള്ള കഥാകാരന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സ്ത്രീകള്‍ 
അവരുടെ ദുഃഖങ്ങള്‍ നൊമ്പരങ്ങള്‍ ..
മനോഹരമായി തന്നെ പകര്‍ത്തിയിട്ടുണ്ട് 
എനാല്‍ സ്ത്രീയുടെ നൈസര്‍ഗികത ..
അതിനെ തൊട്ടറിയാന്‍ കഥാകാരന് കഴിഞ്ഞുവോ എന്നത് സംശയമാണ് .
കാരണം ഇതിലെ സ്ത്രീകളെല്ലാം എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവര്‍ ആണ് 
അതായത് ഒരു കാര്യം നേടാന്‍ സ്വന്തം ശരീരം വില്‍ക്കുക..
അല്ലെങ്കില്‍ തന്നിലെ സ്ത്രീയെ കച്ചവടം ചെയ്തു കാര്യ സാധ്യം നടത്തുക 
മികപ്പോഴും പുരുഷന്മാരുടെ ഒരു സഹജമായ ഒരു ചിന്തയാണ് താനും അത്
അവള്‍ വലിയ ബുദ്ധിമുട്ടില്‍ ആണ് 
ഞാന്‍ ഒന്ന് ചെന്ന് അല്‍പ്പം താരള്യം  കാണിച്ചു ,കുറച്ചു പണം കൊടുത്താല്‍ അവള്‍ എന്റെ കൂടെ കിടക്കും..
ആ മനകണക്കു ,സ്വപ്നം എന്നെ പറയാന്‍ പറ്റൂ ..
ഈ കഥകളില്‍ എല്ലാം തന്നെ ഉണ്ട് 
ഈ പുസ്തകത്തിലെ എല്ലാ സ്ത്രീകളും  അന്യ പുരുഷന്മാരോടൊപ്പം ഉറങ്ങുന്നവര്‍ തന്നെ.
വലിയ പ്രാരബ്ധങ്ങള്‍  മൂലവും..
അല്ലാതെയും സ്നേഹത്തിനും 
ഏകാന്തത അകറ്റാനും..
എല്ലാം വേണ്ടി
വേറെ പുരുഷനെ തേടുന്ന  സ്ത്രീകള്‍
കഥകളില്‍ അത് അന്തര്‍ലീനമായ ഒരു ധാര തന്നെയാണ് 
പുരുഷന്‍,നായകന്‍ ഒന്ന് ചെന്ന് തൊടുകയെ വേണ്ടു
അവള്‍ നിശബ്ദം വഴങ്ങുന്നു
എന്നിലെ സ്ത്രീക്ക് വളരെ അരോചകം ആയി തോന്നി ആ നിലപാടുകള്‍ 
വഴിയിലെ ഭ്രാന്തിയായ   സ്ത്രീ തന്നെ പരസ്യമായി വന്നു പുനര്ന്നാല്‍ കഥാകാരന് തോന്നുന്ന അറപ്പാണ്
അന്യ പുരുഷ സ്പര്‍ശനം സ്ത്രീയില്‍ ഉണര്‍ത്തുക എന്നതാണ് വാസ്തവം 
അതില്‍ ഭാരതീയ നാരി എന്ന് വ്യത്യാസവും ഇല്ല.കെട്ടിപിടിത്തവും  ച്ചുമ്പനവും
അതിധികളെ സ്വാഗതം ചെയ്യുന്നകര്‍മങ്ങള്‍ ആയി അന്ഗീകരിക്കപെടുന്ന പാശ്ചാത്യ നാടുകളില്‍ പോലും
ആത്തരം പരിരംഭണങ്ങള്‍  വളരെ അയഞ്ഞതും ഹ്രസ്വവും ആവണം എന്നത് നിര്‍ബന്ധമാണ്‌ താനും 
അങ്ങിനെ ഇരിക്കെ ..
എളുപ്പത്തില്‍ അടര്‍ന്നു വീഴുന്ന ആപ്പിള്‍  പഴം പോലെയുള്ള ഇതിലെ നായികമാര്‍
കഥാകൃത്തിന്റെ മാനസിക അപചയം ആയി മാത്രമേ എന്നെ എനിക്ക് കാണാന്‍ കഴിയൂ 
പെണ്ണിന്റെ തുണി അഴിക്കാന്‍ വെമ്പുന്ന
അത് കാണാന്‍ കാത്തിരിക്കുന്ന ഒരു നീല ചിത്രത്തിലെ
സംവിധായകന്റെ മനോനിലയാണ് കഥാകാരന് കഥകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കാന്‍ ആയുള്ളൂ 
എന്നാല്‍ ദീര്‍ഖമായ രതി വര്‍ണനകള്‍ ഒഴിവാക്കുകയും ചെയ്തു 
കിടന്നെക്കൂ പുതപ്പിചെക്കാം എന്നാ മട്ടിലുള്ള നായക സമീപനവും
എളുപ്പാത്തില്‍ തുണി ഉരിക്കുന്ന നായികംമാരും ഒഴിച്ചാല്‍..
ബാക്കി കഥകളുടെ ബോഡി കുഴപ്പമില്ല തന്നെ 
ചില കഥകള്‍ വളരെ മനോഹരം തന്നെയാണ് താനും..
കള്ളി ചെടി അങ്ങിനെ ഒരു കഥയാണ്‌ 
സൂക്ഷ്മതയോടെ തന്റെ പ്രണയം ഒളിച്ചു വൈക്കുന്ന    നായിക
അവളെ നമുക്ക് ഇഷ്ട്ടമാവും 
"ദുഷ്ട്ട കഥാപാത്രങ്ങളുള്ള കഥകള്‍ "..
ഒരു ചെറിയ പെണ്‍ കുട്ടിയുടെ നിഷ്കളങ്കമായ മുഖം ആ കഥയില്‍ ഉടനീളം ഉണ്ട്
"കറുത്ത തമ്പ്രാട്ടി " എല്ലാം കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്നേക്കാവുന്ന കഥ എന്ന് മാത്രം കരുതിയാല്‍ മതി 

വായിച്ചു ആറു മാസം കഴിഞ്ഞിട്ടും വായനക്കാര്‍ ഓര്‍മിക്കുന്ന എത്ര കഥകള്‍ കാണും ഇതില്‍ 
ഒരെണ്ണം എങ്കിലും കണ്ടാല്‍ നല്ലത് എന്ന് മാത്രം പറയട്ടെ 
കാരണം വാങ്ങി വായിച്ചു ഒരാഴ്ച കഴിഞ്ഞു എഴുതാന്‍ എടുത്തപ്പോഴേക്കും
വീണ്ടും അലമാരിയില്‍ നിന്നും പുസ്തകം എടുത്തു
പേജുകള്‍ മറികേണ്ടി  വന്നു  എനിക്ക്ക്
മനസ്സില്‍ ഒന്നും തങ്ങി നില്‍ക്കുന്നില്ല
അത് കൊണ്ട് തന്നെ പറയട്ടെ
ഓര്‍മിച്ചു വൈക്കാന്‍ എനിക്ക്,
ഒരു ശരാശരി സ്ത്രീക്ക്,
 ഒന്നും തന്നില്ല ഈ കഥകള്‍..
 എന്നത് ഖേദകരം തന്നെ 
എന്നാല്‍ നല്ല വായന സുഖം തന്നു കഥകള്‍ എന്നും പറയാതെ വയ്യ 

5 comments:

  1. nice views..but u hav to be very much particular about the spellings..its makes the readers uncmfrtable...ofcourse there are probles while writing malayalam still we can avoid it...good vision and style of narration....good luck..

    ReplyDelete
  2. ഇന്ദ്രസേന ഇന്ദു എഴുതിയ അഭിപ്രായങ്ങള്‍ വായിച്ചു. മനസ്സു തുറന്നതിന് നന്ദി. എന്‍റെ സ്ത്രീകള്‍ എന്ന സമാഹാരത്തിന് ഡോ. സി.ആര്‍. സുശീലാദേവി എഴുതി സമകാലിക മലയാളം പ്രസിദ്ധപ്പെടുത്തിയ റിവ്യൂ വായിക്കു. ലിങ്ക് ഇതാണ്. http://www.e-harikumar.com/ESSAYS-SINGLECOLUMN-PDF/EnteStreekal_Rev_crsSC.pdf. എന്‍റെ സ്ത്രീപക്ഷകഥകളെപ്പറ്റി എറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് സ്ത്രീ നിരൂപകരാണ്. അവയും വായിക്കുമല്ലൊ. എന്‍റെ എല്ലാ കഥകളും നോവലുകളും ലേഖനങ്ങളും, മറ്റുള്ളവര്‍ എന്‍റെ സാഹിത്യത്തെപ്പറ്റി എഴുതിയ ലേഖനങ്ങളും പഠനങ്ങളും വെബ് സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. അവ സൗജന്യമായി വായിക്കാം. www.e-harikumar.com. വായിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ താല്പര്യമുണ്ട്. e.harikumar.novelist@gmail.com. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞാന്‍ മാനക്കുന്നു. നന്ദി. ഇ. ഹരികുമാര്‍

    ReplyDelete