Friday, December 31, 2010

കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ -- അലക്സാണ്ടര്‍ ഡുമാസ്



വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരാത്ത ചില പുസ്തകങ്ങള്‍ ഉണ്ട്.
അതിലൊന്നാണ് ഈ മെഗാ നോവല്‍.
എഡ്മണ്ട് ഡാന്റെ എന്ന യുവ നാവികന്റെ കഥയാണ്‌ ഇത്.നപ്പോളിയന്‍ സൈന്റ് ഹെലീന ദീപില്‍ ഒളിവില്‍ കഴിയുന്ന കാലം.
കാപ്റ്റന്‍ മരിച്ചപ്പോള്‍ എഡ്മണ്ട് ആണ് ആ ജോലികള്‍ ഭംഗിയായി ചെയ്തത്.അത് കൊണ്ട് കപ്പല്‍ മുതലാളി മോറിയാല്‍ അവനെ കപ്പിത്താന്‍ ആക്കാന്‍ തീരുമാനികുയാണ്
ജോലിയില്‍ കയറ്റം കിട്ടും എന്ന ഉറപ്പോടെ നാട്ടില്‍ വരികയാണ് എഡ്മണ്ട് .അവനെ കാത്തു അതി സുന്ദരിയായ കാമുകിയും.മെഴ്സിടെസ്
ചില കുബുധികളുടെ സഹായത്താല്‍ അവനെ ഒരു ചാരന്‍ ആകുകയാണ് മൂന്നു പേര്‍ ചേര്‍ന്ന്.ഈ വരുന്ന ആള്‍ ഒരു നെപ്പോളിയന്‍ ചാരന്‍ ആണ് എന്ന് കത്തെഴ്ഴുതി അവനെ അവര്‍ പോലീസ് അധികാരിയുടെ അടുത്തേക്കാണ് അയക്കുന്നത്.
ഒരു കള്ള കത്തും ഉണ്ടാക്കി കൊടുക്കുന്നു.അത് നെപ്പോളിയന്‍ എഴുതിയത് എന്ന് വരുത്തി.
വളരെ പെട്ടന്ന് തന്നെ ശുഭാപ്തി വിശ്വാസക്കാരന്‍ ആ യുവാവ് ഫ്രാന്‍സിലെ ഏറ്റവും കുപ്രസിധം ആയ ഒരു ജയിലില്‍ അടക്കപെടുകായാണ്.അതും ഏകാന്ത തടവില്‍ (Chateau D'If ) ഒരു ദ്വീപിലെ ആ ജയിലില്‍ അവന്‍ ദിവസങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുന്നു.ആയിടക്കു അവന്റെ ഏകാന്ത ദീപിലേക്ക് ഫാരിയ എന്നൊരു പാതിരി എത്ത്തുകയാണ്.
പുള്ളി രക്ഷപെടാന്‍ കടലിലേക്ക്‌ കുഴിച്ച ഭൂഗര്‍ഭ ഗുഹ
കഷ്ട്ട കാലത്തിനു എഡ് മണ്ടിന്റെ അറയില്‍ ആണ് എത്തുന്നത്.
ആ വഴി അവര്‍ മറച്ചു വയ്ക്കുന്നു.എന്നും പട്ടാളക്കാര്‍ വരുന്ന സമയം ഒഴിഹ്ചു ബാക്കി സമയം മുഴുവന്‍ അവര്‍ ഒരുമിച്ചാവും
അസാധാരണ ബുദ്ധിമാനും പന്ടിതനും ആയ ഫാരിയ
എന്താവും എട്മോന്റിനെ ജയിലില്‍ ആക്കാന്‍ സംഭവിച്ചിരിക്കുക എന്ന് ഊഹിച്ചു പറഞ്ഞു കൊടുക്കുന്നു.
അപ്പോഴാണ്‌ എട്മോന്റിനു തന്നെ ചുറ്റി പറ്റി ഉണ്ടായ ഗൂഢാലോചന മനസിലാവുന്നത്.
രണ്ടാം കാപ്ടനായ ദാങ്ങല്ര്സിനു അവന്‍ ഇല്ലങ്കില്‍ കാപ്റ്റന്‍ ആകാം
മോന്ടിഗോക്ക് മെഴ്സിടെസിനെ സ്വന്തമാക്കാം .
കാര്‍ലോസിനു അവന്‍ നന്നാവുന്നതില്‍ കുശുമ്പും .
കപ്പല്‍ മുതലാളി മോറിയാല്‍ അല്ലാതെ ആരും അവന്റെ വിടുതലിനായി ശ്രേമിക്കുന്നില്ല
ഫാരിയ അവനെ താന്‍ ആര്‍ജിച്ച അറിവുകള്‍ മുഴുവന്‍ പഠിപ്പിക്കുന്നു.
മോണ്ടി ക്രിസ്ടോ ദീപില്‍ ഒളിച്ചു വച്ചിരിക്കുന്ന ഒരു നിധിയുടെ സ്ഥാനവും പറഞ്ഞു കൊടുക്കുന്നു
.ഫാരിയ മരിക്കുമ്പോള്‍..ആ ചാക്കില്‍ പകരം കയറി കൂടി പട്ടാളക്കാര്‍ ചാക്ക് വെള്ളത്തില്‍ താഴ്ത്തുമ്പോള്‍ എഡ്മണ്ട് രക്ഷപെടുകയാണ്.
പിന്നെ സാവധാനം പുറത്തു വന്നു ദീപില്‍ പോയി നിധി എടുത്തു സ്വയം പ്രഭുവായി അവരോധിക്കുന്നു
പിന്നെ പ്രതികാരത്തിന്റെ കാലം ആണ്.ശത്രുക്കളെ നിഷ്ട്ടുരം സാവധാനം സ്വഭാവ ഹത്യയും മാന ഹാനിയും വരുത്തി ആത്മഹത്യയിലേക്ക് എത്തിക്കുന്നു
അല്ലെങ്കില്‍ കൊല്ലുന്നു
അവരുടെ പല തരം ദുര്‍ ചെയ്തികളെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ചാണ് അതു ചെയുന്നത് .
പിന്നെ തന്റെ പ്രീയപെട്ടവല്‍ ആയ ഹൈടി എന്ന അടിമയുമായി കപ്പലില്‍ രാജ്യം വിടുന്നു
അതി മനോഹരമായ ഈ കഥ വായിച്ചാലും വായിച്ചാലും മതി വരില്ല
പടയോട്ടം എന്ന സിനിമ ഈ കഥയെ ആസ്പദം ആക്കി ആണ് നിര്‍മിച്ചിരിക്കുന്നത്

No comments:

Post a Comment