ചിന്ത വിഷ്ട്ടയായ സീത
ആശാന്റെ വളരെ പ്രകീര്‍ത്തിക്കപെട്ട കവിതകളില്‍ ഒന്നാണ്
വാല്മീകിയുടെ ആശരംതില്‍ രാമനെ കുറിച്ചുള്ള ഓര്‍മകളാല്‍..വളരെ ദുഖിതയായി,ഭയന്നും എകയായും..ഭാവി എന്താവും എന്ന ആശങ്കയോടെ സീത
രവി പോയ് മറഞ്ഞതും
സ്വയം ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും
അവനീശ്വരി ഓര്‍ത്തില്ല താന്‍
അവിടെ താന്‍ തനിയെ ഇരിപ്പതു
പുളകങ്ങള്‍ കയത്തില്‍ അംബാലാല്‍ തെളിയിക്കും
താമസാ സമീരനില്‍
ഇളകും വന രാജി വെണ്ണിലാ വൊളിയില്‍
വെള്ളിയില്‍ വാര്‍ത്ത പോലെ ആയി
...................
അങ്ങിനെ തനിയെ ഇരിക്കുന്ന സീതയുടെ മനോ വ്യാപാരങ്ങള്‍ ആണ്
സ്ത്രീയുടെ മനസ്സില്‍ എന്താവാം അപ്പോള്‍
രാജ കുമാരിയായി അതീവ പ്രഗല്ഭനും കേംകേമനും ആയ ഭര്‍ത്താവ്,,
പൂര്‍ണ ഗര്‍ഭിണിയും
വെറും സംശയത്തിന്റെ പേരില്‍ കൊടും കാട്ടില്‍ ഉപേക്ഷികപെട്ട അവസ്ഥ
നമ്മില്‍ ഓരോ സ്ത്രീയിലും ഇങ്ങനെ പ്രീയപെട്ടവരാല്‍ പരിത്യജിക്കപെട്ടവര്‍ ആയിരിക്കും എന്നാണു എന്റെ തോന്നല്‍
സംശയങ്ങളുടെ ചുഴിയില്‍ ഭൂമി പിളര്‍ന്നു താഴേക്കു പോകാന്‍ ആഗ്രഹിക്കാതെ സ്ത്രീ ജന്മങ്ങള്‍ കുറവാണ് താനും .
സീതയുടെ മനോ വ്യാപാരങ്ങളെ ആശാന്‍ നന്നായി തന്നെ ചിത്രീകരിച്ചു
ആശാന്റെ ബാക്കി കൃതികള്‍ ഒന്നും തന്നെ അത്രയേറെ ഹൃദയഹാരി ആയി തോന്നിയില്ല
No comments:
Post a Comment