വള്ളത്തോളിന്റെ വിഖ്യാതമായ ഒരു ചെറു കാവ്യം ആണിത്
ബാണന്‍ ശക്തനായ ഒരു അസുര രാജാവാണ്.
ഒരു വര പ്രസാദത്താല്‍ ബാണന്റെ ഗോപുരം കാവല്‍ സാക്ഷാല്‍ ശിവ പെരുമാളിനാണ്
അപ്പോഴേ ഊഹിക്കാമല്ലോ ബാണന്റെ പ്രതാപവും ശക്തിയും.
ബാണ പുത്രിയായ ഉഷ ഒരു രാത്രിയില്‍ അതി സുന്ദരനായ ഒരു ചെറുപ്പക്കാരനെ സ്വപ്നം കാണുന്നു
ഉറക്കം ഉണര്‍ന്ന അവള്‍ അപ്പോഴേക്കും അവനില്‍ അനുരാഗ വിവശ ആയിക്കഴിഞ്ഞിരുന്നു താനും .
മന്ത്രി കുംഭാണ്ടന്റെ പുത്രി ചിതാംഗാദ ആണ് ഉഷയുടെ പ്രീയ തോഴി
അവള്‍ മാന്ത്രികമായ സിദ്ധികള്‍ ഉള്ള ഒരു ചിത്രം എഴുത്ത് കാരി ആണ്
നാട്ടിലെ അറിയപ്പെടുന്ന സുന്ദരന്മാരെ ... രാജാക്കന്മാരെ എല്ലാം അവൾ ഉഷയെ വരച്ചു കാണിച്ചു..
ഒന്നുമല്ല.
പിന്നെ അവൾ കൃഷ്ണനെ വരച്ചു.
ഏതാണ്ട് മുഖ സാമ്യം.
അങ്ങിനെയാണ് അവര്‍ ചെറുമകന്‍ ആയ അനിരുദ്ധനില്‍ എത്തിയത്.ഉഷയ്ക്ക് അപ്പോള്‍ തന്നെ അവനെ കാണണം..
തോഴി ഉടനെ തന്നെ പോയി ഉറങ്ങി കിടന്ന അവനെ കിടക്കയോടെ പൊക്കി എടുത്തു ഉഷയുടെ അന്ത പുരത്തില്‍ ആക്കി കൊടുത്ത്.
കിടക്കയോടെ ആവും എന്നാണ് എന്റെ ഒരു ധാരണ കേട്ടോ
പിന്നെ കയ്യും മെയ്യും മറന്ന പൂത്ത പ്രണയം..
കൊട്ടാരമല്ലേ ..
കാര്യങ്ങള്‍ കുറേശ്ശെ കുറേശ്ശെ ആയി ചോര്‍ന്നു..
അങ്ങിനെ ബാണന്‍ വിവരം അറിഞ്ഞു.
അനിരുദ്ധനെ തൂക്കിയെടുത്തു ജയിലിലും ആക്കി
ഉഷ
മന്ത്രിയെ സ്വാധീനിച്ചു അവന്റെ കാരാഗൃഹത്തില്‍ എത്തുകയാണ്
കരച്ചിലും പിഴിച്ചിലും..തന്നെ
ചുമ്മാ ഇരുന്ന ചെക്കനെ ജയിലില്‍ എത്തിച്ചത് അവള്‍ ആണല്ലോ
ദ്വാരകയില്‍ ആണെങ്കില്‍ മുറിയില്‍ കിടന്നു ഉറങ്ങിയ ചെക്കനെ കാണുന്നില്ല
അന്വേഷണം തകൃതി നടക്കുന്നു.
കൃഷ്ണന്‍ കാര്യം അറിഞ്ഞു സൈന്യവുമായി ബാണ രാജാവിന്റെ കൊട്ടാര മുറ്റത്തു.
പോരെ പൂരം.ഇന്നത്തെ ആണവ യുദ്ധം പോലെ ആവും കാര്യങ്ങള്‍ .
ശിവനും കൃഷ്ണനും തമ്മില്‍ യുദ്ധം ആയാല്‍
എല്ല്ലാം ഒരു വിധം മംഗളം ആയി കലാശിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ
അതാണീ കഥ
അതി മനോഹരമായ ചില വരികള്‍ അതില്‍ ഉണ്ട്
"നാനാ ബാണാളി താങ്ങു വതിനീയൊരു നെഞ്ചു പോരും
ബാണാത്മജ നയന നീരൊരു തുള്ളി പോലും
താങ്ങാനനിരുദ്ധ നശക്തനത്ത്രെ"
ബാണന്റെ അമ്പുകള്‍ എല്ലാം ഞാന്‍ സഹിക്കാം..
എന്നാല്‍ പ്രിയേ നിന്റെ കണ്ണീരു താങ്ങാന്‍ അനിരുദ്ധന് ആവില്ല എന്ന കാമുകന്റെ സങ്കടം
അവന്‍ ഒളിച്ചു പുറത്തു പോയി രക്ഷ പെടാനുള്ള അവളുടെ അഭ്യര്‍ത്ഥന മാനികുന്നും ഇല്ല
അതി മനോഹരമായി എഴുതിയ ഒരു പ്രണയ കാവ്യം തന്നെ
വീണ്ടും വായിച്ചാല്‍ നഷ്ട്ടം വരില്ല..
ഓര്‍മിക്കാന്‍ ചില വരികള്‍ എന്നേക്കുമായി കിട്ടിയെക്കുകയും ചെയ്യും
വള്ളത്തോളിന്റെ മറ്റു പ്രധാന കൃതികള്‍ മഗടലന മറിയം, കൊച്ചു സീത തുടങ്ങിയവ ആണ്
പിന്നെയും നമ്മുടെ ഹൃദയം കവരുന്ന ചില കവിതകള്‍ വള്ളത്തോ ളിന്റെതായി ഉണ്ട്
നല്ലൊരു സ്വാതന്ത്ര്യ സമര പോരാളിയും കേരള കലാ മണ്ഡലം തുടങ്ങി ,കൊണ്ട് നടന്നു, ലോകമെങ്ങും എത്തിച്ചതും വള്ളത്തോള്‍ ആയിരുന്നു
ഇടക്കാലത് ബാധിര്യം ബാധിച്ച വള്ളത്തോള്‍ എഴുതിയ ബധിര വിലാപവും അക്കാലത്ത് വളരെ ശ്രേധിക്കപെട്ടു
"ഞാനിരക്കുവാന്‍ ചെന്നാല്‍ വയലേകില്ല ധാന്യം..
ന്ജ്ഞാനിയല്ലല്ലോ വയല്‍ വേദാന്തം ഗ്രഹികുവാന്‍ "
എന്ന് ബുദ്ധ സന്യാസിയോട് പറഞ്ഞ കര്‍ഷകന്‍ വള്ളതോളിന്റെയാണ്
അത് കൊണ്ട് പോയി ജോലി ചെയ്യുവാന്‍ ബുദ്ധ സന്യാസിയോട് പറഞ്ഞു കര്‍ഷകന്‍..
മേലാകെ എണ്ണ തേച്ചു
അരയില്‍ ഒറ്റ മുണ്ടുമായി ഇരിക്കുന്ന സുന്ദരിയെ വള്ളത്തോള്‍ വര്‍ണിച്ചിരിക്കുന്ന കേട്ടാല്‍
ഏതു വൈദികനും ഒന്ന് നിന്ന്നു പോം എന്നെ പറയാന്‍ പറ്റൂ
പ്രീയപെട്ട കവി കുമാരന്‍ ആശാന്‍ ആണ് കവി ത്രയത്തിലെ പിന്നെ ഒരാള്‍
പുള്ളിയെ ക്കുറിച്ച് പിന്നീട്

No comments:
Post a Comment