Monday, December 20, 2010

വള്ളത്തോള്‍ നാരായണ മേനോന്‍---


ശിഷ്യനും മകനും "

ഈ ടോപിക് തുടങ്ങിയത് പ്രധാനമായും നല്ല പുസ്തകങ്ങളെ ക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന് കരുതിയാണ്.
മഹാ കവിത്രയങ്ങളില്‍ ഇഷ്ട്ടപെട്ട കവി ആര്..
കവിത ഏത് എന്നൊക്കെ ചോദിച്ചാല്‍ കുഴങ്ങി പോകും.
എന്നാല്‍ മൂന്നു പേരുടെയും ചില കവിതകള്‍ എനിക്ക് വല്ലാതെ ഇഷ്ട്ടമാണ്.
ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.ഇത് ഒരു സ്ത്രീ എഴുതുന്നതാണ്
.സ്ത്രീയുടെ കണ്ണില്‍ കൂടിയാണ് എന്റെ വില ഇരുത്തല്‍
പൂര്‍ണമായും പുരുഷന്മാരുടെ ആധിപത്യം ഉള്ള ഹരിശ്രീയില്‍ മറു ചിന്തകള്‍ ഉള്ളവര്‍ ഉണ്ടാവാം..
അവര്‍ക്ക് സ്വാഗതം
വള്ളത്തോള്‍ നാരായണ മേനോന്‍
പുള്ളിയുടെ മഹാകാവ്യം വലിയ ഗുണമൊന്നും ഇല്ല
എന്നാല്‍ ചില കവിതകള്‍..ചേതോഹരം എന്നെ പറഞ്ഞു കൂടൂ
"ശിഷ്യനും മകനും "ആത്തരത്തില്‍ ഒന്നാണ്
ശിവന്‍ ധാനത്തില്‍ ഇരുന്നപ്പോള്‍ ആരെയും കടത്തി വിടരുത് എന്ന് ചട്ടം കെട്ടി പരശുരാമനെ കവലെല്‍പ്പിച്ചു ..
ഗണപതിക്ക്‌ അച്ഛനെ കാണാന്‍ ഏത് സമയവും അനുവാദം ഉണ്ട് താനും
.എന്നാല്‍ രാമന്‍ അഹങ്കാരിയും ഗുരു പൂജ ചെയ്യുന്നവനും ആണ്.കടത്തി വിട്ടില്ല..
ക്ഷ പിശയായി..ഉന്തും തള്ളുമായി..രാമന്‍ ഒരു വെട്ടു .
ഗണപതിയുടെ ഒരു കൊമ്പു തറയില്‍ വീണു പിടക്കുന്നു ..
അത് എന്റെ അതിശയോക്തിയാണ്..
പിടചോന്ന്നും ഉണ്ടാവില്ല.
കരച്ചിലും ബഹളവും.
പാര്‍വതി വന്നപ്പോള്‍ എന്താ കഥ
ശിവാ എന്നൊരു അലര്‍ച്ച..
അത് എന്റെ വകയാണ് കേട്ടോ
വള്ളത്തോള്‍ ദേഷ്യം പിടിച്ചു നില്‍ക്കുന്ന പാറുകുട്ടിയെ വര്‍ണിച്ചിരിക്കുന്ന രീതി ഒന്ന് നോക്കൂ
"ഉടന്‍ മഹാ ദേവി ഇടത്ത് കയ്യാല്‍
അഴിഞ്ഞ വാര്‍ പൂംകുഴലോന്നൊതുക്കി
ജ്വലിച്ച കണ്‍ കൊണ്ടൊരു നോക്ക് നോക്കി
പാര്ശ്വസ്ഥനാകും പതിയോടു ചൊന്നാല്‍
കിട്ടീലയോ ദക്ഷിണ വേണ്ടു വോളം
പ്രഗല്ഭാനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യാസ്ത്രം വല്ലത് മുണ്ട് എന്നാല്‍
എന്നാലതും നല്‍കി അനുഗ്രഹിക്കാം
ശിഷ്യന്‍ പ്രവര്‍ത്തിച്ചത് വീര ധര്‍മം..
സുതാങ്ക വൈകല്യ മോരുഗ്ര ശാപം
ഇതിങ്കല്‍ ന്യായം കാണാഞ്ഞു
ചിന്ത വശനായ് നടേശന്‍ "
അപ്പോള്‍ സാക്ഷാല്‍ വിഷ്ണു ലക്ഷ്മി സമേതനായി വന്നാണ്
പാര്‍വതിയുടെ കോപം അടക്കുന്നത്
വള്ളത്തോളിന്റെ വാഗ്മായ ചിതങ്ങളില്‍ എന്നെ പിന്നെയും ആകര്‍ഷിച്ചത്
ബന്ധനസ്ഥനായ അനിരുദ്ധന്‍ ആണ്
അതിനെ കുറിച്ച് പിന്നീട്
f


3 comments:

  1. പരശുരാമൻ ആണ് ശിവനെ കാണാൻ വന്നത് അപ്പോൾ ഗണപതി കടത്തിവിട്ടില്ല

    ReplyDelete
  2. കാവൽ നിന്നിരുന്നത് ഗണപതിയാണ്.
    ശിവന്റെ ശിഷ്യന് എരപ്പാൾ വേണമെങ്കിലും ഗുരുനാഥനെ കാണാൻ അവകാശമുണ്ട്. അതുപ്രകാരം പരശുരാമനെ നന്ദികേശനും സുബ്രഹ്മണ്യനും മറ്റു ശിഷ്യഗണങ്ങളും തടഞ്ഞില്ല.
    എന്നാൽ പടിവാതിലിൽ കാവൽനിന്നിരുന്ന ഗണപതി തുമ്പിക്കൈ കൊണ്ട് തടഞ്ഞപ്പോൾ ശിവൻ കൊടുത്ത മഴു കൊണ്ട് ഗണപതിയുടെ കൊമ്പ് മുറിക്കുകയാണുണ്ടായത്... !

    ReplyDelete
  3. ശിഷ്യനും മകനും
    താങ്കളുടെ നിരീക്ഷണം സൂപ്പറാണ്. "പുള്ളിയുടെ മഹാകാവ്യം വലിയ ഗുണമൊന്നും ഇല്ല" തുടങ്ങിയ പ്രയോഗങ്ങളെ സ്വാഗതം ചെയ്യുന്നു. ആസ്വദിക്കുന്നവരുടെ സ്വാതന്ത്ര്യം എന്നറിയുന്നു. ആശംസകൾ. നല്ല എഴുത്ത്.

    ReplyDelete