Monday, December 20, 2010

വള്ളത്തോള്‍ നാരായണ മേനോന്‍---


ശിഷ്യനും മകനും "

ഈ ടോപിക് തുടങ്ങിയത് പ്രധാനമായും നല്ല പുസ്തകങ്ങളെ ക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന് കരുതിയാണ്.
മഹാ കവിത്രയങ്ങളില്‍ ഇഷ്ട്ടപെട്ട കവി ആര്..
കവിത ഏത് എന്നൊക്കെ ചോദിച്ചാല്‍ കുഴങ്ങി പോകും.
എന്നാല്‍ മൂന്നു പേരുടെയും ചില കവിതകള്‍ എനിക്ക് വല്ലാതെ ഇഷ്ട്ടമാണ്.
ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.ഇത് ഒരു സ്ത്രീ എഴുതുന്നതാണ്
.സ്ത്രീയുടെ കണ്ണില്‍ കൂടിയാണ് എന്റെ വില ഇരുത്തല്‍
പൂര്‍ണമായും പുരുഷന്മാരുടെ ആധിപത്യം ഉള്ള ഹരിശ്രീയില്‍ മറു ചിന്തകള്‍ ഉള്ളവര്‍ ഉണ്ടാവാം..
അവര്‍ക്ക് സ്വാഗതം
വള്ളത്തോള്‍ നാരായണ മേനോന്‍
പുള്ളിയുടെ മഹാകാവ്യം വലിയ ഗുണമൊന്നും ഇല്ല
എന്നാല്‍ ചില കവിതകള്‍..ചേതോഹരം എന്നെ പറഞ്ഞു കൂടൂ
"ശിഷ്യനും മകനും "ആത്തരത്തില്‍ ഒന്നാണ്
ശിവന്‍ ധാനത്തില്‍ ഇരുന്നപ്പോള്‍ ആരെയും കടത്തി വിടരുത് എന്ന് ചട്ടം കെട്ടി പരശുരാമനെ കവലെല്‍പ്പിച്ചു ..
ഗണപതിക്ക്‌ അച്ഛനെ കാണാന്‍ ഏത് സമയവും അനുവാദം ഉണ്ട് താനും
.എന്നാല്‍ രാമന്‍ അഹങ്കാരിയും ഗുരു പൂജ ചെയ്യുന്നവനും ആണ്.കടത്തി വിട്ടില്ല..
ക്ഷ പിശയായി..ഉന്തും തള്ളുമായി..രാമന്‍ ഒരു വെട്ടു .
ഗണപതിയുടെ ഒരു കൊമ്പു തറയില്‍ വീണു പിടക്കുന്നു ..
അത് എന്റെ അതിശയോക്തിയാണ്..
പിടചോന്ന്നും ഉണ്ടാവില്ല.
കരച്ചിലും ബഹളവും.
പാര്‍വതി വന്നപ്പോള്‍ എന്താ കഥ
ശിവാ എന്നൊരു അലര്‍ച്ച..
അത് എന്റെ വകയാണ് കേട്ടോ
വള്ളത്തോള്‍ ദേഷ്യം പിടിച്ചു നില്‍ക്കുന്ന പാറുകുട്ടിയെ വര്‍ണിച്ചിരിക്കുന്ന രീതി ഒന്ന് നോക്കൂ
"ഉടന്‍ മഹാ ദേവി ഇടത്ത് കയ്യാല്‍
അഴിഞ്ഞ വാര്‍ പൂംകുഴലോന്നൊതുക്കി
ജ്വലിച്ച കണ്‍ കൊണ്ടൊരു നോക്ക് നോക്കി
പാര്ശ്വസ്ഥനാകും പതിയോടു ചൊന്നാല്‍
കിട്ടീലയോ ദക്ഷിണ വേണ്ടു വോളം
പ്രഗല്ഭാനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യാസ്ത്രം വല്ലത് മുണ്ട് എന്നാല്‍
എന്നാലതും നല്‍കി അനുഗ്രഹിക്കാം
ശിഷ്യന്‍ പ്രവര്‍ത്തിച്ചത് വീര ധര്‍മം..
സുതാങ്ക വൈകല്യ മോരുഗ്ര ശാപം
ഇതിങ്കല്‍ ന്യായം കാണാഞ്ഞു
ചിന്ത വശനായ് നടേശന്‍ "
അപ്പോള്‍ സാക്ഷാല്‍ വിഷ്ണു ലക്ഷ്മി സമേതനായി വന്നാണ്
പാര്‍വതിയുടെ കോപം അടക്കുന്നത്
വള്ളത്തോളിന്റെ വാഗ്മായ ചിതങ്ങളില്‍ എന്നെ പിന്നെയും ആകര്‍ഷിച്ചത്
ബന്ധനസ്ഥനായ അനിരുദ്ധന്‍ ആണ്
അതിനെ കുറിച്ച് പിന്നീട്
f


Sunday, December 19, 2010

മരണം ദുര്‍ബലം കെ സുരേന്ദ്രന്‍


ജ്വാല ,കാട്ടു കുരങ്ങു ,തുടങ്ങി വളരെ പ്രസിദ്ധമായ നോവലുകള്‍ക്ക് ശേഷം
സുരേന്ദ്രന്‍ എഴുതിയതാണ് മരണം ദുര്‍ബലം.
മഹാ കവി കുമാരന്‍ ആശാന്റെ ജീവിതം ചുവടു പിടിച്ചു എഴുതിയത് എന്ന് പ്രചരിക്കപെട്ടിരുന്നു
മായമ്മ എന്നാ ധനികയായ ഒരു ഒരു പതിനഞ്ചു കാരിയുടെ ജീവിതത്തിലേക്ക്
ഏതാണ്ട് അമ്പതു വയസ്സുള്ള ഒരു ഒരു കവി കടന്നു വരികയാണ്.
ഒരു കാര്‍ത്തിക നാളില്‍ മഴയത്ത് ഗെയിറ്റില്‍ വന്ന ഒരു പ്രാകൃത രൂപിക്ക് കയ്യില്‍ ഒരു പിടി അരി ഭിക്ഷയുമായി അവള്‍ ചെല്ലുകയാണ്.
അത് അയാളുടെ കയ്യില്‍ കൊടുത്തു അവള്‍ തിരിച്ചു പോരുന്നു
അത് കേരളീയ സാഹിത്യത്തിലെ അന്നത്തെ ഒരു തേജോ നക്ഷത്രമായ കവിയായിരുന്നു
വളരെ ഉയരാന്‍ സാധ്യത ഉള്ള ഒരു സുന്ദരനെയാണ് അച്ഛന്‍ അവള്‍ക്ക് കണ്ടു വച്ചിട്ടുള്ളത്.
ഒരിക്കല്‍ ഉന്മാദം പോലെ വന്നു സമനിലയില്‍ എത്തിയ രാധ ചേച്ചിയാണ് മായമ്മക്ക് അമ്മക്ക് പകരം
രാധയും കവിയുമായി പ്രണയത്തില്‍ ആണ് താനും.
അവരുടെ വിവാഹം തീരുമാനിച്ചതും ആണ്
കൊടും കാറ്റ് പോലെയുള്ള കവിയുടെ പ്രണയം മായമ്മയുടെ അടി പതറിച്ച് കളഞ്ഞു
ഹോസ്റ്റലില്‍ നിന്നും
വീട്ടില്‍ വരേണ്ടതിനു പകരം അവള്‍ കവിയുടെ പുതിയ കവിത വായിച്ചു കേള്‍ക്കാന്‍ കന്യാകുമാരിയിലേക്ക് പോവുകയാണ്
ചേതോഹരമായ ആദ്യ സംഗമ വര്‍ണന തന്നെ..
പിന്നെ കവി സ്വന്തം കവിത വായിച്ചു കേൾപ്പിക്കുകയാണ്

അവരുടെ ബന്ധം അറിഞ്ഞു രാധ ഏതാണ്ട് പൂര്‍ണ ഭ്രാന്തിയാവുകയാണ്
പിന്നെ രാധ ആത്മഹത്യ ചെയ്യുന്നു
കുറ്റ ബോധാത്താല്‍ നീറുന്ന മായമ്മ കവിയെ ഉപേക്ഷിക്കുന്നു
കവി സമൂഹത്തിലെ ഒരു ഉയര്‍ന്നു വരുന്ന യുവ നേതാവായ യെശോധയെ വിവാഹം ചെയ്യുന്നു
യെശോധ ഗര്‍ഭിണി ആവുമ്പോള്‍ കവി മായമ്മയോടു പറയുന്നുണ്ട്
അത് തപാല്‍ പെട്ടിയില്‍ ഇട്ട കത്തുകള്‍ പോലെയാണ്.
നിനക്ക് ഉള്ളവയാണ്
യെശോദയോട് പിണങ്ങി കവി മായമ്മയോടു കൂടെ താമസം ആരംഭിക്കുന്നു.
മക്കള്‍ രണ്ടു പേരും മായമ്മയുടെ മക്കള്‍ പോലെ തന്നെ വളരുന്നു
ഒരു അപകടത്തില്‍ കവി മരിക്കുമ്പോള്‍
അതും യെശോദ കവിയെ വണ്ടിയില്‍ നിന്നും തള്ളിയിട്ടതാണ് എന്നും കേള്‍ക്കുന്നുണ്ട്
മായമ്മ വീണ്ടും തനിയെ ആകുന്നു
മായമ്മയുടെ ഓര്മ കുറിപ്പുകള്‍ ആണ് ഈ പുസ്തകം
വളരെ ചേതോഹരം
.

Totto-chan, the Little Girl at the Window


കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകം ആണ്.
ജപ്പാനില്‍ സ്കൂള്‍ വിദ്യഭ്യാസം വളരെ കഠിനമാണ്.
വല്ലാതെ ഉപദ്രവിക്കുന്ന അധ്യാപകര്‍,ശാരീരികമായും മാനസികമായും..
മാതാ പിതാക്കളും അങ്ങിനെ തന്നെ.
കുട്ടികളുടെ ഇടയിലെ ആത്മഹത്യ തന്മൂലം ഏറ്റവും കൂടുതലും അവിടെയാണ് .
അവിടെ തുടങ്ങിയ ഒരു തുറന്ന സ്കൂള്‍..
അവിടെ പഠിക്കാന്‍ പോകുന്ന ടോട്ടോച്ചാന്‍ എന്നാ മിടുക്കിയുടെ കഥയാണ്‌ അത്.
അവള്‍ ചെല്ലുന്ന അന്ന് തന്നെ അവിടെ ചപ്പു ചവറുകള്‍ ഇടുന്ന കുഴിയില്‍ അവളുടെ മോതിരം പോകുന്നു.
അവള്‍ കുഴിയില്‍ ഇറങ്ങി ചപ്പു ചവറുകള്‍ മുഴുവന്‍ വലിച്ചു മുകളിട്ട് തപ്പുകയാണ്‌ .
പ്രധാന അദ്ധ്യാപകന്‍ അപ്പോള്‍ ആ വഴി വന്നു.അവിടം മുഴുവന്‍ ഒരു കാലാസു വനം ആയി കഴിഞ്ഞു എന്നോര്‍ക്കണം.
അങ്ങേരു കാര്യം ചോദിച്ചു.അവള്‍ കാര്യം പറഞ്ഞു.
കിട്ടിയാലും ഇല്ലെങ്കിലും ഇത് മുഴുവന്‍ തിരിച്ചു കുഴിയില്‍ ഇട്ടിട്ടു വേണം കേട്ടോ പോകാന്‍..
എന്നായിരുന്നു അങ്ങേരുടെ മറുപടി.
വിദ്യാഭ്യാസ രംഗത്ത് ലോകത്തെ മുഴുവന്‍ സ്വാധീനിച് ഒരു നല്ല പുസ്തകം ആണത്.
കുട്ടികളുടെ മനസ്സില്‍ കൂടി പോകുന്ന ചിന്തകള്‍..
അത് വളരെ ബാലിശ എന്ന് നമുക്ക് തോന്നും..
എന്നാല്‍ അവര്‍ക്ക് അത് യധാര്തമാണ്.
നമ്മള്‍ അത് മനസിലാക്കാന്‍ പരാജയപ്പെടുന്നു .
കുട്ടിയുടെ കണ്ണില്‍ കൂടി ലോകം കാണാന്‍ ഉള്ള ശ്രമം
നിങ്ങള്‍ നിശ്ചയമായും അത് വായിക്കണം
by

Tetsuko Kuroyanagi

ഭാരത പര്യടനം----..kutti krishna marar


ഭാരത പര്യടനം----..kutti krishna marar

ദുര്യോധനന്റെ ശരികള്‍..
ആശ്രിത സ്നേഹം ..
പിതൃ സ്നേഹം
സഹോദരീ സ്നേഹം..
അമ്മയോടുള്ള ആദരവ് ..
ഗദാ യുദ്ധ വീരന്‍ എന്നാ അഹങ്കാരം .
കര്‍ണനോടുള്ള അഗാധമായ സ്നേഹം..
സഭയില്‍ ആക്ഷേപിക്കപെടുമ്പോള്‍
സംശയം ഇല്ലാതെ ഒരു കുടം വെള്ളം കൊണ്ട് വന്നു
അവനെ അംഗ രാജാവായി വാഴിക്കുന്ന വിശാലത.
.തരളത.
അന്ത്യ യുദ്ധത്തില്‍ ഭീമന്‍ നിയമം തെറ്റിച്ചു തുടക്കടിച്ചു വീഴ്ത്തുമ്പോള്‍..
ആ മഹാ പടയാളിയുടെ ശരീരത്തിലേക്ക് ദേവന്മാര്‍ പുഷപ്പ വൃഷ്ട്ടി അര്‍പ്പിച്ചു
ദേവകള്‍ പുഷപ്പ വൃഷ്ട്ടി അര്ച്ചിക്ക വിധം എങ്ങിനെ ദുര്യോധനന്‍ ഒരു വീര യോധാവായി
എന്നാണു ഭാരത പര്യടനം നമ്മോടു പറയുന്നത്
.മഹാ ഭാരതത്തെ
നിസംഗമായി
പക്ഷം പിടിക്കാതെ നോക്കി കാണുന്നു മാരാര്‍
വായിചിരികെണ്ടുന്ന ഒരു പുസ്തകം

Thursday, December 16, 2010

ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍



ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍

ഇന്നലെ രാത്രി മൂന്നു മണി വരെ ഇരുന്നു വായിച്ചു തീര്‍ത്ത നോവല്‍
ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ ...
പണ്ട് മാതൃഭൂമിയില്‍ വന്നിരുന്നു ..
കന്നഡ നോവല്‍..
ശ്രീകൃഷ്ണ ആലനഹള്ളി
എഴതി..
എ .വി എം.നാരായണന്റെ വിവര്‍ത്തനം
ഉറക്കം കളഞ്ഞു വായിക്കണം എങ്കില്‍..
അതിനു അത്ര ആകര്‍ഷണം ഉണ്ടാവും എന്ന്
ഒരു ലിങ്ങായത്തു കാരനായ ഗ്രാമീണ കര്‍ഷകന്റെ ജീവിതത്തിലെ
വിവിധ വഴി തിരിവുകള്‍
മഴയെ മാത്രം ആശ്രിയിച്ചു വിളവിറക്കുന്ന ഗ്രാമീണരുടെ ഒരു പ്രതിനിധി
ആദ്യത്തെ ഹോട്ടല്‍ തുടങ്ങുന്നു..
ഒരു പെണ്ണുമായി പ്രണയത്തില്‍ ആകുന്നു..
ഭാര്യയുടെ എതിര്‍പ്പ് കണക്കകാതെ അവളെ വിവാഹം കഴിച്ചു ജാതിയില്‍ ചേര്‍ത്ത് ഭാര്യ ആക്കുന്നു..
എല്ലാ സ്വത്തും ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും കൊടുത്തു..
രണ്ടാം ഭാര്യയും ഒത്തു
സ്വപ്ന സദൃശം ആയ ഒരു ..
ജീവിതം
അസൂയക്കാര്‍ ഹോട്ടല്‍ തീ വയ്ക്കുന്നു..
പിന്നെ ഗ്രാമത്തില്‍ കിണറു കെട്ടാന്‍ കരാര്‍ പണി
വീണ്ടും വീട് വച്ചു..
ജീവിതം പച്ച പിടിച്ചപ്പോള്‍
dynamite പൊട്ടി..
കണ്ണുകള്‍ക്ക്‌ കാഴ്ച ഇല്ലാതാവുന്നു..
അവള്‍ പഴയ വള കച്ചവടത്തിന് പോകുന്നു
ഗ്രാമത്തിലെ ഒരു വിജന സ്ഥലത്ത് വച്ചു ഒരു പഴയ വില്ലന്‍
അവളെ ബലാല്‍സംഗം ചെയ്യുന്നു...
അങ്ങിനെ..
കിണറ്റില്‍ മുങ്ങി പാത്രങ്ങള്‍ എടുത്തു കൊടുക്കുന്ന വീരന്‍
പാമ്പുകളെ പിടിച്ചു വിഷ പല്ല് പറിച്ചു കളഞ്ഞു കളിപ്പിക്കുന്ന ധീരന്‍
ഗ്രാമത്തിലെ ഏക വിഷ ഹാരി...
നല്ല ഒരു ഗായകന്‍..നല്ല ഒരു മനുഷ്യന്‍
അയാളുടെ ജീവിതത്തിലെ
വിവിധങ്ങളയാ ദശ സന്ധികള്‍..
മനോഹര വായന അനുഭവം തരുന്ന ഒരു നോവല്‍
എരിവും പുളിയും മധുരവും..
കയ്പും ..
എല്ലാം വേണ്ടത്ര അളവില്‍ ഉണ്ട് താനും
ഈ ഇടെ വായിച്ചതില്‍ കൊള്ളാവുന്ന ഒരു നോവല്‍

നക്ഷത്രങ്ങളെ കാവല്‍

പദ്മ രാജന്റെ എന്നെ വളരെ ആകര്‍ഷിച്ച രണ്ടു നോവലുകള്‍ ഉണ്ട്..
ഒന്ന് മരിക്കുന്നതിനു കുറച്ചു മുമ്പ് മാതൃഭൂമിയില്‍ വന്ന
പ്രതിമയും രാജ കുമാരിയും ..
അതിലും വളരെ മുന്‍പ് കുംകുമം വാരികയില്‍ വന്ന..
നക്ഷത്രങ്ങളെ കാവല്‍

വിഷയ ലമ്പടന്‍ ആയ പ്രഭു..
അവന്റെ ദുര്‍ നടപടികള്‍ അറിയാതെ അവനെ സ്നേഹിച്ച കല്യാണി കുട്ടി..
അച്ഛനില്ലാത്ത അവള്‍ അല്പവും ഭയക്കാതെ സിംഹത്തിന്റെ ഗുഹയില്‍ ചെല്ലുകയാണ്..
മൂന്നു വേശ്യകളും ആയി ധൂര്തടിച്ച ഒരു രാത്രിക്ക് ശേഷം ..
മുല്ല പൂ പോലെ സുന്ദരി ആയ കല്യാണി കുട്ടിയും

മുഴുകുടിയന്‍ ആയ അവനെ അവള്ക്ക് താങ്ങാന്‍ ആവുന്നില്ല ..
കൂടെ ഉറങ്ങിയ അനേകം പെണ്ണുങ്ങളില്‍ ഒരുവള്‍ എന്നെ നിലയില്‍ അവളെ അവന്‍ ഉപേക്ഷിക്കുംപോഴും അവള്‍ക്കു കൂസലില്ല..

സുന്ദരിയും നല്ലവളും ആയ തന്റെ ഒരു കൂട്ടുകാരിയെ തന്നെ
പ്രഭു വിവാഹം കഴിക്കാന്‍ തീരുമാനികുകയും ചെയ്തത്..
എന്നാല്‍ വിവാഹ ശേഷം അവള്‍ മരിക്കുന്നു
സ്വത്തുക്കള്‍ മുഴുവന്‍ കയ്യടക്കി വച്ചിരുന്ന അമ്മാവന്റെ കയ്യില്‍ നിന്നും അവള്‍ കൂസലില്ലാതെ എല്ലാം തിരിച്ചു വാങ്ങുകയാണ്...
സംശയം ഇല്ലാതെ കുടുംബം നടത്തുന്നു
എന്നാല്‍ വിധി ..
കല്യാണി ക്കുട്ടിയെ
അവള്‍ ഈറ്റവും വെറുക്കുന്ന പ്രഭുവിന്റെ ഭാര്യാ പദവിയില്‍ തന്നെ എത്തിക്കുകയാണ്..
അവിടെ വച്ച് അവനെ കാര്‍ന്നു തിന്നുന്ന ഒരു മഹാ അര്‍ബുദം..
അവന്റെ രണ്ടാനച്ചന്‍..
അയാളെ അവള്‍ കണ്ടെത്തുന്നു..
മന ശക്തിയും..ആത്മ വിശ്വാസവും ഉള്ള കല്യാണി കുട്ടി
രണ്ടാനച്ഛന്റെ നീളുന്ന കൈകളില്‍ നിന്നും തന്നെയും,
അയാള്‍ക്ക്‌ വെറും അടിമയായി പോയ തന്റെ ഭാര്താവിന്യും രക്ഷിചെടുക്കുന്നു..
അതിനു അവള്‍ വലിയ വില കൊടുകേണ്ടി വന്നു..
ധൈര്യവും ചന്കൂട്ടവും..
ആത്മാഭിമാനവും ഉള്ള സ്ത്രീയുടെ ഒരു പ്രതീക മാണ് കല്യാണി കുട്ടി ..

തനിക്കിഷ്ട്ടമില്ലാത്ത വര്‍മ്മയെ ആട്ടി ഓടിക്കാന്‍ ഒരു ഭയവും ഇല്ല..
ശിശുവിനെ പോലെ ദുര്‍ബലന്‍ ആയ ഭര്‍ത്താവിന്റെ ജീവിതത്തിലെ തിരുത്തല്‍ ശക്തിആകാന്‍ കഴിഞ്ഞെപ്പോഴും അവള്‍ അഹങ്കരിക്കുന്നില്ല ..
ഒരു മുറിയില്‍ ആര്‍ക്കും വേണ്ടാതെ അടച്ചു കിടന്നിരുന്ന പ്രഭുവിന്റെ അമ്മയെ അവള്‍ കുടുംബത്തിലേക്ക് കൊണ്ട് വരുന്നു..
നീചനും ദുഷ്ട്ടനും ആയ വര്‍മ..
നാണിച്ചു തല കുനിച്ചു പടി ഇറങ്ങുന്നു..
പെണ്ണായാല്‍ എങ്ങിനെ ആവണം..
എന്ന് ചോദിച്ചാല്‍
നിസംശയം നമുക്ക് കാണിക്കാന്‍ പാകത്തില്‍ കാച്ചി കുറുക്കി ഉണ്ടാക്കിയ ഒരു നായിക

Wednesday, December 15, 2010

ഇനി ഞാന്‍ ഉറങ്ങട്ടെ

പി .കെ ബാലകൃഷ്ണന്‍
മഹാ ഭാരതം
അതിന്
ഭാഷ്യം ചമക്കാത്ത കവികള്‍..
സാഹിത്യകാരന്മാര്‍..
ഭാരതീയ സാഹിത്യത്തില്‍ കുറവാണ്..
കാളിദാസന്‍ മുതല്‍...
ഇങ്ങു നമ്മുടെ കര്‍ണന്‍ വരെ..
ഇനി ഞാന്‍ ഉറങ്ങട്ടെ ..
അതില്‍ പ്രത്യേകം..
എടുത്തു പറയേണ്ടി
വരും
ഭാഷയില്‍ ഒരു നില്പില്ലാതെ പ്ലൂട്ടോ പോലെ ഒരു നില നില്‍പ്പില്ലാത്ത ഒരു കൃതിയും..
ചില നിരൂപണങ്ങളും ആയി കഴിഞ്ഞിരുന്ന ഒരു
കഥാകാരനെ കാവ്യ കുതുകികളുടെ പ്രിയന്‍ ആകിയത്..
ഈ പുസ്തകം ആണ്

ദ്രൌപദി

താമര പൂവിന്റെ ഗന്ധമാര്‍നവള്‍..
ഇരുണ്ട മേനിയാള്‍...
കരിം കുഴലി ..
അഞ്ചു പുരുഷമാരെ വേട്ടു പാഞ്ചാലി ആയവള്‍ ...
എന്താണവളുടെ മനോ ചിന്തകള്‍

കര്‍ണന്റെ ഒരിക്കലും പറയാത്ത
ആരും അറിയാത്ത ആയ പ്രണയം..
ദ്രൌപദി യോടുള്ള അഗാധം അയ്‌
പ്രണയം..
അതിന്റെ കഥ കൂടി ആണിത്

ഭാരത യുദ്ധം ഇവളുടെ വള കിലുങ്ങും പോലുള്ള
പൊട്ടി ചിരിയില്‍ നിന്നും ഉണ്ടായതാണോ എന്ന് പോലും സംശയിക്കാം.

കീചകനെ മോഹിപ്പിച്ചവള്‍...
ഇതിഹാസമായ കഥയില്‍..
നായിക..

സദസ്സില്‍ വസ്ത്രം അഴിച്ചപ്പോള്‍..
സാക്ഷാല്‍ കൃഷ്ണന്‍ വന്നു മാനം കാത്തവള്‍..



സഭയില്‍ വില്ലോടിച്ചവന്‍ കര്‍ണന്‍..
എന്നാല്‍ അവനെ വരിക്കാന്‍ അവള്‍ ഒരുക്കം
ആയിരുന്നില്ല
അപഹാസ്യനായി
അംഗ പുത്രന്‍ പടി ഇറങ്ങി..
അവള്‍ കാത്തത്..പ്രണയിച്ചത്‌
വില്ലാധി വീരനായ അര്‍ജുനനെ ആയിരുന്നു..
വില്ലോടിച്ച്‌ അവളെ അര്‍ജുനന്‍ അവളെ പരിണയിച്ചു
ദേവനെ പോലെ സുന്ദരന്നായ ഭര്‍ത്താവിനൊപ്പം അവള്‍ പടി ഇറങ്ങുകയാണ്..
എന്നാല്‍ അര്‍ജുനന്‍ അല്ല അവളെ ആദ്യം പ്രാപിച്ചത്..
അവള്‍ അഞ്ചു പേരുടേയും ഭാര്യ ആവേണ്ടി വരികയാണ്..
സ്നേഹിക്കാത്ത പുരുഷന്മാരോടൊപ്പം ഉറങ്ങേണ്ടി വരുന്ന സ്ത്രീയുടെ നിസഹായത..
ദുസഹമായ വിരഹ വേദന മൂലം അവള്‍ ഉരുകുക തന്നെയാണ്
അര്‍ജുനനെ കൂടതല്‍ സ്നേതിച്ചതാണ്‌ പാഞ്ചാല പുത്രിയുടെ ശാപം..
ആ വേദനയുടെനോവിന്റെ കഥയാണ്..
ഈ പുസ്തകം
ആപല്‍ ഖട്ടങ്ങള്‍ ...
അപ്പോഴൊന്നും ഈ വീര ശൂര പരാക്രമികള്‍ അവളെ സംരക്ഷിച്ചുവോ..
അതുമില്ല..എല്ലാ സമയത്തും..
അവള്‍ പൂര്‍ണ വിശ്വാസം അര്‍പിച്ചത് കൃഷണനില്‍ മാത്രം
ഭാരത യുദ്ധ സമയത്ത് അവള്‍ ഭയന്നതു ...
തന്നെ ..മോഹിക്കുന്ന, കാമിക്കുന്ന,
കര്‍ണന്‍ അര്‍ജുനനെ കൊല്ലുമോ എന്നായിരുന്നു ...
കൌരവര്‍ യുദ്ധം ജയിച്ചിരുന്നു എങ്കില്‍ അവള്‍ കര്‍ണന്റെ സ്വത്തായി തീരുമായിരുന്നു താനും
മഹായാന സമയത്ത്ആശ്വാസ പൂര്‍വ്വം അവള്‍ കൊതിക്കുകയാണ്..
ഇനി ഞാന്‍ ഉറങ്ങട്ടെ..
സമാധാനമായി..
ആരുടേയും ശല്യം ഇല്ലാതെ..
മരണം അവള്‍ക്കു ആശ്വാസം ആണ്
സ്ത്രീയുടെ ..
മഹാ റാണി ആയിട്ട് പോലും..
ഭാരത വര്‍ഷത്തിലെ ഏറ്റവും പുകള്‍ പെറ്റ വീരന്മാരുടെ ഭാര്യ ആയിട്ട് പോലും
അവള്‍ അനുഭവികേണ്ടി വരുന്ന..
പൊള്ളുന്ന അപമാനങ്ങള്‍..
നിന്ടകള്‍..
എഴുത്തിന്റെ നൈസര്‍ഗികത കൊണ്ടു നമ്മെ തരളിതര്‍ ആക്കുന്ന ഒരു മനോഹര രചന
നിര്‍ബന്ദം ആയും വായിചിരികേണ്ട ഒരു പുസ്തകം