ചിദംബര സ്മരണകൾ
ബാലചന്ദ്രൻ ചുള്ളിക്കാട്
ഈ പുസ്തകം വായിച്ചപ്പോൾ മുതൽ അതിനെ കുറിച്ച എഴുതണം എന്ന് തോന്നിയതാണ് ..പല തിരക്കുകൾ കാരണം മാറ്റി വച്ച് എന്നതാണ് സത്യം .
ചുള്ളിക്കാടിനും എനിക്കും ഇടയിൽ ഒരു പൊതു സുഹൃത്തുണ്ട്..ഞങ്ങൾ ഏതാണ്ട് സമപ്രായക്കാരും ആണ് ..
1980കൾ .... ചുള്ളിക്കാട് കയറി വരുന്ന സമയമാണ് ..ജോലി ഒന്നും ആയിട്ടില്ല..കൂടെ പഠിക്കുന്ന വിജയ ലക്ഷ്മിയെ കല്യാണം കഴിക്കുകയും ചെയ്തു.ഒരു വിധം നന്നായി മദ്യപിക്കും ..വീട്ടുകാരുമായി യോജിച്ചു പോകാനാത്ത പ്രകൃതം ..അലഞ്ഞു നടക്കും
കൂട്ടുകാർക്കെല്ലാം വലിയ സഹതാപമാണ്.കവിതകൾ അതിന്റെ സ്ട്രക്ചർ കൊണ്ടോ ആശയം കൊണ്ടോ അത്ര മഹത്തൊന്നും ആയിരുന്നില്ല എങ്കിലും..കവി അരങ്ങുകളിൽ കവി അത് ചൊല്ലുന്ന രീതി അതീവ ആകര്ഷകമായിരുന്നു ..നല്ല ആഴമുള്ള സ്വരം..ആലപിക്കുന്നതിലെ ആത്മാർഥത ..ഇതെല്ലാം ചുള്ളിക്കാടിനെ കവി അരങ്ങുകളിൽ പ്രിയ സാന്നിധ്യമാക്കി ...എങ്കിലും ജീവിതം കഷ്ടപ്പാട് തന്നെ..
ഈ കാലഘട്ടമാണ്..ഈ പുസ്തകത്തിലെ ഏറ്റവും നോവിക്കുന്ന ഓർമ്മകൾ
ചിദംബരം ക്ഷേത്ര സമുച്ചയത്തിൽ അനാഥനെ പ്പോലെ ജീവിയ്ക്കുന്ന കവി ഒരു നോവിയ്ക്കുന്ന ഓർമ്മയാണ്
മക്കൾ ഉപേക്ഷിച്ച അച്ഛനും അമ്മയും ..ഒരാൾ വേറൊരാൾക്ക് താങ്ങും തണലും ആവുന്ന കാഴ്ചയും ..മറ്റനേകം ഹൃദയ സ്പൃക്കായ കാഴ്ചകളും ഈ പുസ്തകത്തെ ചേതോഹരമാക്കുന്നു
ആസിഡ്ഡ് പോലെ സത്യശാന്തവും നീറ്റലുണ്ടാക്കുന്നതുമായ തുറന്നെഴുത്ത് പലപ്പോഴും ദേഷ്യം പിടിപ്പിക്കുന്നതുമാണ്
പ്രിയ ഗുരു കുരീപ്പുഴ ശ്രീകുമാറിനെ കുറിച്ച ഒരു വിവരണം ഉണ്ടിതിൽ.ബസ് സ്റ്റോപ്പിൽ ഒരാൾക്ക് വേണ്ടി കവിത ആലപിക്കുന്ന കവിയെക്കുറിച്ച ചുള്ളിക്കാട് എഴുതിയിരിക്കുന്നു .വായിച്ചപ്പോൾ കുരീപ്പുഴയോടുള്ള സ്നേഹം ഒന്ന് കൂടി വർധിച്ചു
എന്നാൽ ശിവാജി ഗണേശന്റെ അഭിനയം കണ്ടു പേടിച്ചു മൂത്രം പോയി എന്ന് പഴയ ഒരു നക്സൽ എഴുതിയത് വായിച്ചു വിശ്വാസം വന്നില്ല.
ചുള്ളിക്കാട് എഴുതിയത് കൊണ്ടും അരവിന്ദൻ സിനിമ എടുത്തത് കൊണ്ടും ചിദംബരം ക്ഷേത്രം വല്ലാതെ ഇഷ്ട്ടമായിരുന്നു.അത് കൊണ്ട് രണ്ടു പ്രാവശ്യം പോയിട്ടുണ്ട്.ഇനിയും പോവുകയും ചെയ്യും.അത്ര മനോഹരമാണ് ആ അമ്പലം
ഓണത്തിന്റെ അന്ന് ആഹാരത്തിനായി യാചിക്കുന്ന ചുള്ളിക്കാട് ഒരു വല്ലാത്ത നോവാണ് മനസ്സിൽ ബാക്കി വയ്ക്കുന്നത്
ഒന്ന് പറയാം..കാശ് കൊടുത്ത് പുസ്തകം വാങ്ങിയിട്ട് നഷ്ട്ടമായി എന്ന് തോന്നാത്ത നല്ല പുസ്തകങ്ങളിൽ ഒന്നാണ് ഇത്

No comments:
Post a Comment