ഡെസ്റ്റോവ്സ്ക്ക്കി റഷ്യൻ എഴുത്തുകാരിൽ എനിക്കേറ്റവും ഇഷ്ട്ടപെട്ട ഒരാൾ ആണ്..താനും വ്യക്തിയും തമ്മിലുള്ള അതി തീക്ഷ്ണമായ പോരാട്ടമാണ് ഓരോ ഡെസ്റ്റോവ്സ്ക്ക്കി നോവലുകളും അധമ ബോധത്തിന്റെ..കുറ്റ ബോധത്തിന്റെ..സ്വയ നിന്ദയുടെ എല്ലാം ജ്വലിക്കുന്ന ആൾ രൂപങ്ങൾ ആണ് കഥാപാത്രങ്ങൾ പലപ്പോഴുണ്..റഷ്യയുടെ അശാന്തമായ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒരു നേർ ചിത്രം കൂടിയാണ് ഇത് ..
ക്രൈം ആൻഡ് പണിഷ്മെൻറ് (കുറ്റവും ശിക്ഷയും )
വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവൽ ആണ്..എളുപ്പ വായനക്ക് വഴങ്ങി തരില്ലെങ്കിലും നോവൽ ചരിത്രത്തിലെ ഒരു ക്ലാസിക് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം..ശരി എന്ത് തെറ്റ് എന്ത്..കൊലപാതകം ..പാപമോ ..നല്ലതോ..അതാണ് ഈ നോവലിന്റെ പ്രമേയം..ക്രൂരയായ ഒരു പണം പലിശക്കാരിയെ കൊല്ലാൻ ആഗ്രഹിക്കുന്ന നായകൻ..അങ്ങേരുടെ പേര് ഓർക്കുന്നില്ല..കൊന്നാൽ പാപമാകുമോ എന്ന ചിന്ത അയാളെ വേട്ട ആടുന്നു..കൊന്നു അവരുടെ സ്വത്തു വാഹകൾ എടുത്തു സമൂഹത്തിനു നമ ചെയ്യാം എന്ന് വിചാരിക്കുന്നു ..സ്വയം തീരുമാനത്തിൽ ഏതാണ് കഴിയുന്നില്ല ആത്മഹത്യ ചെയ്യാൻ കഴിയുന്നത് ധീരമായ പ്രവർത്തി ആണെന്നും ഇയാൾ കരുതുന്നു..
ഗ്യാമ്പ്ലെർ (ചൂതാട്ടക്കാരൻ )
ഏതാണ്ട് ഇതേ സമയം തന്നെ എഴുതി മറ്റൊരു നോവൽ ആണ് ചൂതാട്ടക്കാരൻ .ഒരു പക്ഷെ നമുക്ക് എഴുത്തുകാരനെ മറ നീക്കി കാണാൻ കഴിയുന്നത് ഈ നവലിൽ ആണ്.സ്വയം ഒരു കടുത്ത ചൂതാട്ടക്കാരൻ ആയി തീർന്നിരുന്നു അദ്ദേഹം അപ്പോഴേക്കും..ചെറു ജയങ്ങൾ തരുന്ന ഹര്ഷോന്മാദം..വലിയ പരാജയങ്ങൾ നൽകുന്ന തീരാ നഷ്ട്ടങ്ങൾ..കട ക്കെണി..എല്ലാം വിറ്റു തുലച്ചു അധമർണ്ണൻ ആകുന്ന വ്യക്തിയുടെ പരാജയ ബോധം..ചൂത് കളിക്കാരനെ നിയന്ത്രിക്കുന്ന ആ ശക്തി എന്താണ്..സ്വയം കൊല ചെയ്യുന്നതിന് തുല്യമായ ആ കൊടുമ..വിഷം പാനം ചെയ്യുന്നത് പോലെ മദ്യപിക്കുന്നത് പോലെ തന്നെ ഉന്മത്തനാക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു..ശരിയാവാം.ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകത്തിന്റെ തിരശീല നീങ്ങുന്നത് ഈയൊരു ഡെസ്റ്റോവ്സ്ക്ക്കിയിലേക്കാണ് ...എല്ലാം നശിപ്പിച്ചിട്ടും വീണ്ടും വീണ്ടും ചൂതാടാൻ ഉള്ള ത്വര അടക്കാൻ ആകാത്ത എഴുത്തുകാരന്റെ ഹൃദയ വ്യഥയാണ് ഒരു സങ്കീർത്തനം പോലെ .എന്ന പുസ്തകം
സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി ചൂത് കളിക്കാൻ പോകുന്ന ഒരാളാണ് ഇതിലെ നായകൻ..അവനു ജയിച്ചു കിട്ടിയ കുറെ പണവും കയ്യിലെടുത്തുഅവൾ അവനെ ഉപേക്ഷിച്ചു പോവുകയാണ്.. ..
സ്നേഹിക്കുന്ന പെണ്ണിനോട് ഞാൻ നിനക്ക് അടിമ എന്ന് പറയുന്ന നായകൻ ..സത്യത്തിൽ ശിലാ ഹൃദയ ആയ അവൾ മൂലം വഞ്ചിക്കപ്പെടുന്നു
ബ്രദർസ് കാരമസോവ് (കരമസോവ് സഹോദരന്മാർ )
ഇതും വായിക്കാൻ അത്ര എളുപ്പമുള്ള പുസ്തകമല്ല ..ഫിലോസഫി ..ധാർമികത..പാപം പുണ്യം ..ശരി തെറ്റ്..ഇവ അഗാധമായി വിശകലനം ചെയ്യപ്പെടുന്നു ഈ പുസ്തകത്തിൽ .അലസനയം സുഖിമാനുമായ മൂത്ത മകനും..നിരീശ്വരവാദിയും..റെബെലും ആയ രണ്ടാമത്തെ മകനും..പിന്നെ ജാര സന്തതിയും..അങ്ങിനെ മൂന്നു മക്കൾ..അവരെ ചുറ്റി പറ്റിയാണ് ഈ കഥ പോകുന്നത്..
ഒരു സങ്കീർത്തനം പോലെ സത്യത്തിൽ കഥാകാരനെ അല്ല ഹൈ ലൈറ്റ് ചെയ്യുന്നത് ..
മറിച്ചു റഷ്യയിലെ ആദ്യ സ്‌റ്റെനോഗ്രാഫർ ആയ അന്നയെയാണ് കേന്ദ്ര കഥ പത്രമാക്കിയിരിക്കുന്നതു.
.തന്റെ ഒൻപതു വർഷത്തെ മുഴുവൻ എഴുത്തുകളുടെ അവകാശവും ഫയഡോർ ഒരു പ്രസിദ്ധീകരണ ശാലയ്ക്ക് നൽകുകയാണ്.
അവരാണ് അദ്ദേഹം പറയുന്നതെല്ലാം എഴുതി എടുത്തു ചിട്ടപ്പെടുത്തി ശരിയാക്കാൻ ആയി അന്നയെ അയക്കുന്നത്..അന്ന സത്യത്തിൽ കഥാകാരനെ ഹൃദയം തുറന്നു സ്നേഹിക്കുന്നുണ്ട്
എപ്പിലെപ്റ്റിക് ആണ് ഫയഡോർ ..ബോധാബോധങ്ങളുടെ ..ഇടയിൽ അന്നയെ അയാൾ അറിയുന്നുണ്ട്..അതിനും അപ്പുറം..അന്ന ഒരു തണലോ..വിശ്രമം കേന്ദ്രമോ..ആശയോ ആശ്രയമോ..പ്രണയമോ ഒന്നുമല്ല ഫയദോറിനു
ഒരു കാലഘട്ടം കഴിയുമ്പോൾ ഫയദോർ ചൂത് കളി ഉപേക്ഷിക്കുന്നു ..പിന്നീട് റഷ്യയിലെ ഏറ്റവും പോപുലർ ആയ എഴുത്തുകാരൻ ആയി അദ്ദേഹം മാറുന്നുണ്ട്
ആ കഥ കൂടി എഴുതാമായിരുന്നു എന്നൊരു പാഠ ഭേദമേ എനിക്കുള്ളൂ
നന്ദി
ശുഭ ദിനം
No comments:
Post a Comment