Monday, October 21, 2013

ഘോഷയാത്ര

ഘോഷയാത്ര



കുറേക്കാലത്തിനു ശേഷം എന്നെ വല്ലാതെ വല്ലാതെ ആകര്ഷിച്ച
ഒരു പുസ്തകം വായിച്ചു 
നമുക്കധികം പരിചയമില്ലാത്ത ഒരു പത്ര പ്രവർത്തകൻ 
ടി ജെ എസ ജോർജ് 
അദ്ദേഹത്തിന്റെ ഓർമ്മകൾ 
ഘോഷയാത്ര 


അതത്ര ശരിയായ രീതിയിൽ അല്ല അടുക്കിയിരിക്കുന്നത് 
എന്നാൽ ഒരു കാല ഘട്ടത്തിലെ 
ഭാരതീയ പത്ര ചരിത്രം കൂടെ ഭാരത ചരിത്രവും 
നമ്മുടെ മുന്നിൽ ചുരുൾ നിവരുന്നത്‌ 
അത്ര മനോഹരമായാണ്
ബാൽ താക്കറെ എങ്ങിനെ സൌമ്യനായ ഒരു പത്ര പ്രവർത്തകനിൽ നിന്നും
ബോംബെയെ ഇളക്കി മറിച്ച ഒരു നേതാവായ കഥ നമുക്കിതിൽ വായിക്കാം 




 
എന്ന് തുടങ്ങി
നമ്മൾ അറിയാത്ത ഒത്തിരി ഒത്തിരി കഥകൾ 
പ്രശസ്തരായ പത്രാധിപന്മാർ .
.പത്രങ്ങൾ അവരുടെ പരാജയങ്ങൾ ,ജയങ്ങൾ ..
ആ കഥകൾ നമുക്കിതിൽ വായിക്കാം 
പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ 
അവരുടെ ജീവിതത്തിലെ കോളിളക്കം ഉണ്ടാക്കിയ സംഭവങ്ങൾ 
അങ്ങിനെ എല്ലാം കൊണ്ട്സം ഭവ ബഹുലമാണ് ഈ ജീവിത കഥ 
കേരളത്തിനു വെളിയിൽ ജോലി ചെയ്തത് കൊണ്ടു
മലയാളികൾ ഈ പത്ര പ്രവർത്തകനെ വേണ്ടത്ര അറിഞ്ഞില്ല 
എന്നതാണ് വാസ്തവം 





 
പാട്നയിൽ സെർച്ച് ലൈറ്റ് 
എന്നൊരു പത്രത്തിന്റെ പത്രാധിപർ ആയി ജോലി ചെയ്യുന്ന കാലം 
ജോര്ജിന് അന്നത്തെ പത്ര നിയമങ്ങൾ അത്ര അറിയുമായിരുന്നില്ല 
മജിസ്രെട്ടു ജന ക്കൂട്ടത്തിനു നേരെ വെടി വച്ചു .
അത് റിപ്പോർട്ട്‌ ചെയ്തതിനു ,
അവർ പത്രത്തിനും പത്രാധിപർക്കും എതിരെ കേസെടുത്തു 
പത്രാധിപരെ ജയിലിൽ അടച്ചു 
സംഭവം നടന്നത് ബീഹാറിൽ 
ഭാരതം മുഴുവൻ ഇളക്കി മറിച്ച ആ കേസിൽ
ജോർജിന് വേണ്ടി ഹാജരായത്
വി കെ കൃഷ്ണ മേനോൻ ആയിരുന്നു 
എന്ന് കൂടി ഓർക്കുമ്പോൾ ആണ്
നമുക്കതിന്റെ പ്രാധാന്യം കൂടുതൽ മനസിലാവുക 
അൻപതിനായിരം പേരാണ് ജയിലിൽ നിന്നും നമ്മുടെ ജോര്ജിനെ 
സ്വീകരിച്ചു ജാഥയായി കൊണ്ടു പോയത് 
ജയിൽ അനുഭവങ്ങൾ ഒറ്റ വാചകത്തിൽ നമുക്ക് വേണമെങ്കിൽ ഒതുക്കാം 
"ഒറ്റ രാത്രി കൊണ്ട് എനിക്ക് പ്രായപൂർത്തി ആയി "





മൊറാർജി ദേശായി കൊണ്ട് വന്ന മദ്യ നിരോധത്തെ 
അപലപിക്കാൻ ജോര്ജിന് വാക്കുകൾ പോരാ 
മദ്യപന്മാർ തമ്മിൽ യാതൊരു സംശയവും ഇല്ലാതെ
പരസ്പരം സഹായിക്കുന്ന ഒരു കഥ ഇതിൽ ഉണ്ട് 
ജോര്ജു സ്ക്കൊച്ചു വിസ്കി അതേവരെ കുടിചിട്ടില്ലയിരുനു
ആരോ ഒരു കുപ്പി കൊടുത്തു 
അതൊരു കൂട്ടിൽ ആക്കി നഗരത്തിലെ ഒരു റോഡിൽ കൂടി നടക്കുമ്പോൾ
കുപ്പി കൂടിൽ നിന്നും ഊർന്നു 
റോഡിൽ വീണു വലിയ ശബ്ദത്തോടെ പൊട്ടി 
യുവാവായ ജോര്ജു ആകെ ഭയന്നു പോയി .
പോലീസ് വന്നു അറസ്റ്റു ചെയ്തു അകത്തിടാവുന്ന കുറ്റം 
ഒരു മിനിട്ട്പോലും എടുത്തില്ല 
വഴി വക്കിൽ നിന്നും രണ്ടു മൂന്നു പേർ വന്നു വെള്ളം കൊണ്ടു സ്ഥല കഴുകി 
കുപ്പി ചില്ലുകൾ തൂത്തു വാരി സ്ഥലം കാലിയാക്കി 
ഇപ്പോൾ ബിവരെജിനു മുന്നില് അടങ്ങി ഒതുങ്ങി നില്ക്കുന്ന കേരളീയ കുടിയന്മാരുടെ സഹകരണം 
അതിനെ ക്കുറിച്ച് എഴുതപെട്ട ആദ്യത്തെ വീര ഗാധയാണിത് എന്ന് വേണമെങ്കിൽ പറയാം 



 
"നത്തോലി ഒരു ചെറിയ മീനല്ല "
എന്നും ഈ പുസ്തകത്തിൽ പറയുന്നുണ്ട് എന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ 

അങ്ങിനെ തന്നെ ഇതിൽ എഴുതിയിട്ടുണ്ട് 

 
കൂടുതൽ എഴുതാൻ എനിക്ക് സമയമില്ല 
വേണമെങ്കിൽ ഡി സി ബുക്സ് എഴുതിയ ഈ പുസ്തകം 
വാങ്ങി വായിക്കുക 

 
നഷ്ട്ടം വരില്ല 
അത്ര അറിവും വിജ്ഞാനവും പകരുന്ന പുസ്തകമാണിത്
മനോഹരമായ തെളിഞ്ഞ ശൈലിയും അറിയാതെ ചിരിച്ചു പോകുന്ന നർമ്മവും 
രസകരമായ പുസ്തകം

3 comments:

  1. വായിച്ചിട്ടില്ല എന്നു തോന്നുന്നു...വായിക്കണം......

    ReplyDelete