The Kite Runner
Khaled Hosseini
ഖാലിദ് ഹോസേനി ഒരു അഫ്ഗാൻനോവലിസ്റ്റ് ആണ്
ഖാലിദ് ഈ പുസ്തകം എഴുതുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ എന്ത് നടക്കുന്നു എന്ന് ലോകത്തിനു അറിയുമായിരുന്നില്ല.
ഖാലിദ് ഈ പുസ്തകം എഴുതുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ എന്ത് നടക്കുന്നു എന്ന് ലോകത്തിനു അറിയുമായിരുന്നില്ല.
ലോക ഭൂപടത്തിൽ റഷ്യയോട് ചേർന്ന് നിന്ന അതി വേഗം അഭിവൃദ്ധിയിലേക്ക് കുതിച്ചിരുന്ന ഒരു പർവത രാജ്യമായിരുന്നു അഫ്ഗാനിസ്ഥാൻ.
റഷ്യയുടെ പതനം ഈ മുസ്ലിം രാജ്യത്തെ അശാന്തമാക്കി.അമേരിക്ക താലിബാൻ തീവ്ര വാദികൾക്ക് ആയുധവും സൈന്യവും എല്ലാം നൽകി തങ്ങളുടെ ഒരു പാവ സർക്കാരിനെ അവിടെ പ്രതിഷ്ട്ടിച്ചു .
ആഭ്യന്തര യുദ്ധം കൊണ്ട് വീർപ്പുമുട്ടുന്ന അഫ്ഗാൻ പർവത നിരകളിൽ ഉരുത്തിരിഞ്ഞ ഒരു മനോഹര കഥയാണ് ഇത്
ആഭ്യന്തര യുദ്ധം കൊണ്ട് വീർപ്പുമുട്ടുന്ന അഫ്ഗാൻ പർവത നിരകളിൽ ഉരുത്തിരിഞ്ഞ ഒരു മനോഹര കഥയാണ് ഇത്
താലിബാനെ കുറിച്ച് നമ്മൾ കേട്ട് തുടങ്ങിയതും ഏതാണ്ട് ഇതേ സമയത്തായിരുന്നു
ഖാലിദ് അമേരിക്കയിലേക്ക് കുടിയേറിയ ഒരു അഫ്ഗാൻ ഡോക്ടർ ആണ് യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ രാജ്യത്ത് നിന്നും പാലായനം ചെയ്തു അമേരിക്കയിൽ കുടിയേറി. ഏതാണ്ട് പത്തു വര്ഷത്തിനു ശേഷം എഴുതിയ നോവൽ ആണ് ""കൈറ്റ് റണ്ണർ ""
ഒരു മുടന്തനായ അടിമ.. അലി ..അയാളുടെ മകൻ മുച്ചുണ്ടൻ ഹസൻ ..അവന്റെ യജമാനൻ അമീർ ..
പന്ത്രണ്ടു വയസുള്ള രണ്ടു ബാലകർ
അവരുടെ കഥയാണ്"" കൈറ്റ് റണ്ണർ ""
ഹസാരാ എന്ന ആദി സമൂഹത്തിൽ ജനിച്ചവർ ആണ്അലിയും മകൻ അമീറും
കൂടുതലും ഷിയാ മുസ്ലിമുകൾ ആണ് ഇവർ ഇപ്പോൾ കൂടുതലും
ഹസരകൾ മംഗോളിയൻ വംശജർ ആണ്
മഞ്ഞ തൊലിയും ചപ്പിയ മൂക്കും ചെറിയ ശരീരവും ഉള്ളവർ . നമ്മൾ ഇവിടെ കാണുന്ന നേപ്പാളികളെ പോലെ
ഇറാനിൽ നിന്നും ഇറാക്കിൽ നിന്നും ഒക്കെ എത്തിയ ആര്യ വംശജർ ആയിരുന്നു അമീറും പരമ്പരകളും
അഫ്ഗാനിസ്ഥാനിലെ അറിയപ്പെടുന്ന ധനികനായ വ്യവസായി ആയിരുന്നു അവന്റെ വാപ്പ ബാബാ
ബാബയും അമീറും അലിയും തമ്മിൽ ഉള്ള സ്നേഹത്തിന്റെ കഥകൂടി ആണ് ഈ നോവൽ
രണ്ടു പേര്ക്കും അമ്മ ഇല്ല അമിർ ജനിച്ചപ്പോൾ തന്നെ രക്ത സ്രാവം കൊണ്ട് അമ്മ മരിച്ചു
ഹസന്റെ വാപ്പ അലി വിവാഹം കഴിച്ചത് അമ്മാവന്റെ മകളെ തന്നെയാണ് .എന്നാൽ ഹസൻ ജനിച്ചു കുറച്ചു ദിവസം ആയപ്പോഴെക്കും അവൾ ഗ്രാമത്തിലെത്തിയ ഏതോ നാടോടി ഗായകരുടെ കൂടെ ഒളിച്ചോടി പൊയ്ക്കളഞ്ഞു .ബാലനായ ഹസന്റെ ഏറ്റവും വലിയ അപമാനം ഈ അമ്മയായിരുന്നു
രണ്ടു കുട്ടികൾക്കും മുല കൊടുത്തത് ഒരു ഹസാര സ്ത്രീ തന്നെയായിരുന്നു
അമീറി നോടുള്ള അന്ധമായ സ്നേഹവും ആരാധനയും വിധേയത്ത്വവും..അതായിരുന്നു ഹസന്റെ ജീവിതം
തന്റെ വിനീതനായ ഈ ദാസനെ രണ്ടു പ്രാവശ്യം അമീർ വഞ്ചിച്ചു രണ്ടു പ്രാവശ്യവും ഹസൻ അത് ക്ഷെമിച്ചു..ആ കഥയാണ് ഈ നോവൽ
എപ്പോൾ കുട്ടികളുമായി കളിക്കുമ്പോഴും അമീർ പിറകിൽ ആയി പ്പൊകും ഫുട് ബോൾ ഒന്നും അവനു കളിയ്ക്കാൻ ഒരുതാൽപര്യവും ഇല്ലതാനും തെരുവിൽ കളിക്കുമ്പോൾ കൂടെ ഉള്ള പിള്ളേർ ഉപദ്രവിച്ചാൽ ഹസൻ ആണ് കയറി നിന്ന് തടയുക .ഒരിക്കൽ ഒരു സിനിമ കണ്ടു അവൻ കരയുക കൂടി ചെയ്തപ്പോൾ വാപ്പക്ക് അവനെ കുറിച്ച് മഹാ മോശം അഭിപ്രായം ആയി .
""അവളുടെ തുടകൾക്കിടയിൽ നിന്നും അമീറിനെ വലിച്ചെടുക്കുന്നത് കണ്ടില്ലായിരുന്നു എങ്കിൽ ഞാൻ ഒരിക്കലും അവൻ എന്റെ മകൻ എന്ന് വിശ്വസിക്കുക പോലും ഇല്ലായിരുന്നു""
എന്ന് വാപ്പ തന്റെ കൂട്ടുകാരനോട് പറയുന്നത് അമീർ ഒളിച്ചു നിന്ന് കേൾക്കുകയും ചെയ്തു .
വാപ്പയുടെ മുന്നിൽ നല്ല കുട്ടി ആകണം എന്നായിരുന്നു പിന്നീട് അമീറിന് മോഹം

മലകളിൽ താമസിക്കുന്നവരുടെ എന്നും ഉള്ള പ്രിയ വിനോദമാണ് പട്ടം പറത്തൽ .അതൊരു മത്സരവും കൂടിയാണ്.ആ പ്രാവശ്യം അമിറിനെ ജയിപ്പിച്ചു കൊടുക്കാം എന്ന് ഹസൻ എറ്റു
അവൻ ജയിപ്പിച്ചു കൊടുക്കുകയും ചെയ്തു .ഏതു പട്ടമാണ് ഏറ്റവും കൂടുതൽ സമയം ആകാശത്തു പറന്നു നിൽക്കുന്നത് എന്നാണു നോക്കുന്നത് .
അമീറിന്റെ നീല പട്ടം വൈകീട്ടും ആകാശത്തു പാറി പാറി നിന്നു . .ഹസൻ ആയിരുന്നു അത് പറപ്പിച്ചത് .പിന്നെ എവിടെയോ അത്പറന്നു നിലത്തു വീണു
ആ നീല പട്ടം തേടി ഹസൻ പോയി എല്ലാവരും അമീറിനെ അഭിനന്ദിച്ചു
അമീറിന്റെ നീല പട്ടം വൈകീട്ടും ആകാശത്തു പാറി പാറി നിന്നു . .ഹസൻ ആയിരുന്നു അത് പറപ്പിച്ചത് .പിന്നെ എവിടെയോ അത്പറന്നു നിലത്തു വീണു
ആ നീല പട്ടം തേടി ഹസൻ പോയി എല്ലാവരും അമീറിനെ അഭിനന്ദിച്ചു
ഹസനെ അന്വേഷിച്ചു ചെന്ന അമീർ കാണുന്നത് അവനിൽ നിന്നും പട്ടം തട്ടി എടുക്കാൻ ശ്രേമിക്കുന്ന ചില പിള്ളേ രെയാണ് അവർ അവനെ തല്ലുന്നതും ബലാൽസംഗം ചെയ്യുന്നതും അമീർ കണ്ടു.എന്നാൽ അവൻ പേടിച്ചു തിരിഞ്ഞോടി കളഞ്ഞു .അവനെ കണ്ടാൽ ആ കുട്ടികൾ ഹസനെ ഉപദ്രവിക്കുന്നത് നിർത്തുമായിരുന്നു .ഭീരുവായ അമീർ പക്ഷെ തിരികെ ഓടുകയാണ് ഉണ്ടായത് .പിന്നെ ഹസ്സനെ നേരിടാൻ ആയില്ല .കുറ്റബോധം കൊണ്ട് അവൻ നീറി
ആഭ്യന്തര കലാപം ശക്തമായതോടെ അന്തരീഷം കലുഷിതമായി..കലാപ കാരികൾ ശക്തരായി .റഷ്യൻ സൈന്യം അഫ്ഗാനിസ്ഥാനിൽ എത്തി ..മാതൃ രാജ്യം വിട്ടു ബാബയും അമീറും പാകിസ്ഥാനിലേക്ക് പലായനം ചെയ്യുന്നു .അവിടെ നിന്നും അമേരിക്കയിലേക്കും .അവിടെ നയിക്കുമ്പോഴും താൻ തെറ്റ് ചെയ്ത അടിമയോട് മാപ്പ് ചോദിക്കാൻ വെമ്പുന്ന.അത് ശരിയാക്കാൻ ശ്രേമിക്കുന്ന അമീറിനെ ആണ് നമ്മൾ ഈ നോവലിൽ ഉടനീളം കാണുന്നത്
അഫ്ഗാൻ ജീവിതത്തിന്റെ നേർ പകർപ്പ് തന്നെയാണ് ഈ നോവൽ ..കലാപം കലുഷിതമാകുമ്പോൾ,പലായനം ചെയ്യേണ്ടി വരുന്നവരുടെ ആവലാതികൾ
സങ്കടങ്ങൾ കഷ്ട്ടപ്പാടുകൾ
ജന്മ നാട് വിട്ടു അഭയാർഥി യാക്കപ്പെടുന്നവരുടെ അന്യഥാത്ത്വം ,നിസഹായത
ഇതെല്ലാം വിവരിക്കുന്ന രീതി കൊണ്ട്
ഈ നോവൽ ഒരു ലോകോത്തര ക്ലാസിക് ആകുന്നു എന്നതാണ് വാസ്തവം
എഴുത്തിന്റെ മാസ്മരികത അസാധ്യം എന്നെ പറഞ്ഞു കൂടൂ
ഇത് നമ്മളെ അഫ്ഗാനിസ്ഥാനെ അറിയാൻ സഹായിക്കുന്നു
താലിബാൻ തീവ്രവാദികളുടെ ക്രൂരത കാണിച്ചു തരുന്നു
ആകാശത്തു തത്തി ക്കളിക്കുന്ന ആ നീല പട്ടം
അതിനു പിറകെ പായുന്ന ഒരു അടിമ ബാലൻ
അവന്റെ തുടക്കിടയിൽ കൂടി ഒഴുകുന്ന രക്തം
പാകിസ്ഥാനിലെത്തുന്ന അഫ്ഗാൻ അഭയാർഥികൾ നേരിടുന്ന യാതനകൾ
വാഗ്മയ ചിത്രങ്ങൾ പോലെ പൂർണ്ണമായ വർണ്ണനകൾ
നമ്മൾ മറക്കില്ല ഈ പുസ്തകം